Szena | ലോകമറിയേണ്ട മലയാളി താരപുത്രി; റാമ്പുകൾ കീഴടക്കുന്ന സെന ആരെന്ന് നോക്കൂ
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമാ മേഖലയിലെ ഇഷ്‌ടനടന്റെ മകളാണ് മോഡലിംഗ് ലോകത്തെ സുന്ദരി സെന
മലയാളി താരപുത്രിമാർ എന്ന് പറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്ന ചില പേരുകൾ ഉണ്ടാകും. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, മമ്മൂട്ടിയുടെ മകൾ സുറുമി, ജയറാമിന്റെ പുത്രി മാളവിക, ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്, ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്നിവരുടെ മുഖങ്ങൾ എളുപ്പത്തിൽ മനസിലേക്ക് വന്നേക്കും. ഈ പറഞ്ഞ പേരുകാർ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവരുമാണ്. മമ്മൂട്ടിയുടെ കാര്യത്തിൽ മകൾ സോഷ്യൽ മീഡിയയിൽ വലിയ നിലയിൽ സജീവമല്ല എങ്കിലും, ഒരു പെയ്ന്റർ എന്ന നിലയിൽ സുറുമിയെ കലാലോകത്തിന്റെ ഒരു കോണിൽ സജീവമായവർക്ക് പരിചയമുണ്ടാകും. സെനയെ നിങ്ങൾക്കറിയുമോ?
advertisement
മേൽപ്പറഞ്ഞ കൂട്ടത്തിൽ എവിടെയും സെനയെ കാണാൻ സാധിച്ചേക്കില്ല. അത്തരത്തിൽ വാർത്താ കണ്ണുകൾ ഉടക്കുന്ന സോഷ്യൽ മീഡിയയിലോ മാധ്യമങ്ങളിലോ നിറഞ്ഞു നിന്ന ശീലമില്ല ഈ 19കാരിക്ക്. എന്നാൽ സെന സജീവമായ ഒരു ലോകമുണ്ട്. അങ്ങ് മോഡലിംഗ് മേഖലയിൽ. പലർക്കും ഇപ്പോഴും സ്വപ്നം കാണാൻ മാത്രം കഴിയുന്ന റാമ്പുകളിൽ സെന റാമ്പ് വാക്ക് നടത്തിക്കഴിഞ്ഞു. ഇനിയും അവസരങ്ങളും കാതങ്ങളും താണ്ടാൻ സെനയ്ക്ക് ബാക്കി. മലയാള സിനിമയുടെ ഇഷ്‌ടനടന്റെ മകളും മറ്റൊരു നടന്റെ കൊച്ചുമകളുമാണ് ഈ സുന്ദരി (തുടർന്ന് വായിക്കുക)
advertisement
സെനയുടെ പേരിന്റെ മുഴുവൻ രൂപം പറഞ്ഞാൽ ചില സൂചനകൾ ലഭിച്ചേക്കും. സെന ആലുംമൂട് എന്നാണ് പേരിന്റെ പൂർണരൂപം. ഈ പേര് മലയാള സിനിമയിൽ ആദ്യം തെളിയുന്നത് അറുപതുകളിലാണ്. ഗൗരവമേറിയ മുഖവുമായി കോമഡി അനായാസേന കൈകാര്യം ചെയ്യാൻ കഴിവുള്ളയാൾ ആയിരുന്നു സെനയുടെ മുത്തച്ഛൻ ആലുംമൂടൻ എന്ന ചങ്ങനാശ്ശേരിക്കാരൻ ഡൊമിനിക് ആലുംമൂടൻ. ആലുംമൂട്ടിൽ വീട്ടിൽ ഡൊമിനിക്കിനും റോസമ്മയ്ക്കും പിറന്ന ആറു മക്കളിൽ രണ്ടുപേർ ആൺകുട്ടികൾ. അവരിൽ ഒരു ചുള്ളൻ ചെക്കൻ തൊണ്ണൂറുകളുടെ അവസാനം മലയാള സിനിമയിലെത്തി
advertisement
എബിയും സോനയും മലയാളികളുടെ മനസ്സിൽ ചേക്കേറിയ 'നിറം' സിനിമയിൽ 'മേരി ആവാസ് സുനോ'യിൽ വിജയിയായ പാട്ടുകാരൻ പ്രകാശ് മാത്യുവിനെ മറക്കാനാവുമോ? ഒരു നീല ഷർട്ടും ധരിച്ച്, മുഖത്ത് കണ്ണടയും ക്യൂട്ട് പുഞ്ചിരിയുമായി കയ്യിൽ മൈക്കേന്തി സ്റ്റേജിൽ പാട്ടുപാടുന്ന പ്രകാശ് മാത്യുവിനെ അവതരിപ്പിച്ചത് ആലുംമൂടന്റെ മകൻ ബോബൻ ആലുംമൂടൻ. പിന്നെ 'കല്യാണരാമൻ' സിനിമയിൽ ബോധം പോയിക്കിടന്ന പെണ്ണിനെ ചരിത്രത്തിൽ ആദ്യമായി പെണ്ണുകാണൽ നടത്തി വിവാഹം ചെയ്ത ഡോക്‌ടർ. അങ്ങനെ ഒരുപിടി നല്ല റോളുകൾ ബോബനുണ്ട്
advertisement
ഈ ചിത്രത്തിൽ ബോബൻ ആലുംമൂടന്റെ ഭാര്യയുടെ കയ്യിലിരിക്കുന്ന പിഞ്ചുകുഞ്ഞിനെയാണ് നിങ്ങൾ മുകളിലെ ചിത്രങ്ങളിൽ കണ്ടത്. ബോബനും പത്നിക്കും രണ്ടു മക്കൾ. മകൻ സിലനും മകൾ സെനയും. ആ സെന ഇന്ന് ലോകമറിയുന്ന തരത്തിൽ വളർന്നു വലുതായിരിക്കുന്നു. ബോബൻ ആലുംമൂടന്റെ കുടുംബ വിശേഷങ്ങൾ പ്രമുഖ മാസികയിൽ വരാനിരിക്കുന്നു. അപ്പോഴാണ് പലരും സെന വളർന്നു വലുതായി, മലയാളികൾക്ക് അഭിമാനിക്കാവുന്ന ഉയരങ്ങളിലേക്ക് നടന്നു കയറുന്ന മോഡലായി എന്ന കാര്യം പുറത്തുവരുന്നത്
advertisement
സെനയും ജ്യേഷ്‌ഠനും അവരുടെ കുട്ടിക്കാല ചിത്രത്തിൽ. 2022ൽ ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനർ ആയ മനീഷ് മൽഹോത്ര ഷോയിൽ സെന ആദ്യ റൺവേ നടന്നുകയറി. ഇതിന്റെ വിശേഷങ്ങളും സെന ആലുംമൂടിന്റെ പേജിൽ കാണാം. ലാക്മെ ഫാഷൻ വീക്ക്, തരുൺ തഹിലിയാനി, ലൂയി വുറ്റോൺ എന്നിവയിലും സെനയുടെ മുഖം തെളിഞ്ഞു കഴിഞ്ഞിക്കുന്നു. അപ്പോഴും ഈ മോഡലിന് പ്രായം 20 വയസ് തികഞ്ഞിട്ടില്ല എന്ന് മനസിലാക്കണം. മലയാള താരങ്ങളായ പൂർണിമ ഇന്ദ്രജിത്ത്, പ്രാർത്ഥന ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, ഗണപതി പൊതുവാൾ, നയന എൽസ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. എന്നിവർ സെനയെ ഫോളോ ചെയ്യുന്നുണ്ട്







