Shruti Haasan | എത്ര കാമുകന്മാരായി എന്ന് ചോദിക്കുന്നവരുണ്ട്; അവരോട് ശ്രുതി ഹാസന് പറയാനുള്ളത്

Last Updated:
പ്രായം നാല്പതിനോടടുത്തിട്ടും ശ്രുതി എന്തുകൊണ്ട് ഇനിയും വിവാഹിതയായില്ല എന്ന ചോദ്യമുയർത്തുന്നവർ നിരവധിയുണ്ട്
1/6
നടൻ കമൽ ഹാസന്റെയും സരികയുടെയും മൂത്തപുത്രി എന്ന ലേബലിൽ സിനിമയിലെത്തിയ ശ്രുതി ഹാസൻ ഇന്ന് തന്റേതായ സിനിമകളുടെ പേരിൽ അറിയപ്പെടുന്ന നായികയാണ്. പ്രായം നാല്പതിനോടടുത്തിട്ടും ശ്രുതി എന്തുകൊണ്ട് ഇനിയും വിവാഹിതയായില്ല എന്ന ചോദ്യമുയർത്തുന്നവർ നിരവധിയുണ്ട്. പലപ്പോഴും ശ്രുതി വിവാഹിതയാകും എന്ന നിലയിൽ വാർത്തകൾ വന്നുപോയിട്ടുണ്ട്. താരത്തിന്റെ പ്രണയവാർത്തയും പലപ്പോഴായി തലക്കെട്ടുകളിൽ നിറഞ്ഞിട്ടുണ്ട്. കാമുകന്മാരെ ഒളിപ്പിച്ചു കൂടെകൂട്ടേണ്ട കാര്യമില്ല ശ്രുതിക്ക്. ശ്രുതി മാത്രമല്ല, അനുജത്തി അക്ഷര ഹാസനും ഇനിയും വിവാഹം ചെയ്തിട്ടില്ല. ഇരുവരും ഇതേക്കുറിച്ചുള്ള കാര്യങ്ങൾ എവിടെയും പറഞ്ഞിട്ടില്ല
നടൻ കമൽ ഹാസന്റെയും (Kamal Haasan) സരികയുടെയും മൂത്തപുത്രി എന്ന ലേബലിൽ സിനിമയിലെത്തിയ ശ്രുതി ഹാസൻ (Shruti Haasan) ഇന്ന് തന്റേതായ സിനിമകളുടെ പേരിൽ അറിയപ്പെടുന്ന നായികയാണ്. പ്രായം നാല്പതിനോടടുത്തിട്ടും ശ്രുതി എന്തുകൊണ്ട് ഇനിയും വിവാഹിതയായില്ല എന്ന ചോദ്യമുയർത്തുന്നവർ നിരവധിയുണ്ട്. പലപ്പോഴും ശ്രുതി വിവാഹിതയാകും എന്ന നിലയിൽ വാർത്തകൾ വന്നുപോയിട്ടുണ്ട്. താരത്തിന്റെ പ്രണയവാർത്തയും പലപ്പോഴായി തലക്കെട്ടുകളിൽ നിറഞ്ഞിട്ടുണ്ട്. കാമുകന്മാരെ ഒളിപ്പിച്ചു കൂടെകൂട്ടേണ്ട കാര്യമില്ല ശ്രുതിക്ക്. ശ്രുതി മാത്രമല്ല, അനുജത്തി അക്ഷര ഹാസനും ഇനിയും വിവാഹം ചെയ്തിട്ടില്ല. ഇരുവരും ഇതേക്കുറിച്ചുള്ള കാര്യങ്ങൾ എവിടെയും പറഞ്ഞിട്ടില്ല
advertisement
2/6
2020ൽ വിഷ്വൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായുള്ള ശ്രുതി ഹാസന്റെ പ്രണയം ഗോസിപ് കോളങ്ങളിൽ മാത്രമല്ല, വാർത്താ തലക്കെട്ടുകളിൽ പോലും ഇടം നേടിയ വിഷയമാണ്. ശന്തനുവും ശ്രുതിയും വിവാഹം ചെയ്യാൻ പ്ലാൻ ഇടുന്നു എന്ന താരത്തിൽപോലും പലപ്പോഴും ഊഹാപോഹങ്ങൾ നിറഞ്ഞു. 2020നും 2024നും ഇടയിലാണ് ഈ പ്രണയം വാർത്തയായി മാറിയത്. അതിനു മുൻപായി ലണ്ടനിൽ നിന്നുള്ള കലാകാരനായ മൈക്കിൾ കോർസാലെയുമായി ശ്രുതി ഡേറ്റിംഗിൽ ആയിരുന്നു. ഈ ബന്ധം 2019ൽ ബ്രേക്കപ്പിൽ കലാശിച്ചു (തുടർന്ന് വായിക്കുക)

3/6
ഗോസിപ് കോളങ്ങളിൽ മാത്രം ഒതുങ്ങിയ ചില ഗോസിപ്പുകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിലൊന്ന് നടൻ നാഗ ചൈതന്യയുമായുള്ള ശ്രുതി ഹാസന്റെ പ്രണയമായിരുന്നു. വേറൊന്നിൽ നടൻ ധനുഷിന്റെ പേരും ഉയർന്നു. ഇതിനൊന്നും ശ്രുതിയുടെ പക്കൽ നിന്നോ, പേരിനൊപ്പം ഉയർന്നു കേട്ട നടന്മാരുടെ പക്കൽ നിന്നുമോ വിശദീകരണമോ പ്രതികരണമോ ഉണ്ടായിട്ടില്ല. ധനുഷിനൊപ്പം ഒരു സിനിമയിൽ സഹകരിച്ചതിനു ശേഷമാണ് ശ്രുതി ഹാസനുമായി പ്രണയം എന്ന നിലയിൽ വാർത്ത പ്രചരിച്ചത്

4/6
കമൽ ഹാസനും സരികയും വേർപിരിഞ്ഞ ശേഷം അമ്മയുടെ ഒപ്പം താമസം ആരംഭിച്ച മകളാണ് ശ്രുതി ഹാസൻ. അച്ഛന്റെ വീട്ടിലെ മെഴ്‌സിഡസ് കാറിലെ യാത്ര നടത്തി ശീലിച്ച ശ്രുതിയും സഹോദരിയും അമ്മയുടെ ഒപ്പം ചുരുങ്ങിയ ചിലവിൽ ജീവിക്കാൻ പഠിച്ചതായി അടുത്തിടെ ശ്രുതി ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖത്തിലെ വാചകങ്ങൾ വൈറലായി മാറാൻ കാലതാമസമുണ്ടായില്ല. ട്രെയിൻ യാത്രയും ചെറിയ സൗകര്യങ്ങളുള്ള വീട്ടിലെ താമസവും ഒക്കെ ചേർന്നുള്ള ലളിത ജീവിതം ഏറെക്കാലം നയിച്ചയാളായിരുന്നു ശ്രുതി. പിതാവിൽ നിന്നും ധനസഹായം ചോദിയ്ക്കാൻ അമ്മ സരികയ്ക്ക് വിമുഖതയായിരുന്നു എന്ന് ശ്രുതി ഓർമിച്ചു

5/6
പ്രണയങ്ങളുടെ എണ്ണം കൂടുന്നതും പരിഹസിക്കുന്നവർ ഏറെയുണ്ട് താനും. അവർക്കുള്ള മറുപടിയും ശ്രുതിയുടെ പക്കലുണ്ട്. ഖേദമില്ലാതെ താൻ ആ ബന്ധങ്ങളുടെ അധ്യായങ്ങൾ അവസാനിപ്പിക്കാറുണ്ട് എന്ന് ശ്രുതി പറയുന്നു. ആ ബന്ധങ്ങൾ നിലനിർത്താൻ താൻ നന്നായി ശ്രമിക്കാറുണ്ട്. 'ഇത് എത്രാമത്തെ കാമുകനാണ്' എന്ന് ചോദിക്കുന്നവരുണ്ട്. അവർക്ക് ഇത് എത്രാമത്തെയാണ് എന്നേ അറിയേണ്ടതുള്ളൂ. എന്നാൽ തനിക്ക് ഇത് താൻ ആഗ്രഹിച്ച സ്നേഹം കിട്ടാതെ എത്രതവണ പരാജയപ്പെട്ടു എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് എന്ന് ശ്രുതി

6/6
അതേപ്പറ്റി മോശമായി തോന്നാറില്ല എങ്കിലും അൽപ്പം നിരാശയുള്ളതായി ശ്രുതി സമ്മതിച്ചു. ഞാൻ അതിന്ഏതെങ്കിലുമൊരു വ്യക്തിയെ പഴിചാരാറില്ല. ബന്ധങ്ങൾ നൽകിയതിനേക്കാൾ മികച്ച പാഠങ്ങൾ താൻ എവിടെനിന്നും പഠിച്ചിട്ടില്ല എന്ന് ശ്രുതി. തന്നോടുള്ള സ്നേഹത്തെക്കുറിച്ച് തന്നെ അത് പഠിപ്പിച്ച പാഠങ്ങൾ ഓർക്കുന്നതായും ശ്രുതി ഹാസൻ ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി
അതേപ്പറ്റി മോശമായി തോന്നാറില്ല എങ്കിലും അൽപ്പം നിരാശയുള്ളതായി ശ്രുതി സമ്മതിച്ചു. ഞാൻ അതിന് ഏതെങ്കിലുമൊരു വ്യക്തിയെ പഴിചാരാറില്ല. ബന്ധങ്ങൾ നൽകിയതിനേക്കാൾ മികച്ച പാഠങ്ങൾ താൻ എവിടെനിന്നും പഠിച്ചിട്ടില്ല എന്ന് ശ്രുതി. തന്നോടുള്ള സ്നേഹത്തെക്കുറിച്ച് തന്നെ അത് പഠിപ്പിച്ച പാഠങ്ങൾ ഓർക്കുന്നതായും ശ്രുതി ഹാസൻ ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement