ഭാരം കുറയ്ക്കല്‍ ചലഞ്ച്; ജീവനക്കാര്‍ക്ക് 1.1 കോടി രൂപ ബോണസ് വാഗ്ദാനം ചെയ്ത് ടെക് കമ്പനി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ജീവനക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് കമ്പനി ഇത്തരമൊരു ചലഞ്ച് സംഘടിപ്പിക്കുന്നത്
കോർപ്പറേറ്റ് കമ്പനികള്‍ പലപ്പോഴും ജീവനക്കാര്‍ക്കായി ആരോഗ്യകരമായ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. അത് പലപ്പോഴും ജോലിയിലുള്ള പ്രകടനം അളക്കുന്നതിനു വേണ്ടിയായിരിക്കും. ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള ഒരു ടെക് കമ്പനി ജീവനക്കാര്‍ക്കായി ഒരുക്കിയ ഒരു ചലഞ്ചാണ് ഓണ്‍ലൈനില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഷെന്‍ഷെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇന്‍സ്റ്റാ360' എന്നറിയപ്പെടുന്ന 'അരാഷി വിഷന്‍' എന്ന കമ്പനിയാണ് വാര്‍ഷിക ഭാരം കുറയ്ക്കല്‍ ചലഞ്ച് ആരംഭിച്ചിരിക്കുന്നത്. ചലഞ്ചിന്റെ ഭാഗമായി ഒരു മില്യണ്‍ യുവാന്‍ (ഏകദേശം 1.1 കോടി രൂപ) ബോണസ് പൂള്‍ ആണ് ജീവനക്കാര്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. ജീവനക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് കമ്പനി ഇത്തരമൊരു ചലഞ്ച് സംഘടിപ്പിക്കുന്നതെന്നും ഇതിനോടകം തന്നെ ഇതിന്റെ ഫലം കണ്ടുതുടങ്ങിയതായും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ചലഞ്ചിന്റെ ഭാഗമാകുന്നതിനുള്ള വ്യവസ്ഥകള്‍ വളരെ ലളിതമാണ്. ഏതൊരു ജീവനക്കാരനും ഇതിനായി രജിസ്റ്റര്‍ ചെയ്യാം. ശരീര ഭാരത്തില്‍ ഓരോ 0.5 കിലോ കുറയ്ക്കുമ്പോഴും ജീവനക്കാരന് 500 യുവാന്‍, അതായത് ഏകദേശം 5,800 രൂപ സമ്പാദിക്കാം. ഈ വര്‍ഷം കമ്പനിയിലെ ജെന്‍ സീ ജീവനക്കാരിയായ സീ യാഖി വെറും 90 ദിവസത്തിനുള്ളില്‍ 20 കിലോ ഭാരം കുറച്ചു. 20,000 യുവാന്‍ (ഏകദേശം 2.5 ലക്ഷം രൂപ) ഇതുവഴി അവര്‍ക്ക് സമ്പാദിക്കാനായി. 'വെയിറ്റ് ലോസ് ചാമ്പ്യന്‍' എന്ന പദവിയും നേടി.
advertisement
ചലഞ്ചിലുടനീളം താന്‍ അച്ചടക്കം പാലിച്ചതായും ഭക്ഷണക്രമം ശ്രദ്ധാപൂര്‍വം പാലിച്ചതായും അവര്‍ പറഞ്ഞു. എല്ലാ ദിവസവും സീ യാഖി ഒന്നര മണിക്കൂര്‍ വ്യായാമം ചെയ്തു. "എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രൂപത്തിലാകാന്‍ ഇതാണ് നല്ല സമയമെന്ന് ഞാന്‍ വിശ്വസിച്ചു. ഇത് സൗന്ദര്യത്തെക്കുറിച്ച് മാത്രമല്ല, ആരോഗ്യത്തെക്കുറിച്ചാണ്", അവര്‍ വിശദമാക്കി.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ജോലിക്കപ്പുറം ജീവനക്കാരെ തങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒരു കമ്പനി വക്താവ് അറിയിച്ചു. ജീവിതത്തിലും ജോലിയിലും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാന്‍ ഇത് അവരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
ചലഞ്ചില്‍ ഒരു പിഴ വ്യവസ്ഥ കൂടിയുണ്ട്. കുറച്ച ഭാരം കൂട്ടിയാല്‍ ജീവനക്കാര്‍ അതിന് കമ്പനിക്ക് അങ്ങോട്ട് പിഴയടക്കണം. വീണ്ടെടുക്കുന്ന ഓരോ 0.5 കിലോ ഭാരത്തിനും 800 യുവാന്‍ (ഏതാണ്ട് 9,300 രൂപ) തിരികെ നല്‍കണം. എന്നാൽ ചലഞ്ചിൽ ഇതുവരെ ആര്‍ക്കും പിഴ അടയ്‌ക്കേണ്ടതായി വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.
ചലഞ്ച് ഓണ്‍ലൈനില്‍ ചര്‍ച്ചയായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിനു താഴെ വന്നത്. ചിലര്‍ ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. മറ്റുചിലര്‍ ഭാരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകളുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്തു. എന്നാല്‍ ദീര്‍ഘമായ ജോലി സമയവും ഉദാസീനമായ ജീവിതശൈലിയും സാധാരണമായ ചൈനയുടെ ടെക് മേഖലയില്‍ ഇന്‍സ്റ്റാ360 കമ്പനിയുടെ പദ്ധതി വേറിട്ടതാകുന്നു. ആഗോള തലത്തില്‍ അറിയപ്പെടുന്ന കമ്പനി വര്‍ഷംതോറും മില്യണ്‍ യുവാന്‍ വെയ്റ്റ് ലോസ് ചലഞ്ച് നടത്തുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 12, 2025 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭാരം കുറയ്ക്കല്‍ ചലഞ്ച്; ജീവനക്കാര്‍ക്ക് 1.1 കോടി രൂപ ബോണസ് വാഗ്ദാനം ചെയ്ത് ടെക് കമ്പനി