'പോറ്റിയെ കൊണ്ടുവന്ന് സോണിയ ഗാന്ധിയുടെ കൈയിൽ നൂൽ കെട്ടിച്ചവരാണ് പാർലമെന്റിന് മുന്നിൽ പാരഡി പാടിയത്' ജോൺ ബ്രിട്ടാസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
കേരളത്തിലെ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞ പാർലമെന്റ് സെഷനിൽ ഉണ്ടായിരുന്നത് പാരയും പാരഡിയും മാത്രമായിരുന്നെന്നും ജോൺ ബ്രിട്ടാസ്
അയ്യപ്പന് പോലും പോറ്റിയെ അറിയുന്നതിന് മുൻപ് പോറ്റിയെ കൊണ്ട് വന്ന് സോണിയ ഗാന്ധിയുടെ കൈയിൽ നൂൽ കെട്ടിച്ച വിദ്വാന്മാരാണ് പാർലമെന്റിന് മുന്നിൽ വന്ന് പോറ്റിയെക്കുറിച്ചുള്ള പാരഡി പാട്ട് പാടിയതെന്ന് സിപിഎം രാജ്യസഭാ പാർലമെന്ററി പാർട്ടി നേതാവ് ജോൺ ബ്രിട്ടാസ്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞ പാർലമെന്റ് സെഷനിൽ ആകെ രണ്ട് പരിപാടിയെ ഉണ്ടായിരുന്നുള്ളു. ഒന്ന് പാരയും രണ്ടാമത്തേത് പാരഡിയും. പോറ്റി സ്തുതി. നിങ്ങളാരും ചോദിച്ചില്ലല്ലോ ...അയ്യപ്പന് പോലും പോറ്റിയെ അറിയുന്നതിന് മുൻപ് പോറ്റിയെ ഇവിടെ കൊണ്ട് വന്ന് സോണിയ ഗാന്ധിയുടെ കൈയിൽ നൂൽ കെട്ടിച്ച വിദ്വാന്മാരാണവന്മാർ. സർവ ശക്തയായിരുന്നു അന്ന് സോണിയ ഗാന്ധിക്ക്. യുപിഎയുടെ ചെയര്പേഴ്സണായിരുന്നു സോണിയാഗാന്ധി.
പ്രധാനമന്ത്രിയെ കാണാൻ കഴിയും എന്നാൽ യുപിഎ ചെയർപേഴ്സണെ കാണാൻ പറ്റാത്ത ഒരു സമയത്ത് പോറ്റിയെ കൊണ്ടുവന്ന് കയ്യിൽ നൂൽ കെട്ടിച്ച വിദ്വാന്മാരാണവർ. എന്നിട്ടാണ് ഇവരാണ് പാർലമെന്റിന് മുന്നിൽ വന്ന് പാരഡി പാട്ട് പാടിയത്. അസാമാന്യ തൊലിക്കട്ടിയുണ്ടെങ്കിലേ അങ്ങനെചെയ്യാൻ പറ്റൂ,ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 22, 2025 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോറ്റിയെ കൊണ്ടുവന്ന് സോണിയ ഗാന്ധിയുടെ കൈയിൽ നൂൽ കെട്ടിച്ചവരാണ് പാർലമെന്റിന് മുന്നിൽ പാരഡി പാടിയത്' ജോൺ ബ്രിട്ടാസ്










