Manju Warrier | മഞ്ജു വാര്യർ ചോര കൊണ്ട് കത്തെഴുതിയ നടൻ; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ

Last Updated:
ഏറ്റവും പുതിയ സിനിമയുടെ ഭാഗമായി സംസാരിക്കവെയാണ് മഞ്ജു അങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയത്
1/6
 മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ (Manju Warrier) അല്ലാതെ വേറാരുമല്ല. 'സല്ലാപം' മുതൽ 'കണ്ണെഴുതി പൊട്ടുംതൊട്ട്' വരെ നീളുന്ന ആദ്യ ഇന്നിംഗ്‌സും, ശേഷം വീട്ടമ്മയും അമ്മയുമായി ഒതുങ്ങിയ കാലത്തിനു ശേഷം, 'ഹൗ ഓൾഡ് ആർ യു' മുതൽ ഇങ്ങോട്ടുള്ള ഗംഭീര രണ്ടാം വരവിലും മഞ്ജുവിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു

advertisement
2/6
 2023 ന്റെ തുടക്കത്തിൽ തന്നെ ഗംഭീര വരവിനൊരുങ്ങുകയാണ് മഞ്ജു. പുതിയ ചിത്രം 'ആയിഷ' ജനുവരി അവസാനവാരം തിയേറ്ററിലെത്തും. പുതിയ സിനിമയുടെ പ്രചാരണത്തിനൊപ്പം തന്നെ മഞ്ജു നടത്തിയ ഒരു വെളിപ്പെടുത്തൽ എങ്ങും ശ്രദ്ധനേടുകയാണ്. താരം ഒരു നടന് സ്വന്തം ചോര കൊണ്ട് കത്തെഴുതിയിരുന്നു (തുടർന്ന് വായിക്കുക)

3/6
 നാഗർകോവിലിൽ കുട്ടിക്കാലം ചിലവിട്ട മഞ്ജു, നാഗകോവിൽ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭാസം നേടിയിരുന്നു. സ്കൂൾ പഠനകാലത്താണ് തനിക്കു ഏറ്റവും ആരാധന തോന്നിയ നടന് മഞ്ജു ചോര മഷിയാക്കി കത്തെഴുതിയത്

4/6
 കോഴിക്കോട് ഫറൂഖ് കോളേജിലെത്തിയപ്പോഴാണ് ഇക്കാര്യം മഞ്ജു പറഞ്ഞത്. കുട്ടിക്കാലം മുതലുള്ള ആരാധനയാണ് അത്തരമൊരു കത്തെഴുത്തിൽ കൊണ്ടെത്തിച്ചത്

5/6
 നടൻ പ്രഭുദേവയ്‌ക്കാണ്‌ മഞ്ജു അത്തരത്തിൽ കത്തെഴുതിയത്. ഈ ചിത്രത്തിൽ പ്രഭുദേവ ചിട്ടപ്പെടുത്തിയ ഗാനരംഗത്തിന് മഞ്ജു ചുവടുവയ്ക്കുന്നുണ്ട്. 'കണ്ണില്, കണ്ണില്...' എന്ന് തുടങ്ങുന്ന ഗാനരംഗം ഇതിനോടകം തരംഗം തീർത്തിട്ടുണ്ട്

6/6
 ഇൻഡോ-അറബിക് ചിത്രമായ 'ആയിഷ' ജനുവരി 20ന് തിയേറ്ററിലെത്തും. മലയാളത്തിലും അറബിയിലും നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷാ പഠനം നടത്തിയിരുന്നു

'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 

  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement