ഷൂട്ടിംഗ് സെറ്റിലെ തീപിടിത്തം: നായകന്റെ മുഖത്ത് പൊള്ളൽ; 54 പേർ വെന്തുമരിച്ച ഇന്ത്യൻ സിനിമയിലെ കറുത്തദിനം!
- Published by:Sarika N
- news18-malayalam
Last Updated:
അപകടത്തിൽ സാരമായി പരിക്കേറ്റ നടൻ 74 ശസ്ത്രക്രിയകൾക്ക് വിധേയനായി 13 മാസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു
സിനിമാ സെറ്റുകളിൽ ഇടയ്ക്കിടെ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഈ അടുത്ത തന്നെ റിഷബ് ഷെട്ടി നായകനായി എത്തുന്ന കാന്തര രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവേളയിൽ തുടർച്ചയായി നടക്കുന്ന അപകടങ്ങളുടെ വാർത്തകൾ നാം എല്ലാവരും കണ്ടതാണ്. എന്നാൽ 1989 ഫെബ്രുവരി 8 ന് മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ സംഭവിച്ച തീപിടിത്തം ആരും മറക്കാൻ ഇടയില്ല. അപകടത്തിന്റെ ബാക്കിപത്രമായി ഈ പ്രമുഖ നാടാണ് 13 മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. കൂടാതെ അദ്ദേഹം , 74 ശസ്ത്രക്രിയകൾക്ക് വിധേയനായി.
advertisement
36 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ സിനിമയുടെ കറുത്ത ദിനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ അപകടം ഉണ്ടായത്. 90 കളിലെ ബോളിവുഡിലെ പ്രശസ്ത നടനായിരുന്നു സഞ്ജയ് ഖാൻ (Sanjay Khan) . 1960 -1970 കാലഘട്ടത്തിൽ അദ്ദേഹം വിവിധ സിനിമകളിൽ അഭിനയിച്ചു. ദസ് ലക് (1966), ഏക് ഫൂൽ ദോ മാലി (1969), ഇന്ദഖ്വാം (1969), ധണ്ട് (1973) എന്നീ ചിത്രങ്ങൾ അക്കാലത്ത് ബോക്സോഫീസ് വിജയമായിരുന്നു. പിന്നീട് അദ്ദേഹം അഭിനയത്തിൽ നിന്നും മാറി സംവിധാനവും പരീക്ഷിച്ചു. ഇതിനുശേഷം, കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും 1990 ൽ സീരിയലുകളിലൂടെ മിനിസ്ക്രീനിലേക്ക് തിരികെ എത്തുകയും ചെയ്തു.
advertisement
1990-ലാണ് ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രശസ്തമായ പരമ്പരകളിലൊന്നായ "ദി സ്വോർഡ് ഓഫ് ടിപ്പു സുൽത്താൻ" എന്ന സംവിധാനം ചെയ്തത്. അദ്ദേഹം ഈ പരമ്പരയിൽ ഇരട്ട വേഷങ്ങളിൽ എത്തിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരിലെ ആദരണീയനായ ഭരണാധികാരി ടിപ്പു സുൽത്താന്റെ കഥയെ ആസ്പദമാക്കിയുള്ള ഈ സീരിയൽ ഡിഡി ടിവിയിലൂടെയാണ് സംപ്രേഷണം ചെയ്തിരുന്നത്. സഞ്ജയ് ഖാൻ തന്നെയാണ് സീരിയലിൽ ടിപ്പു സുൽത്താൻ ആയി എത്തിയത്. ആ കാലഘട്ടത്തിൽ ടെലിവിഷൻ പരമ്പരകൾക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നു. അതിനാൽ തന്നെ ദി സ്വോർഡ് ഓഫ് ടിപ്പു സുൽത്താൻ അതിവേഗം ശ്രദ്ധിക്കപ്പെട്ടു. ആകെ 50 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തത്. പിന്നീട് മറ്റ് ഭാഷകളിലേക്ക് ഇത് മൊഴിമാറ്റം നടത്തി.
advertisement
ജനപ്രീതിയുടെയും പ്രശസ്തിയുടെയും നെറുകയിൽ നിൽക്കുമ്പോഴാണ് സീരിയൽ സെറ്റിൽ ആ ദാരുണ സംഭവം ഉണ്ടായത്. 1989 ഫെബ്രുവരി 8 ന്, ഷോ ചിത്രീകരിച്ചുകൊണ്ടിരുന്ന മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ ഒരു വിനാശകരമായ തീപിടുത്തം ഉണ്ടായി.സെറ്റിൽ അഗ്നിശമന ഉപകരണങ്ങളുടെ അഭാവവും ഷൂട്ടിംഗിനായി വലിയ ലൈറ്റുകൾ ഉപയോഗിച്ചതുമൂലം ഉയർന്ന താപനിലയും കാരണം തീ വേഗത്തിൽ പടർന്നു.
advertisement
അപകടം നടക്കുന്ന സമയത്ത് സെറ്റിൽ സഞ്ജയ് ഖാൻ ഉൾപ്പടെ നിരവധി അഭിനേതാക്കളും അണിയറപ്രവർത്തകരും ഉണ്ടായിരുന്നു. 54 ക്രൂ അംഗങ്ങൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നീട് മരണസംഖ്യ ഉയർന്നു. ചികിത്സയിൽ ഉണ്ടായിരുന്നവർ ഉൾപ്പടെ നിരവധി അണിയറപ്രവർത്തകർ ജീവൻ വെടിഞ്ഞു. അപകടത്തിൽ സഞ്ജയ് ഖാന്റെ ശരീരത്തിന്റെ 65% ത്തിലധികം പൊള്ളലേറ്റു.
advertisement
ഏകദേശം 13 മാസത്തോളം ആശുപത്രിയിൽ കിടന്ന അദ്ദേഹം 74 ശസ്ത്രക്രിയകൾക്ക് വിധേയനായി. അപകടം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം നടൻ "ദി സ്വോർഡ് ഓഫ് ടിപ്പു സുൽത്താൻ" പുനർസംവിധാനം ചെയ്തു. ഇത് വിജയകരമായി പൂർത്തിയാക്കുകയൂം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഇന്നും ഇന്ത്യൻ സിനിമയുടെ മറക്കാനാവാത്ത ഒരു ദുരന്തമായാണ് ഈ അപകടത്തെ കാണുന്നത്.കാരണം മറ്റൊരു അപകടവും ഇന്ത്യൻ സിനിമയുടെ സെറ്റുകളിൽ ഇത്രയധികം ജീവൻ അപഹരിച്ചിട്ടില്ല.