ഭർത്താവിന് ഒരു കണ്ടിഷൻ; 34 വയസ്സുള്ള മലയാളി നായികയുടെ മാട്രിമോണി പ്രൊഫൈൽ
- Published by:meera_57
- news18-malayalam
Last Updated:
ഇനി മാട്രിമോണി സൈറ്റിൽ കയറുന്നവർ ഈ താരത്തിന്റെ പ്രൊഫൈലും കണ്ടെന്നു വരാം
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹത്തിനായി കാത്തുനിൽക്കുന്ന യുവതികൾ നമ്മുടെ വീടുകളിൽ ഉണ്ടാവാം. പ്രണയം കണ്ടെത്തി ആ പ്രണയത്തെ ജീവിത പങ്കാളിയാക്കി മാറ്റുന്നവർ മറ്റൊരു ഭാഗത്ത്. മുൻകാല നടിമാർ പലരും സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നത് വിവാഹ ശേഷമായിരുന്നു. എന്നാൽ, ഇന്നത്തെ തലമുറ അങ്ങനെയല്ല. ഇതാ നമ്മുടെ പ്രിയനടി അനുശ്രീയും (Anusree) വിവാഹജീവിതത്തിനായുള്ള കാത്തിരിപ്പിലാണ്. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ പല നായകന്മാരുമായി ചേർത്ത് അനുശ്രീക്ക് വിവാഹമുണ്ടാകും എന്ന് വന്നതെല്ലാം വെറും ഗോസിപ്പുകൾ മാത്രമായിരുന്നു. അനുശ്രീയും സാധാരണ നിലയിൽ വിവാഹാലോചന ക്ഷണിക്കുകയാണ്
advertisement
അനുശ്രീയെ കുറിച്ച് പറഞ്ഞാൽ, തനി കമുകിൻചേരിക്കാരിയാണ് അവർ. സിനിമയുടെ വെള്ളിവെളിച്ചത്തിലും അനുശ്രീക്ക് തന്റെ സ്വത്വബോധം അത്രയേറെയുണ്ട്. നാട്ടിൽ ഒരു പരിപാടിയുണ്ടായാൽ അനുശ്രീ നേരെ അങ്ങോട്ട് തിരിക്കും. ഫഹദ് ഫാസിലിന്റെ ഡയമണ്ട് നെക്‌ളേസ് എന്ന സിനിമയിലൂടെയാണ് അനുശ്രീ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. റിയാലിറ്റി ഷോയിൽ നിന്നുള്ള സംവിധായകൻ ലാൽ ജോസിന്റെ കണ്ടെത്തലാണ് തനി നാട്ടിൻപുറത്തുകാരിയായ അനുശ്രീ. കല്യാണം എന്നാണ് എന്ന കാര്യത്തിൽ അനുശ്രീ ഇതുവരെയും വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ല (തുടർന്ന് വായിക്കുക)
advertisement
എന്തൊക്കെ പറഞ്ഞാലും അഭിനയിക്കാനാണ് തനിക്ക് ആഗ്രഹം എന്ന് അനുശ്രീ വ്യക്തമായി പറയുന്നുണ്ട്. മലയാള സിനിമയിൽ അത്രകണ്ട് സജീവമായി നിൽക്കാറില്ല എങ്കിലും, ഇടയ്ക്കിടെ താരത്തിന് ശ്രദ്ധേയമായ റോളുകൾ വന്നുചേരും. അടുത്തിടെ ബിജു മേനോൻ, മേതിൽ ദേവിക ചിത്രത്തിൽ അനുശ്രീക്ക് ശക്തമായ ഒരു വേഷമുണ്ടായിരുന്നു. സ്പോർട്സ് മേഖലയിൽ നിന്നുമാണ് അനുശ്രീ അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. വളരെ അടുത്ത സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന പതിവുണ്ട് അനുശ്രീക്ക്
advertisement
അതിഥിയുമായി താൻ വിവാഹം, ബന്ധങ്ങൾ, പ്രണയം തുടങ്ങിയ വിഷയങ്ങൾ സംസാരിക്കാറുണ്ട് എന്ന് അനുശ്രീ. വിവാഹം ചെയ്യാൻ തീരുമാനിച്ചിട്ടില്ല എങ്കിലും, വിവാഹം നടക്കും എന്ന ലക്ഷ്യവുമായി അനുശ്രീക്ക് ഒരു മാട്രിമോണി പ്രൊഫൈൽ തുടങ്ങാൻ ആലോചനയുണ്ട്. അഭിനയത്തോട് അഭിനിവേശമുള്ള അനുശ്രീയെ വിവാഹം ചെയ്യുന്ന ആൾക്ക് താൻ അഭിനയിക്കുന്നത് തുടരുന്നതിൽ വിയോജിപ്പുണ്ടാവാൻ പാടില്ല എന്ന് അനുശ്രീ. അതിനെല്ലാമുപരി ഒരു കണ്ടിഷൻ കൂടി അനുശ്രീ മുന്നോട്ടുവയ്ക്കുന്നു
advertisement
കാമുകിൻചേരിയുമായുള്ള അനുശ്രീയുടെ ആത്മബന്ധം അത്രയേറെയുള്ളതിനാൽ അത് മനസിലാക്കുന്ന വ്യക്തിയാവണം ഭാവിവരൻ. കഴിഞ്ഞ 34 വർഷമായി ജീവിക്കുന്ന വീടുപേക്ഷിക്കാൻ അനുശ്രീയെക്കൊണ്ടാവില്ല. അതിനാൽ, മാട്രിമോണി പ്രൊഫൈലിൽ പരസ്യം ചെയ്യുമ്പോൾ, തന്റെ വീട്ടിലേക്ക് വന്നു താമസിക്കാൻ തയാറുള്ള ആളുവേണം എന്ന് ഹൈലൈറ്റ് ചെയ്യും എന്ന് അനുശ്രീ വ്യക്തമാക്കി
advertisement
സിനിമയിൽ എല്ലായിപ്പോഴും കാണുന്നില്ല എങ്കിലും അനുശ്രീ തന്റെ മുഖം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ സജീവമാക്കി നിർത്താൻ ശ്രദ്ധിക്കാറുണ്ട്. ഫോട്ടോഷൂട്ടുകളുമായി അനുശ്രീ സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ സജീവമാകാറുണ്ട്. പ്രത്യേകിച്ചും ഓരോ വിശേഷാവസരങ്ങളിലും അനുശ്രീ അതിനു ചേരുന്ന നിലയിൽ വേഷവിധാനങ്ങളുമായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യും. കൊച്ചിയിൽ ഒരു വീടുവച്ചതിന്റെ വിശേഷവും അനുശ്രീ പങ്കിട്ടിരുന്നു