ദുൽഖർ കേൾക്കണ്ട, വേണെങ്കിൽ കണ്ടോട്ടെ; മമ്മൂട്ടിയും മകനും കൂടിയുള്ള അപൂർവ നിമിഷങ്ങളുടെ പോസ്റ്റ്

Last Updated:
മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും ഇങ്ങനെ കണ്ടവരുണ്ടോ?
1/6
എത്രകണ്ടാലും മതിവരാത്ത ചിത്രങ്ങൾ കാണും നടൻ മമ്മൂട്ടിക്കും (Mammootty) മകൻ ദുൽഖർ സൽമാനും (Dulquer Salmaan). പ്രത്യേകിച്ചും ദുൽഖറിന്റെ ചെറുപ്പകാലത്തെയും കുട്ടിക്കാലത്തേയും. ഇന്നത്തെ പോലെ മാധ്യമങ്ങളുടെ കുത്തൊഴുക്കില്ലാത്ത കാലത്തായിരുന്നു ദുൽഖറിന്റെ കുട്ടിക്കാലം എന്നതിനാൽ തന്നെ, ഇന്ന് കാണുന്ന താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ എത്തുന്ന പതിവുമുണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ മടിയിലും തോളത്തും ഇരിക്കുന്ന പ്രായത്തിലെ ദുൽഖറിന്റെ ചില അപൂർവ വിഡിയോകൾ കോർത്തിണക്കി ഒരാൾ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു

advertisement
2/6
ലിബിൻ ബാഹുലേയൻ എന്ന വ്യക്തി എഡിറ്റ് ചെയ്തു തീർത്ത വീഡിയോ പോസ്റ്റ് കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ളതാണ്. കൈക്കുഞ്ഞായ ദുൽഖർ മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന ഒരു ചെറു വീഡിയോയിൽ നിന്നുമാണ് തുടക്കം. മമ്മൂട്ടി- സുൽഫത്ത് ദമ്പതികളുടെ ഇളയമകനാണ് ദുൽഖർ. മൂത്തമകൾ സുറുമി. അച്ഛന്റെ വഴിയേ ദുൽഖർ സിനിമയിൽ വന്നെങ്കിൽ, സുറുമി കലാലോകത്ത് സജീവമാണ്. മകനായ ദുൽഖർ 40കാരനായിട്ടും മമ്മൂട്ടി ഇന്നും ലുക്കിന്റെ കാര്യത്തിൽ യുവത്വം കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ഏതും ചെയ്യാറില്ല (തുടർന്ന് വായിക്കുക)

3/6
മമ്മുക്കയെ കണ്ടാൽ ദുൽഖറിന്റെ യംഗർ ബ്രദർ ആണെന്നേ പറയൂ എന്നൊരാൾ പറയുമ്പോൾ, ദുൽഖർ കേൾക്കണ്ട എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. ഈ ശബ്ദരേഖയാണ് വീഡിയോയുടെ പിന്നണിയിലെ ശബ്ദം. അച്ഛനും മകനും സിനിമയിൽ സൂപ്പർഹിറ്റുകൾ തീർക്കുമ്പോഴും, രണ്ടുപേരും ഒന്നിച്ചൊരു സിനിമയിൽ വരിക എന്നാണ് എന്ന ചോദ്യം ഇനിയും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഇനി അച്ഛനും മകനുമായി ക്യാമറയ്ക്ക് മുന്നിൽ വരാൻ അവസരം കിട്ടിയാലും, മമ്മുക്ക അച്ഛന്റെ വേഷം ചെയ്യുമോ എന്നും ചോദിക്കുന്നവരുണ്ട്

4/6
ഭംഗിയായി എഡിറ്റ് ചെയ്ത ഈ വീഡിയോ നിർമാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷ പങ്കിട്ടിട്ടുണ്ട്. മമ്മൂട്ടിയുമായി ഏറെ അടുപ്പമുള്ള വ്യക്തികളിൽ ഒരാളാണ് ബാദുഷ. വീഡിയോ ചുരുങ്ങിയ നേരത്തിനുള്ളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു എന്ന് മനസിലാക്കാം. മമ്മൂട്ടി ഇനി ബസൂക്ക എന്ന ചിത്രത്തിന്റെ റിലീസുമായി അടുത്തതായി ബിഗ് സ്‌ക്രീനിൽ ഏതും എന്നാണ് പ്രതീക്ഷ. ഗൗതം വാസുദേവ് മേനോന്റെ ഒരു സിനിമയിലും അദ്ദേഹം വേഷമിടുന്നുണ്ട്

5/6
കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ സൽമാന്റെതായി മലയാളത്തിൽ ഒരു സിനിമ വന്നിട്ടില്ല. അന്യഭാഷാ ചിത്രമായ ലക്കി ഭാസ്കർ ആണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സിനിമ. ഈ ചിത്രം പത്തു ദിവസങ്ങൾ കൊണ്ട് 88.7 കോടി രൂപ കളക്ഷൻ ഇനത്തിൽ സമാഹരിച്ചു കഴിഞ്ഞു. കേരളത്തിൽ ഈ ചിത്രത്തിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അത്രകണ്ട് ആരാധകരെ നേടാനായില്ല എന്നുമുണ്ട്

6/6
2012 ഫെബ്രുവരിയിൽ റിലീസ് ചെയ്ത സെക്കൻഡ് ഷോയിലൂടെയാണ് ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്നത്. അതിനു മുൻപ് ദുബായിലെ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 2011ൽ അമാൽ സൂഫിയയെ വിവാഹം ചെയ്തു. ദമ്പതികൾക്ക് മറിയം സൽമാൻ എന്നൊരു മകളുണ്ട്

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement