പെണ്ണിനെ വിലയ്‌ക്കെടുത്തെന്ന് കളിയാക്കുന്നവരുടെ വായടപ്പിച്ച് മീന; നെപ്പോളിയന്റെ മകന്റെ വിവാഹം ഇങ്ങനെ

Last Updated:
മസ്ക്കുലാർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥ മൂലം വീൽചെയറിലാണ് നെപ്പോളിയന്റെ മകൻ ധനുഷിന്റെ ജീവിതം
1/6
ഇക്കഴിഞ്ഞ ദിവസം നടൻ നെപ്പോളിയന്റെ മകൻ ധനുഷിന്റെ (Dhanoosh Nepoleon) വിവാഹം കഴിഞ്ഞിരുന്നു. അക്ഷയയാണ് വധു. ജപ്പാനിൽ വച്ചായിരുന്നു വിവാഹം. മലയാള ചിത്രം ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ എന്ന കഥാപാത്രം ഉൾപ്പെടെ അവതരിപ്പിച്ചു ശ്രദ്ധേയനായ നടനാണ് നെപ്പോളിയൻ. മസ്ക്കുലാർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥ മൂലം വീൽചെയറിലാണ് ധനുഷിന്റെ ജീവിതം. മകന്റെ വിവാഹം തീരുമാനിച്ച വിവരം നെപ്പോളിയൻ കുറച്ചുനാൾ മുൻപേ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. അപ്പോഴും വധു ആരെന്ന് ഏറെക്കാലം വെളിപ്പെടുത്തിയിരുന്നില്ല. നടിമാരായ മീന സാഗർ, ഖുശ്‌ബു എന്നിവർ അതിഥികളായിരുന്നു

advertisement
2/6
രണ്ടു കൈകൾക്കും സ്വാധീനമില്ലാത്തതിനാൽ, അമ്മയുടെ സഹായത്താലാണ് വധുവിന് താലിചാർത്തിയത്. നടന്റെ മൂത്തമകനാണ് ധനുഷ്. കാർത്തി, ശരത്കുമാർ, രാധിക, സുഹാസിനി, കല മാസ്റ്റർ എന്നിവരും ജപ്പാൻ വരെ പോയി വിവാഹത്തിൽ പങ്കുകൊണ്ടു. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. ഹൽദി, മെഹന്ദി, സംഗീത ചടങ്ങുകൾ കൂടി ചേർന്ന് സമ്പർണമായിരുന്നു ഈ വിവാഹം. എന്നിരുന്നാലും, വരന്റെ ശാരീരിക പ്രശ്നത്തെയും വധുവിനെയും ചേർത്തുപിടിച്ചു കളിയാക്കൽ നടത്തുന്നവരുമുണ്ട്. പെണ്ണിനെ വിലയ്‌ക്കെടുത്തു എന്നെല്ലാം പറഞ്ഞു പരത്തുന്നവർക്ക് മറുപടിയുമായി നടി മീന എത്തിച്ചേരുന്നു (തുടർന്ന് വായിക്കുക)

3/6
വളരെ ചെറിയ പ്രായത്തിൽ തന്നെ നെപ്പോളിയന്റെ മകൻ ധനുഷിന് നടക്കാൻ പ്രയാസമായിരുന്നു. നാട്ടിലെ സിദ്ധവൈദ്യം ഏറെക്കാലം പരീക്ഷിച്ചു. എന്നിട്ടും ഫലം കാണാതെ വന്നപ്പോൾ നെപ്പോളിയനും കുടുംബവും അമേരിക്കയിലേക്ക് ചേക്കേറി. വരന്റെ ശാരീരിക സ്ഥിതി നോക്കി, വിവാഹത്തിൽ യാതൊരു കുറവും വരുത്തിയില്ല. കല മാസ്റ്റർ വിഭാവനം ചെയ്ത ഒരു നൃത്ത പരിപാടി വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾക്ക് മാറ്റുകൂട്ടി. വധു അക്ഷയ എന്തുകൊണ്ടാണ് വിവാഹത്തിന് സമ്മതം മൂളിയത് എന്നും മീന 'ഗലാട്ട'ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു

4/6
അഭിമുഖത്തിൽ നടി ഖുശ്ബുവും പങ്കെടുത്തിരുന്നു. 'കല്യാണപ്പെണ്ണ് മുൻകൈ എടുത്ത് ഇഷ്‌ടം അറിയിച്ച വിവാഹമാണിത്. നിർബന്ധിച്ചോ മറ്റുമുള്ള വിവാഹമല്ല. പെണ്ണിന് ചെക്കനേയും ചെക്കന് പെണ്ണിനേയും ഇഷ്‌ടമായി. രണ്ടുപേരുടെയും സമ്മതപ്രകാരമായിരുന്നു ഈ വിവാഹം. ഇനി കൂട്ടുകാർ ആരെങ്കിലും, തന്റെ ഭാവി ഓർത്ത് വധു അക്ഷയയെ സമ്മതിപ്പിച്ചതാണോ എന്നറിയാൻ ധനുഷ് വീണ്ടും നേരിട്ട് പോയി വധുവിനോട് സംസാരിച്ചു...

5/6
ഈ വിവാഹം വേണമോ, ഓക്കേ ആണോ എന്നെല്ലാം ചോദിച്ച ശേഷം മാത്രമാണ് മുന്നോട്ടു പോയത്. നെപ്പോളിയനും നല്ല മനസിന്റെ ഉടമയാണ്. അദ്ദേഹമായി പോയതല്ല, അവരെ തേടിവന്ന വിവാഹമാണിത്. ഇത്രയും നല്ല കുടുംബത്തിൽ ആ പെൺകുട്ടി ജീവിക്കുന്നത് വളരെ നല്ലൊരു കാര്യമാണ്. പെൺകുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും മനസിലും അക്കാര്യത്തിൽ സന്തോഷമാണ്. ആഡംബരപൂർണമായ പല വിവാഹങ്ങളും നമ്മൾ കണ്ടിരിക്കും. നല്ല മനസുള്ളവർക്ക് നല്ലതു വരും എന്ന് പറയുന്നത് വാസ്തവമാണ്' എന്ന് മീന സാഗർ

6/6
ഈ വിവാഹത്തെ ഒരാഘോഷം പോലെയാണ് താരങ്ങളായ ഇവർ കണ്ടത്. ഖശ്ബു, മീന, ശരത്കുമാർ എന്നിവരെല്ലാം ചേർന്ന് ജപ്പാനിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ടോക്കിയോയിൽ എത്തിച്ചേർന്ന സുഹൃത്തുക്കൾക്ക് നെപ്പോളിയൻ പ്രത്യേകം സ്വീകരണം ഒരുക്കിയിരുന്നു

ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement