Rimi Tomy: 'ലളിതഗാനം ഒന്നാം സ്ഥാനം ഈ പാവം പാലക്കാരി കൊച്ചിന്'; റിമി ടോമി ഓർമ പുതുക്കുമ്പോൾ പേരിൽ ഒരു ട്വിസ്റ്റ് ഉണ്ട്
- Published by:Sarika N
- news18-malayalam
Last Updated:
അന്നൊക്കെ ഫോട്ടോ പേപ്പറില്‍ വരുന്നത് ഒരു അവാര്‍ഡ് കിട്ടുന്ന സന്തോഷം ആയിരുന്നുവെന്ന് റിമി കുറിച്ചു
ദിലീപ് കാവ്യ മാധവൻ കേന്ദ്ര കഥാപത്രങ്ങളിൽ എത്തിയ ചിത്രം മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി പ്രേക്ഷരുടെ മനസ്സിൽ കേറിക്കൂടിയ പിന്നണി ഗായികയാണ് റിമി ടോമി (Rimi Tomy). ഇപ്പോൾ സ്റ്റേജ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷരുടെ മനസിലെ നിറസാന്നിധ്യമായി റിമി ഉണ്ട്. ഇപ്പോൾ പാല എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ പോലും മലയാളികൾ ഓർക്കുന്നത് റിമിയെ ആണ്.
advertisement
ഇപ്പോൾ, റിമി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ പത്രത്തിൽ വന്ന ഒരു വാർത്താകുറിപ്പാണ് റിമി പങ്കുവച്ചത്. പത്തിൽ പഠിക്കുമ്പോൾ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാന മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ പത്രത്തിൽ വന്ന ചിത്രമാണിത്. കോട്ടയം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് ഗായിക സമ്മാനാര്‍ഹയായത്.
advertisement
എന്നാൽ പത്രത്തിൽ വന്ന താരത്തിന്റെ പേരിന് ഒരു ട്വിസ്റ്റ് ഉണ്ട്. അവിടെ റിമി ടോമിക്ക് പകരം റീമി ടോലി എന്നാണ് ഉള്ളത്. 'റീമി ടോലി, ലളിതഗാനം, സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്. പാല', എന്നെഴുതിയ ബ്ലാക് ആന്‍ഡ് വൈറ്റ് പത്രക്കട്ടിങ്ങാണ് റിമി ടോമി പങ്കുവെച്ചത്. പോസ്റ്റ് പങ്കുവച്ചപ്പോൾ റീമി ടോലി അല്ല റിമി ടോമി ഇന്ന് താരം തിരുത്തി എഴുതിയിട്ടുണ്ട്.
advertisement
റിമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ,' ഒരു പാവം പാലാക്കാരി കൊച്ചാണേ. റിമി ടോലി, അല്ല റിമി ടോമി. കോട്ടയം ജില്ലാസ്‌കൂള്‍ കലോത്സവം. ആദ്യത്തെ മ്യൂസിക് ടീച്ചേഴ്‌സ് എം.എന്‍. സലിം സര്‍, ജോര്‍ജ് സര്‍. അന്നൊക്കെ ഒരു ചിത്രം പേപ്പറില്‍ ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാര്‍ഡ് കിട്ടണ സന്തോഷം ആരുന്നു, അതുകൊണ്ട് ഈ ചിത്രം എന്നും സ്‌പെഷ്യല്‍. അവിടംതൊട്ടു ഇന്നുവരെ എന്റെ കൂടെ കട്ടക്ക് നിന്നു കരുത്തേകി എന്നെ സ്‌നേഹിക്കുന്ന എല്ലാര്‍ക്കും', എന്നാണ് റിമി ടോമി കുറിച്ചു.
advertisement
തന്റെ പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് പാട്ട് പാടുക അതാണ് റിമയുടെ മാസ്റ്റർ പീസ് ക്വാളിറ്റി. പാട്ടിനോടൊപ്പം ഗംഭീര നൃത്ത ചുവടുകളുമായി വേദിയെ പിടിച്ചുനിർത്താൻ റിമിക്ക് കഴിയാറുണ്ട്.അവതാരക, അഭിനേത്രി, മോഡല്‍ എന്നിങ്ങനെ സർവ്വകലാവല്ലഭയാണ് താരം. വിവാഹ മോചനത്തിന് ശേഷം ഗംഭീരമായൊരു തിരിച്ചുവരവാണ് താരം നടത്തിയത്.