സ്വന്തം വീട്ടിൽ നിന്നും ചായ കുടിച്ച ശേഷമുള്ള മരണം; 21-ാം വയസിൽ വിടവാങ്ങിയ മലയാളി നായികയുടെ മരണത്തിലെ ദുരൂഹത
- Published by:meera_57
- news18-malayalam
Last Updated:
മലയാളിയാണ് തിരുവനന്തപുരംകാരിയാണ് എങ്കിലും, അവർക്ക് മലയാളം അത്ര വശമില്ല. ശ്രീലതയുടെ സുഹൃത്തുകൂടിയായിരുന്നു അവർ
മലയാള സിനിമയ്ക്ക് ഒരു മർലിൻ മൺറോ ഉണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. ആ നടി ഇന്ന് ജീവിച്ചിരിപ്പില്ല. ഒരുകാലത്ത് മുൻനിര ചലച്ചിത്ര നായികമാർക്ക് വെല്ലുവിളിയുയർത്തി നായികാ പദവിയിലേക്ക് ഉയർന്ന യുവതിയായിരുന്നു വിജയശ്രീ. തിരുവനന്തപുരം സ്വദേശിനിയായായ വിജയശ്രീ കാലയവനികയ്ക്ക് പിന്നിൽ മറയുമ്പോൾ അവർക്ക് പ്രായം വെറും 21 വയസ് മാത്രം. പ്രേം നസീറിന്റെ വരെ നായികയായ അവർ, മലയാള സിനിമയിലെ അപ്സരസുന്ദരികളിൽ ഒരാൾ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. വിജയശ്രീയെ അവരുടെ സഹതാരം കൂടിയായ ശ്രീലത നമ്പൂതിരി ഓർക്കുന്നു
advertisement
അവർ ജീവനൊടുക്കി എന്ന് പറയുന്നവരെയാണ് കേരളം ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത്. അതെന്തിനായിരുന്നു എന്ന ചോദ്യത്തിനാണ് ശ്രീലത അവർക്ക് അറിയാവുന്ന കാര്യങ്ങൾ പറയുന്നു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ അരനൂറ്റാണ്ടിനു മുൻപ് മലയാള സിനിമയെ ഞെട്ടിച്ച ആ മരണത്തിനു പിന്നിലെ ഇനിയും ചുരുളഴിയാത്ത ദുരൂഹത മറനീക്കി പുറത്തുവരുന്നു. വാസു പിള്ളയുടെയും വിജയമ്മയുടെയും മകളായി തിരുവനന്തപുരത്തായിരുന്നു വിജയശ്രീയുടെ ജനനം (തുടർന്ന് വായിക്കുക)
advertisement
"അവർ എന്തിന് ജീവനൊടുക്കി എന്നാർക്കും അറിയില്ല. എന്റെ അടുത്ത ഒരു സുഹൃത്തായിരുന്നു അവർ. അവൾ ഡ്രൈവ് ചെയ്ത് ഞങ്ങൾ ഒന്നിച്ചു കരുമാരി അമ്മൻ കോവിലിൽ പോകുമായിരുന്നു. വളരെ നിഷ്കളങ്കയായ കുട്ടിയായിരുന്നു. വളരെ ചെറുപ്പത്തിലേ തമിഴ്നാട്ടിൽ വന്ന് തെലുങ്ക് സിനിമയിലും മറ്റും അഭിനയിച്ചിരുന്നു. മലയാളിയാണ് തിരുവനന്തപുരംകാരിയാണ് എങ്കിലും, അവർക്ക് മലയാളം അത്ര വശമില്ല. എന്തോ ഒരു ഗോസിപ്പ് വന്നപ്പോൾ, മാധ്യമങ്ങൾ അവരോടു ചോദിച്ച ചോദ്യത്തിന് മലയാളം അത്ര വശമില്ലാത്ത അവർ നൽകിയ മറുപടിയല്ല അച്ചടിച്ച് വന്നത്...
advertisement
കേരളത്തിൽ അന്ന് രണ്ട് പ്രമുഖ നിർമാതാക്കളുണ്ട്. അതിൽ ഒരു വ്യക്തിയുടെ സിനിമയിൽ അഭിനയിച്ചപ്പോൾ സിനിമയിൽ ചില ശരീരഭാഗങ്ങൾ കണ്ടു എന്ന വിഷയമുണ്ടായി. അത് ഷൂട്ട് ചെയ്ത് സിനിമയിൽ ഇടരുത് എന്നവർ പറഞ്ഞിരുന്നു. അന്ന് ഗോസിപ് ഇറങ്ങിയതും, മാധ്യമങ്ങൾ അവരുടെ ഉത്തരത്തിനായി ഒപ്പം കൂടി. 'ആ നിർമാതാവ് നിങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു, അതിനു മറുപടി നൽകൂ' എന്ന് പറയുമ്പോൾ, അവർക്ക് ശരിക്കും മലയാളത്തിൽ മറുപടി പറയാൻ അറിയില്ലായിരുന്നു. അവർ മരിക്കുന്ന ദിവസം അവരുടെ വീട്ടിൽ താമസിച്ചിരുന്ന ഒരാൾ അവർക്ക് ഒരു കപ്പ് ചായ കൊടുത്തു. ആ ചായ കുടിച്ച ശേഷമാണ് അവർ മരിച്ചത് എന്ന് പറയപ്പെടുന്നു...
advertisement
മദ്രാസിലെ വീട്ടിൽ വച്ചായിരുന്നു. അതെന്താണ് എന്ന് അറിയാൻ മാർഗമില്ല. അന്നൊരു മലയാള സിനിമയുടെ ഷൂട്ടിങ്ങുമായി ഞാനും ജയഭാരതിയും ബാംഗളൂരിൽ ആയിരുന്നു. അപ്പോഴാണ് അത് നടക്കുന്നത്. തമിഴിലെ ഒരു പ്രശസ്ത ഡയറക്‌ടറുടെ സഹോദരനുമായി അവർക്ക് അടുപ്പമായിരുന്നു എന്നും വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നും കേട്ടിരുന്നു. ആ വ്യക്തിയെ കല്യാണം കഴിക്കുന്നതിൽ അമ്മയ്ക്ക് എതിർപ്പായിരുന്നു എന്നവർ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അവർ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം എന്തെന്ന് മനസിലാകുന്നില്ല...
advertisement
മരണത്തിനു മുൻപ് അവർക്കൊരു ഫോൺ കോൾ വന്നു. കേരളത്തിൽ ഷൂട്ടിങ്ങിനു പോകാനിരിക്കുകയായിരുന്നു അവർ. അത് സംസാരിച്ചു വച്ച ശേഷം അവിടുണ്ടായിരുന്ന ആരോ ചായ കൊടുത്തു, അത് കുടിച്ച ശേഷമായിരുന്നു മരണം എന്നും കേൾക്കുന്നു. ആ ഫോൺ കോൾ ആരുടേതായിരുന്നു, അതിൽ എന്താണ് പറഞ്ഞത്, ആ ചായ കൊണ്ടുകൊടുത്തത് ആരാണ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല. അന്ന് പോസ്റ്റ്മോർട്ടം പോലും ചെയ്തില്ല. വിജയശ്രീ വന്നപ്പോൾ അവർക്ക് ഒരുപാട് നായികാവേഷങ്ങൾ ലഭിച്ചിരുന്നു," ശ്രീലത ഓർക്കുന്നു










