അൺഫോളോ പരിഭവം പാർവതിക്ക് മാത്രമോ! ഗീതു മോഹൻദാസിനോടുള്ള പ്രതികരണമെന്നോണം പാർവതി തിരുവോത്തിന്റെ പോസ്റ്റ്

Last Updated:
ഒരിക്കൽ 'സേ ഇറ്റ്' പറഞ്ഞ് പാർവതിയെ പ്രോത്സാഹിപ്പിച്ച കൂട്ടുകാരി ഗീതു ഇന്ന് ഫോളോ പട്ടികയിൽപ്പോലുമില്ല
1/6
മലയാള സിനിമയിലെ അതിപ്രശസ്തമായ സൗഹൃദമാണ് നടി പാർവതി തിരുവോത്തും (Parvathy Thiruvothu) സംവിധായകയും അഭിനേത്രിയുമായ ഗീതു മോഹൻദാസും (Geetu Mohandas) തമ്മിലുള്ളത്. 2016ൽ പുറത്തിറങ്ങിയ 'കസബ' എന്ന മമ്മൂട്ടി സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് പാർവതിക്ക് തുറന്നു പറയാൻ ഊർജ്ജം നൽകിയത് തൊട്ടടുത്തിരുന്ന കൂട്ടുകാരിയായ ഗീതുവായിരുന്നു. ഇന്നും ആ സൗഹൃദം ഉണ്ടോ എന്ന കാര്യത്തിലാണ് ഇപ്പോൾ പ്രേക്ഷക ലോകം സംശയം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന, യഷ് നായകനായ ചിത്രമായ ടോക്സിക്കിലെ ഗാനരംഗത്തിൽ സ്ത്രീവിരുദ്ധതയുടെ പരിധി കടക്കുന്ന പല രംഗങ്ങളും ഉൾപ്പെട്ടിരുന്നു
മലയാള സിനിമയിലെ അതിപ്രശസ്തമായ സൗഹൃദമാണ് നടി പാർവതി തിരുവോത്തും (Parvathy Thiruvothu) സംവിധായകയും അഭിനേത്രിയുമായ ഗീതു മോഹൻദാസും (Geetu Mohandas) തമ്മിലേത്. 2016ൽ പുറത്തിറങ്ങിയ 'കസബ' എന്ന മമ്മൂട്ടി സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് പാർവതിക്ക് തുറന്നു പറയാൻ ഊർജ്ജം നൽകിയത് തൊട്ടടുത്തിരുന്ന കൂട്ടുകാരിയായ ഗീതുവായിരുന്നു. ഇന്നും ആ സൗഹൃദം ഉണ്ടോ എന്ന കാര്യത്തിലാണ് ഇപ്പോൾ പ്രേക്ഷക ലോകം സംശയം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന, യഷ് നായകനായ ചിത്രം ടോക്സിക്കിലെ ഗാനരംഗത്തിൽ സ്ത്രീവിരുദ്ധതയുടെ പരിധി കടക്കുന്ന പല രംഗങ്ങളും ഉൾപ്പെട്ടിരുന്നു
advertisement
2/6
ഇതിനു പിന്നാലെ ചിലർ പാർവതിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഒരു വലിയ മാറ്റം ശ്രദ്ധയിൽ കൊണ്ടു വന്നു. പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ സഹപ്രവർത്തകർ ഉൾപ്പെടെ നിരവധിപേരെ ഫോളോ ചെയ്യുന്നുണ്ട്. 1522 പേരാണ് പാർവതിയുടെ ഫോളോയിംഗ് പട്ടികയിൽ ഉള്ളത്. നടി തിരിച്ചു ഫോളോ ചെയ്യുന്നത് 2.2M ഫോളോവേഴ്സ്. ആ 2.2M ഫോളോവേഴ്സിന്റെ കൂട്ടത്തിൽ ഗീതു മോഹൻദാസിനെ കാണാം. എന്നാൽ പാർവതി ഫോളോ ചെയ്യുന്നവരുടെ പട്ടിക പരിശോധിച്ചാൽ അതിൽ ഗീതു മോഹൻദാസ് ഇല്ല. എന്നാൽ പണ്ടുമുതൽ ഇന്ന് വരെയുള്ള കൂട്ടുകാരിയായ റിമ കല്ലിങ്കലിനെ കാണാനും സാധിക്കും. ഈ സൗഹൃദത്തിൽ എങ്ങനെ വിള്ളൽ വന്നു എന്നതാണ് ചോദ്യം (തുടർന്ന് വായിക്കുക)
ഇതിനു പിന്നാലെ ചിലർ പാർവതിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഒരു വലിയ മാറ്റം ശ്രദ്ധയിൽ കൊണ്ടുവന്നു. പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ സഹപ്രവർത്തകർ ഉൾപ്പെടെ നിരവധിപേരെ ഫോളോ ചെയ്യുന്നുണ്ട്. 1522 പേരാണ് പാർവതിയുടെ ഫോളോയിംഗ് പട്ടികയിൽ ഉള്ളത്. നടി തിരിച്ചു ഫോളോ ചെയ്യുന്നത് 2.2M ഫോളോവേഴ്സ്. ആ 2.2M ഫോളോവേഴ്സിന്റെ കൂട്ടത്തിൽ ഗീതു മോഹൻദാസിനെ കാണാം. എന്നാൽ പാർവതി ഫോളോ ചെയ്യുന്നവരുടെ പട്ടിക പരിശോധിച്ചാൽ അതിൽ ഗീതു മോഹൻദാസ് ഇല്ല. എന്നാൽ പണ്ടുമുതൽ ഇന്ന് വരെയുള്ള കൂട്ടുകാരിയായ റിമ കല്ലിങ്കലിനെ കാണാനും സാധിക്കും. ഈ സൗഹൃദത്തിൽ എങ്ങനെ വിള്ളൽ വന്നു എന്നതാണ് ചോദ്യം (തുടർന്ന് വായിക്കുക)
advertisement
3/6
ഇതിനുപുറമേ പാർവതി തിരുത്ത് ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിട്ടുള്ള ക്രിപ്റ്റിക് ഫോട്ടോയും സംശയത്തിന്റെ നിഴലിലാണ്. ചുണ്ടുകൾക്കിടയിൽ കടിച്ചു പിടിച്ചിരിക്കുന്ന ഒരു കണ്ണിന്റെ ദൃശ്യമാണ് പാർവതി പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്വന്തം ചിത്രമാണെങ്കിലും ചുണ്ടുകൾക്ക് മുകളിലുള്ള മുഖത്തിന്റെ ഭാഗം കാണാത്ത വിധം താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ഒരു ഫോട്ടോയാണ് പാർവതിയുടെ പേരിൽ വന്നിട്ടുള്ളത്. നിരവധിപേർ ഈ ചിത്രത്തിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്നു
ഇതിനുപുറമേ പാർവതി തിരുത്ത് ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിട്ടുള്ള ക്രിപ്റ്റിക് ഫോട്ടോയും സംശയത്തിന്റെ നിഴലിലാണ്. ചുണ്ടുകൾക്കിടയിൽ കടിച്ചു പിടിച്ചിരിക്കുന്ന ഒരു കണ്ണിന്റെ ദൃശ്യമാണ് പാർവതി പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്വന്തം ചിത്രമാണെങ്കിലും ചുണ്ടുകൾക്ക് മുകളിലുള്ള മുഖത്തിന്റെ ഭാഗം കാണാത്ത വിധം താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ഒരു ഫോട്ടോയാണ് പാർവതിയുടെ പേജിൽ വന്നിട്ടുള്ളത്. നിരവധിപേർ ഈ ചിത്രത്തിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്നു
advertisement
4/6
സംവിധായകൻ രഞ്ജി പണിക്കരുടെ മകൻ കൂടിയായ നിതിൻ രഞ്ജി പണിക്കരുടെ ചിത്രമായിരുന്നു 'കസബ'. മമ്മൂട്ടി നായകനായ ഈ ചിത്രത്തിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ബെൽറ്റിൽ പിടിച്ചുകൊണ്ട് മമ്മൂട്ടി പറയുന്ന സ്ത്രീവിരുദ്ധ കമന്റിനെതിരെയാണ് പാർവതി ശബ്ദമുയർത്തിയത്. ഈ സംഭവത്തിനുശേഷം വർഷങ്ങൾക്കുശേഷമാണ് 'പുഴു' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനുജത്തിയുടെ വേഷത്തിൽ അദ്ദേഹത്തോടൊപ്പം പാർവതി അഭിനയിക്കുന്നത്

5/6
അന്ന് പാർവതിക്ക് തന്റെ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കാൻ അടുത്തിരുന്ന് 'സേ ഇറ്റ്' ഊർജ്ജം നൽകിയ സുഹൃത്തായ ഗീതു മോഹൻദാസ് സ്റ്റേറ്റ് വിട്ടപ്പോൾ ആളു മാറിയോ എന്ന നിലയിൽ നിതിനും കഴിഞ്ഞദിവസം ഒരു പരാമർശം നടത്തി. എന്നാൽ ഗീതുവിന്റെ സിനിമയിലെ ഉള്ളടക്കത്തെ കുറിച്ച്  സിനിമാ മേഖലയിൽ എവിടെയും ചർച്ച ഉയർന്നിട്ടില്ല എങ്കിലും സോഷ്യൽ മീഡിയ ജാഗരൂകരാണ്. നിതിൻ പറഞ്ഞതിനെ അനുകൂലിച്ച് തന്നെയാണ് പലരും വിമർശനം ഉയർത്തിയിട്ടുള്ളത്. ഇനി 'ടോക്സിക്' പുറത്തുവരുമ്പോൾ അത്രയും ഭാഗത്ത് ന്യായീകരിക്കാൻ മറ്റെന്തെങ്കിലും കൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും എന്ന നിലയിലും ഒരുഭാഗത്ത് ചർച്ച പുരോഗമിക്കുന്നുണ്ട്

6/6
'ടോക്സിക്' സംഭവത്തിന് ശേഷമാണോ പാർവതി ഗീതുവിനെ അൺഫോളോ ചെയ്തത് എന്ന കാര്യം അവ്യക്തമാണ്. എന്തായാലും ആ സൗഹൃദം പഴയമട്ടിൽ ഇല്ലെന്നു സൂചന ലഭിച്ചു കഴിഞ്ഞു താനും. ബന്ധങ്ങൾ അകലുമ്പോൾ മാത്രം സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു സ്ഥിരം സംഭവമായി സോഷ്യൽ മീഡിയ 'അൺഫോളോ', 'അൺഫ്രൻഡിങ്‌' എന്നിവ മാറിക്കഴിഞ്ഞു

ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement