Mohanlal | മെറൂൺ ഷർട്ട് ഇട്ട മോഹൻലാലിനെ വിവാഹത്തിന് മുൻപ് എസ്.കെ.പി. എന്ന് സുചിത്ര വിളിക്കാൻ കാരണം

Last Updated:
വിവാഹത്തിന് മുൻപ് മോഹൻലാലിന് ഇരട്ടപ്പേര് ചാർത്തിക്കൊടുത്ത സുചിത്ര. ആ പേരിന്റെ പൂർണരൂപം
1/6
വില്ലനായി അവതരിച്ചുവെങ്കിലും, നടൻ മോഹൻലാലിന് (Mohanlal) പ്രേക്ഷകർ നെഞ്ചിലേറ്റിയ നായകന്റെ റോളിൽ മലയാള സിനിമയിൽ നിറഞ്ഞാടാനായിരുന്നു നിയോഗം. 'തിരനോട്ടം' എന്ന ആദ്യ ചിത്രം ഇന്നും പ്രേക്ഷകർ പലരും കണ്ടിട്ടില്ലെങ്കിലും, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനെ എല്ലാവർക്കുമറിയാം. 'തുടരും' വരെ തുടരുന്ന അദ്ദേഹത്തിന്റെ മലയാള സിനിമാ തേരോട്ടത്തിൽ ഇനിയും പലതും ബാക്കിയുണ്ട്. സിനിമാ ജീവിതമെന്നപോലെതന്നെ മോഹൻലാലിൻറെ വ്യക്തിജീവിതത്തിലെ ഓരോ താളിനും ഉണ്ട് പ്രാധാന്യം. പ്രത്യേകിച്ചും ഭാര്യ സുചിത്രയ്‌ക്കും (Suchithra Mohanlal) മക്കളായ പ്രണവിനും (Pranav Mohanlal) വിസ്മയക്കും

advertisement
2/6
തിരനോട്ടത്തിൽ പ്രധാനവേഷം ചെയ്യുമ്പോൾ മോഹൻലാലിന് പ്രായം കേവലം 18 വയസ് മാത്രമായിരുന്നു. 400ലധികം സിനിമകൾ തന്റെ പേരിൽ രേഖപ്പെടുത്തിയ മോഹൻലാൽ, ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. തമിഴ് നിർമാതാവ് കെ. ബാലാജിയുടെ മകളായ സുചിത്ര മോഹൻലാലിനെ സിനിമയിൽ കണ്ട നാൾ മുതൽ ആരാധികയായിരുന്നു. പിന്നീട് കുടുംബ സുഹൃത്ത് വഴി പരിചയം പുതുക്കുകയും, അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും വിവാഹം നടക്കുകയുമായിരുന്നു (തുടർന്ന് വായിക്കുക)
തിരനോട്ടത്തിൽ പ്രധാനവേഷം ചെയ്യുമ്പോൾ മോഹൻലാലിന് പ്രായം കേവലം 18 വയസ് മാത്രമായിരുന്നു. 400ലധികം സിനിമകൾ തന്റെ പേരിൽ രേഖപ്പെടുത്തിയ മോഹൻലാൽ, ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. തമിഴ് നിർമാതാവ് കെ. ബാലാജിയുടെ മകളായ സുചിത്ര, മോഹൻലാലിനെ സിനിമയിൽ കണ്ട നാൾ മുതൽ ആരാധികയായിരുന്നു. പിന്നീട് കുടുംബ സുഹൃത്ത് വഴി പരിചയം പുതുക്കുകയും, അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും വിവാഹം നടക്കുകയുമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഇന്ന് മോഹൻലാലിനും സുചിത്രയ്‌ക്കും നിർമാതാവും സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരും കുടുംബവും നിഴൽ പോലെ ഒപ്പമുണ്ട്. അഞ്ചു ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ മോഹൻലാൽ, ഇരുവർ, കിരീടം, വാനപ്രസ്ഥം, താഴ്വാരം, ദേവാസുരം, പുലിമുരുകൻ, ദൃശ്യം പോലുള്ള സിനിമകളിൽ അദ്ദേഹത്തിന്റെ അഭിനയപാടവം കാലാതീതമാക്കി മാറ്റി. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' സിനിമയിൽ കാണുമ്പോൾ സുചിത്ര മോഹൻലാലിനെ വെറുത്തിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ആ വെറുപ്പിന് കാരണം അദ്ദേഹത്തിന്റെ വില്ലൻ വേഷമായിരുന്നു എന്ന് സുചിത്ര എടുത്ത് പറഞ്ഞിരുന്നു. അത്രയും സ്വാഭാവികമായി ആ വേഷം ചെയ്യാൻ കഴിഞ്ഞതിനാലാണ് അത്രയും വെറുപ്പ് ആ കഥാപാത്രത്തോട് തോന്നിയതത്രേ

