ബോളിവുഡ് താരം രണ്‍ബീർ കപൂറിനും അമ്മ നീതു സിംഗിനും കോവിഡ് സ്ഥിരീകരിച്ചുവെന്ന പ്രചരണം തള്ളി മകൾ റിഥിമ കപൂര്‍ സാഹ്നി
2/ 8
രണ്‍ബീർ കപൂർ, നീതു സിംഗ്, സംവിധായകൻ കരണ്‍ ജോഹർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് അമിത് വസിഷ്ട് എന്നയാളുടെ പേരിൽ ട്വീറ്റ് പ്രചരിച്ചിരുന്നു
3/ 8
രണ്ട് ദിവസങ്ങൾക്ക് മുമ്പ് നീതു സിംഗിന്‍റെ പിറന്നാൾ ആഘോഷങ്ങൾ നടന്നിരുന്നു. അമിതാഭ് ബച്ചന്‍റെ ചെറുമകനായ അഗസ്ത്യാ നന്ദയും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു
4/ 8
അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഗസ്ത്യാ നന്ദ പങ്കെടുത്ത പിറന്നാൾ പാർട്ടിയിലുണ്ടായിരുന്നവർക്ക് കോവിഡ് എന്ന വാർത്ത പ്രചരിച്ചത്
5/ 8
ഈ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു റിഥിമയുടെ പ്രതികരണം. പ്രശസ്തി നേടാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ചു കൊണ്ടാണ് റിഥിമ ഇയാള്‍ക്ക് മറുപടി നൽകിയിരിക്കുന്നത്
6/ 8
ഒരു കാര്യം സ്ഥിരീകരിക്കാതെ വെറുതെ അഭ്യൂഹങ്ങൾ പടച്ചുവിടരുത്. ഞങ്ങൾ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്നായിരുന്നു റിഥിമയുടെ പ്രതികരണം
7/ 8
അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന്‍റെ മകനാണ് രൺബീർ കപൂർ