Ravi Mohan | രവി മോഹന്റെ പരസ്ത്രീ ബന്ധത്തിനെതിരെ തുറന്നടിച്ച് ഭാര്യ ആരതി; 'പച്ചക്കള്ളങ്ങൾ' അക്കമിട്ടു നിരത്തി
- Published by:meera_57
- news18-malayalam
Last Updated:
രവി മോഹൻ എന്ന നടൻ ജയം രവിയുടെ ഭാര്യ അദ്ദേഹം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി വീണ്ടും
ഭാര്യക്കെതിരെ ഗുരുതരാരോപണങ്ങൾ നിരത്തുമ്പോഴും നിശ്ശബ്ദയായിരുന്ന വ്യക്തിയാണ് രവി മോഹൻ എന്ന ജയം രവിയുടെ ഭാര്യ ആരതി രവി. എന്നാൽ, കെനിഷ ഫ്രാൻസിസ് എന്ന ഹീലർക്കൊപ്പം നിർമാതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രവി ഒന്നിച്ചെത്തിയതും, ആരതി ഒരു നീണ്ട പ്രസ്താവനയുമായി രംഗത്തു വരികയായിരുന്നു. അതിനു മറുപടിയെന്നോണം രവിയും ഒരു നീണ്ട പ്രസ്താവന പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അവസാനമായി ഈ വിഷയത്തിൽ തന്റെ പ്രതികരണം എന്ന നിലയിൽ ആരതി രവി ഒരു പുതിയ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നു. പണം, സ്വാധീനം, ഇടപെടൽ എന്നിവ കൊണ്ടല്ല വിവാഹജീവിതത്തിൽ ദുരനുഭവം ഉണ്ടാവുന്നത് എന്ന് ആരതി
advertisement
'ജീവിതത്തിലെ വെളിച്ചം' എന്ന് രവി വിശേഷിപ്പിച്ച 'സ്ത്രീ' യഥാർത്ഥത്തിൽ തങ്ങളുടെ ജീവിതത്തിൽ ഇരുട്ട് വീഴ്ത്തി എന്ന് ആരതി. വിവാഹമോചനവുമായി മുന്നോട്ട് പോകുന്നതിനും മുൻപേ അവരുടെ സ്വാധീനം രവിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. ഭർത്താവിന്റെ മോശം ശീലങ്ങളിൽ നിന്നും മറ്റും അദ്ദേഹത്തെ സംരക്ഷിക്കുന്നത് നിയന്ത്രിക്കുന്ന ഭാര്യ എന്ന് തന്നെ വിശേഷിപ്പിക്കുമെങ്കിൽ, അങ്ങനെയാവട്ടെ എന്ന് ആരതി. പങ്കാളിയുടെ ആരോഗ്യവും നന്മയും ആഗ്രഹിക്കുന്ന ഏതൊരു ഭാര്യയും അങ്ങനെ ചെയ്യും. അല്ലാത്ത പക്ഷം ആ സ്ത്രീകൾക്ക് സമൂഹം ഒരു മോശം പേര് കരുതിവച്ചിട്ടുണ്ടാകും എന്ന് ആരതി (തുടർന്ന് വായിക്കുക)
advertisement
പ്രയാസകരമായ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്ന കാലഘട്ടത്തിൽ പോലും, ഭർത്താവിന്റെ മാതാപിതാക്കൾ ഉൾപ്പെടെ ചേർന്ന സുഖദുഃഖങ്ങൾ നിറഞ്ഞ ജീവിതം നയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അതിനു തെളിവുണ്ട്. ചെരുപ്പ് പോലും ഇടാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി എന്ന രവി മോഹന്റെ പരാമർശത്തിന്, അദ്ദേഹം ബ്രാൻഡഡ് സ്‌നീക്കേഴ്‌സ്, വസ്ത്രം, വാലറ്റ് , റേഞ്ച് തുടങ്ങി എടുക്കാൻ ആഗ്രഹിച്ച മറ്റെല്ലാ സാധനങ്ങളും എടുത്തിരുന്നു എന്ന് ആരതി. നാടുകടത്തിയില്ല. അദ്ദേഹം കരുതിക്കൂട്ടിയ പദ്ധതിയോടെ പുറത്തേക്ക് പോവുകയായിരുന്നു
advertisement
തന്റെ 'പിടിയിൽ' നിന്ന് രക്ഷപെട്ടെങ്കിൽ, അദ്ദേഹം രക്ഷിതാക്കളുടെ വീട്ടിലേക്ക് പോകേണ്ടതിനു പകരം 'മറ്റൊരാളുടെ' വീട്ടിലേക്കാണ് പോയത്. അവഹേളനം അനുഭവിച്ചുവെങ്കിൽ, എന്തിനാണ് അദ്ദേഹം ഇത്രയും വർഷങ്ങൾ കാത്തിരുന്നത്? വാർഷികങ്ങൾ ആഘോഷിക്കുകയും, കുടുംബത്തോടൊപ്പം വെക്കേഷൻ കൊണ്ടാടുകയും ചെയ്തതെന്തിന്? രഹസ്യം പരസ്യമാകും എന്നായപ്പോൾ അയാൾ പേടിച്ച് വീടുവിട്ടിറങ്ങി എന്ന് ആരതി. ഭാര്യവീട്ടിലെ അടിമ എന്ന പരാമര്ശത്തിനും ആരതിയുടെ പക്കൽ മറുപടിയുണ്ട്. വിവാഹം കഴിഞ്ഞത് മുതൽ, രവിയുടെ അച്ഛനമ്മമാർക്കൊപ്പവും തങ്ങളുടെ രണ്ടു ഫ്ളാറ്റുകളിലും മാത്രമാണ് താമസിച്ചിരുന്നത്
advertisement
കോവിഡ് നാളുകളിൽ കെട്ടിടം ഒഴിപ്പിക്കുന്ന വേളയിൽ മാത്രമാണ് തന്റെ മാതാപിതാക്കളുടെ ഒരു വസ്തുവിലേക്ക് താമസം മാറിയത്. മക്കളെ അമ്മ ഉപകരണമാക്കി എന്ന് പറയുന്ന പിതാവ് പോയവർഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആകെ നാല് തവണ മാത്രമേ സ്വന്തം മക്കളെ കണ്ടിട്ടുള്ളൂ. മാതൃത്വം ഇരവാദം എന്ന് പറഞ്ഞുപഠിപ്പിച്ചവർ അതറിയാത്തവർ എന്നും ആരതി. അവരുടെ ഫോണുകൾ ഒരിക്കലും ബ്ലോക്ക് ചെയ്തിരുന്നില്ല. മക്കളെ വേണമായിരുന്നെകിൽ ഒരു ബൗൺസറെയും പേടിച്ച് അയാൾ മാറി നിൽക്കുമായിരുന്നില്ല. അവരുടെ ഫോണുകൾ ഒരിക്കലും ബ്ലോക്ക് ചെയ്തിരുന്നില്ല. പരിചിതമായ സ്ഥലങ്ങളിൽ മാത്രമേ അദ്ദേഹത്തെ കാണുമ്പോൾ അവർക്ക് സുരക്ഷിതത്വം തോന്നൂ. അവരുടെ സമാധാനം കവർന്ന ഒരാളുമായി പങ്കിടുന്ന അദ്ദേഹത്തിന്റെ നിലവിലെ വസതിയിൽ കണ്ടുമുട്ടാൻ സമ്മർദ്ദം ചെലുത്തിയത് അവരെ കൂടുതൽ അകറ്റി
advertisement
കുട്ടികളിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ടെന്ന അവകാശവാദങ്ങൾ ഉയർത്തുമ്പോൾ അവരുടെ പിതാവ് ഇന്നുവരെ അവരുടെ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. കുട്ടികൾക്ക് പരിക്കേൽക്കാത്ത ചെറിയ കാർ അപകടത്തിൽ, വാഹനം വീണ്ടും ഉപയോഗയോഗ്യമാക്കുന്നതിന് തങ്ങൾ ഇൻഷുറൻസ് സഹായം തേടി. അവരുടെ പിതാവ് വിദേശത്തായതിനാലും, തങ്ങൾ നേരിട്ട് ഓഫീസിലേക്ക് പോയി. പക്ഷേ ഒരു ബൗൺസർ അവരെ തിരിച്ചയച്ചു. ആറടി ഉയരമുള്ള ഒരു പുരുഷനെ 5 അടി 2 ഇഞ്ച് ഉയരമുള്ള ഒരു സ്ത്രീ ബന്ദിയാക്കി എന്ന് സങ്കൽപ്പിക്കുന്നത് ദാരുണമല്ല, അത് തമാശയാണ്. അയാളുടെ ജോലിയും ജീവിതവും നിലനിർത്താൻ 15 വർഷത്തേക്ക്, തന്റെ കരിയറിനെയും സ്വപ്നങ്ങളെയും ഉപേക്ഷിക്കാൻ അയാൾ ആവശ്യപ്പെട്ടു. ആജീവനാന്ത സുരക്ഷ വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം ലംഘിക്കപ്പെട്ടു. ഓരോ സാമ്പത്തിക തീരുമാനവും തങ്ങൾ ഒരുമിച്ച് എടുത്തതാണ്. അതിന്റെയെല്ലാം രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. ആ വസ്തുതകൾ കോടതിയിൽ അവതരിപ്പിക്കും എന്ന് ആരതി