4/6
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' സിനിമയിലെ അഭിനയത്തിൽ വെറുപ്പ് തോന്നിയിരുന്നു എന്ന് സുചിത്ര സമ്മതിക്കുമ്പോഴും, അത് ഇഷ്‌ടത്തിലേക്ക് വഴിമാറാൻ അധിക കാലതാമസം ഉണ്ടായിരുന്നില്ല. 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന ചിത്രം കണ്ടതും മോഹൻലാലിനോട് ഇഷ്‌ടം തോന്നിത്തുടങ്ങി എന്ന് സുചിത്ര. പതിയേ ഇഷ്‌ടം പ്രണയമാവുകയും, സുചിത്ര മോഹൻലാലിനെ വിവാഹം ചെയ്യുകയുമായിരുന്നു. തിരുവനന്തപുരത്തു നടന്ന ഒരു വിവാഹത്തിൽ മോഹൻലാലിനെ ആദ്യമായി കാണുമ്പോൾ പ്രണയം തോന്നുകയും, അന്നൊരു ഇരട്ടപ്പേര് സുചിത്ര മോഹൻലാലിന് നൽകുകയും ചെയ്തിരുന്നു

5/6
അന്ന് ഒരു മെറൂൺ ഷർട്ട് ആയിരുന്നു മോഹൻലാലിന്റെ വേഷം. ആ ലുക്കിലെ മോഹൻലാലിനെ എസ്.കെ.പി. എന്ന് സുചിത്ര രഹസ്യമായി വിളിച്ചിരുന്നു. 'സുന്ദര കുട്ടപ്പൻ' എന്നതിനുള്ള ചുരുക്കപ്പേരായിരുന്നു എസ്.കെ.പി. 1988 ഏപ്രിൽ 28ന് മോഹൻലാൽ തിരുവനന്തപുരത്തു നടന്ന ഗംഭീര ചടങ്ങിൽ സുചിത്രക്ക് താലിചാർത്തി. മമ്മൂട്ടി ഉൾപ്പെടുന്ന അന്നത്തെ വമ്പൻ താരനിര ഈ വിവാഹത്തിന് എത്തിച്ചേർന്നിരുന്നു. പ്രണവ് മോഹൻലാൽ ദമ്പതികളുടെ മൂത്തമകനും വിസ്മയ മോഹൻലാൽ ഇളയമകളുമാണ്. മക്കൾ രണ്ടുപേരും വിദേശത്താണ് താമസം

6/6
മൂന്നര പതിറ്റാണ്ടു പിന്നിട്ട വിവാഹജീവിതത്തിൽ, മോഹൻലാലിന്റെ സിനിമാ തിരക്കുകളുമായി ഒത്തുപോകുന്ന ഭാര്യ കൂടിയാണ് സുചിത്ര. ഒരിക്കൽ, വിവാഹവാർഷിക ദിനം മറന്നുപോയ മോഹൻലാലിന് ഭാര്യ രസകരമായി നൽകിയ ഓർമ്മപ്പെടുത്തലിനെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. വർഷങ്ങളായി വാർധക്യസഹജമായ അസുഖങ്ങളുമായി ജീവിക്കുന്ന അമ്മയെ കൊച്ചിയിൽ താമസിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. തിരക്കുകൾക്കിടെ ഇവിടെ എത്തിച്ചേരാൻ മോഹൻലാലിന് കഴിയാതിരിക്കുമ്പോൾ, സുചിത്രയാണ് അമ്മയെ പരിപാലിക്കുക

രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍

  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement