advertisement

Thalapathy Vijay | കോടികളുടെ കടത്തിന് കണക്ക്; അച്ഛനമ്മമാരും ഭാര്യയും മക്കളും നടൻ വിജയ്‌യുടെ കടക്കാർ എന്ന് രേഖകൾ

Last Updated:
കുടുംബത്തിനുള്ളിൽ തന്നെ നടൻ ദളപതി വിജയ് ഒരു വൻ സാമ്പത്തിക ശക്തിയായി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് ഈ രേഖകൾ
1/6
നടൻ ദളപതി വിജയ് (Thalapathy Vijay) സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയതിന്റെ ആദ്യ പരീക്ഷണം വരാൻപോകുന്ന തിരഞ്ഞെടുപ്പിൽ നടക്കാൻ പോവുകയാണ്. ഏപ്രിൽ 23ന് തമിഴ്നാട്ടിൽ ഒറ്റ ഘട്ടമായി നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ മണ്ഡലങ്ങളിൽ നിന്നും അദ്ദേഹത്തെ മത്സരിപ്പിക്കാൻ ഒരുങ്ങുകയാണ്. ആകെ 234 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. നോമിനേഷൻ പ്രക്രിയയുടെ ഭാഗമായി, ഇക്കഴിഞ്ഞ ദിവസം തന്റെ സ്വത്തുവിവരങ്ങൾ രേഖപ്പെടുത്തിയ സത്യവാങ്മൂലം വിജയ് സമർപ്പിച്ചിരുന്നു. ഇതിൽ നടന്റെ സ്ഥാവര ജംഗമ വസ്തുക്കൾ, നിക്ഷേപങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു

2/6
നടന്റെ രാഷ്ട്രീയ പ്രവേശത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബ പ്രശ്നങ്ങളും ഇതേ സമയത്താണ് ചർച്ചയാകപ്പെട്ടത്. ഭാര്യ സംഗീത സ്വർണലിംഗം നടനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ചെന്നൈയിലെ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 20നാണ് ഇതിന്മേലുള്ള വാദം നടക്കുക. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധം ആരോപിച്ചാണ് സംഗീത ഹർജി നൽകിയത്. ഇതിനു ശേഷം നടൻ ഒരു വിവാഹസത്ക്കര ചടങ്ങിൽ നടി തൃഷയുടെ ഒപ്പം പങ്കെടുത്തത് വിവാദങ്ങൾക്ക് തിരികൊളുത്തി (തുടർന്ന് വായിക്കുക)

3/6
വിജയ് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ മൊത്തത്തിലെ ആസ്തി 404.58 കോടി രൂപയാണ്. 2024-25 സാമ്പത്തിക വർഷം നടന് 184 കോടി രൂപയുണ്ട്. ഇതിൽ ബാങ്ക് ബാലൻസ് മാത്രം, 320 കോടി രൂപ വരും. പണമായി തന്റെ പക്കൽ രണ്ടു ലക്ഷം രൂപ ഉണ്ടെന്നാണ് വിജയ് രേഖപ്പെടുത്തിയിട്ടുള്ളത്. മക്കളായ ജെയ്‌സൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവരുടെ അക്കൗണ്ടുകളിൽ നാലു ലക്ഷം രൂപയുടെ ആകെ സമ്പാദ്യമുണ്ട് എന്നും വിജയ്. വര്ഷങ്ങളായി മക്കൾ രണ്ടുപേരും അവരുടെ അമ്മ സംഗീതയുടെ ഒപ്പമാണ്. കുട്ടികൾ വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടിയവരാണ്

4/6
വിജയ്‌ സ്വന്തമാക്കിയിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങളും സത്യവാങ്മൂലത്തിൽ കാണാം. ഇദ്ദേഹത്തിന്റെ വാഹനങ്ങളുടെ ആകെ മൂല്യം 7.45 കോടിയാണ്. വിജയ്‌യുടെ ഗാരേജിൽ 3 കോടിയുടെ ടൊയോട്ട ലെക്സസ്, രണ്ട് ബി.എം.ഡബ്ള്യു., ഒരു ടൊയോട്ട വെൽഫെയർ, ഒരു മാരുതി സ്വിഫ്റ്റ് കാറുകളും ഉണ്ട്. വിജയ്‌യുടെ ടു വീലർ ഉടമസ്ഥതയും അദ്ദേഹത്തിന്റെ ഈ രേഖയിൽ കാണാൻ കഴിയും. വിജയ്ക്ക് 67,000 രൂപ വിലവരുന്ന ഒരു ടി.വി.എസ്. XL സൂപ്പർ മോപ്പഡ് സ്വന്തമായുണ്ട്. ആഡംബരവും, അതേസമയം ലാളിത്യവും ചേരുന്ന വാഹനസഞ്ചയമാണ് വിജയ്ക്ക് ഉള്ളത്

5/6
ഇതിൽ ഏറ്റവുമധികം ചർച്ചയാക്കപ്പെട്ടിട്ടുളളത് നടൻ വിജയ്‌ കടമായി നൽകിയ തുകയുടെ വിവരങ്ങളാണ്. വ്യക്തികൾക്കും കമ്പനികൾക്കുമായി വിജയ് 76 കോടി രൂപയുടെ ലോൺ നൽകിയിട്ടുണ്ട്. വിജയ്‌യിൽ നിന്നും കടം വാങ്ങിയവരിൽ അദ്ദേഹത്തിന്റെ അച്ഛനമ്മമാരും ഭാര്യയും മക്കളും ഉൾപ്പെടുന്നു. ഇവർ നടനിൽ നിന്നും കടം വാങ്ങിയ തുകയുടെ വിവരങ്ങളുമുണ്ട്. പിതാവ് എസ്.എ. ചന്ദ്രശേഖറിന് 3.02 കോടി, മാതാവ് ശോഭ ചന്ദ്രശേഖറിന് 87 ലക്ഷം, ഭാര്യ സംഗീത സ്വർണലിംഗത്തിന് 12.60 കോടി, മക്കളായ ജെയ്‌സൺ, ദിവ്യ എന്നിവർക്ക് കടമായി ഏതാനും ലക്ഷങ്ങൾ എന്നിങ്ങനെയാണ് വിജയ് പണം നൽകിയിട്ടുള്ളത്

6/6
കുടുംബത്തിനുള്ളിൽ തന്നെ നടൻ ദളപതി വിജയ് ഒരു വൻ സാമ്പത്തിക ശക്തിയായി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് ഈ രേഖകൾ. 2024ലെ ഇൻഡസ്ട്രി എസ്റ്റിമേറ്റുകൾ പ്രകാരം വിജയ്‌യുടെ ആകെ മൂല്യം 600 കോടിയോളം രൂപ വരും. ഒരു സിനിമയ്ക്ക് 250 കോടിയോളം പ്രതിഫലം പറ്റുന്നയാളാണ് നടൻ ദളപതി വിജയ് എന്നാണ് റിപ്പോർട്ട്

പട്ടാമ്പി നേർച്ചയ്ക്കിടെ ആനപ്പുറത്ത് ആയത്തുള്ള ഖമനയിയുടെ പോസ്റ്റർ

  • പട്ടാമ്പി നേർച്ചയിലെ മതസൗഹാർദ്ദ ഘോഷയാത്രയിൽ ഖമനയിയുടെ പോസ്റ്റർ ആനപ്പുറത്ത് ഉയർത്തി

  • മേഴ്‌സേഴ്‌സ് ഉപകമ്മിറ്റി ഇറാൻ നേതാവ് ഖമനയിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു

  • 112ാം പട്ടാമ്പി നേർച്ച ആഘോഷത്തിൽ മതസൗഹാർദ്ദ സന്ദേശം വിളിച്ചോതി നഗര പ്രദക്ഷിണ ഘോഷയാത്ര നടന്നു

View All
advertisement