Samyuktha Varma | 'സംയുക്തയും ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ'; 20-ാം വിവാഹവാർഷികത്തിൽ ആ കഥയുമായി ഊർമിള ഉണ്ണി
- Published by:user_57
- news18-malayalam
Last Updated:
'മീശയില്ലാത്ത, മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടുപിടിച്ചു തരണം... പ്രേമിക്കാനാ'
മലയാള സിനിമയിൽ ആഘോഷിക്കപ്പെട്ട പ്രണയവും വിവാഹവുമായിരുന്നു നടി സംയുക്ത വർമ്മയുടെയും (Samyuktha Varma) ബിജു മേനോന്റെയും (Biju Menon). ഏതാനും ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ശേഷം അവർ തമ്മിൽ പ്രണയമാണോ എന്ന ചോദ്യം ഉയർന്നിരുന്നു. ആ ചോദ്യം വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ടായി സംയുക്തയും ബിജു മേനോനും ജീവിതത്തിൽ ഒന്നിച്ചിട്ട്. വിവാഹവാർഷികത്തിൽ ഊർമിള ഉണ്ണി തന്റെ അനന്തരവൾ കൂടിയായ സംയുക്തയുടെ പ്രണയകാലത്തെക്കുറിച്ച് എഴുതുന്നു
advertisement
advertisement
advertisement
advertisement
ഹിന്ദി പാട്ടുകൾ ടി.വിയിൽ കണ്ടിരിക്കുമ്പോൾ സംയുക്ത എന്നോടു പറഞ്ഞു. 'മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം... പ്രേമിക്കാനാ' ഉമചേച്ചി എന്നെ അടുക്കളയിൽ നിന്നു കണ്ണുരുട്ടി നോക്കി. സംയുക്ത സിനിമാ താരമായി .അവൾക്കു തിരക്കായി.എൻ്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു സംയുക്തയും, ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ ....
advertisement
ഞാൻ പൊട്ടിച്ചിരിച്ചു ! "ചുമ്മാ " ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും ... പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ... അല്ലാതെ രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ ...? നമ്മുടെ മനസ്സിൽ കുട്ടികൾ വലുതാവി.ഞാനെന്തു മണ്ടിയാണ് അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു .....
advertisement
അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി.ഞാൻ സംയുക്തയോടു ചോദിച്ചു എങ്ങിനെ പോകുന്നു കുടുംബ ജീവിതം ? അവൾ പറഞ്ഞു ; ''ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും. അതു തോന്നിയാൽ ആ ബന്ധം നിലനിൽക്കും. സ്നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്. ഞാനിപ്പോൾ സംയുക്തയല്ല; സംതൃപ്തയാണ് താത്താ തൈ...
advertisement
ഞാൻ കുസൃതി ചോദ്യം ചോദിച്ചു ..അപ്പൊ മിനുമിനുത്ത മുഖമുള്ളയാൾ ? അവൾ പൊട്ടി ചിരിച്ചു എന്നിട്ട് മമ്മുക്കയുടെ വാക്കുകൾ കടമെടുത്തു. ഭാര്യാഭർത്തൃബന്ധം എന്നു പറയുന്നത് ഒരുരക്തബന്ധമല്ല ,പക്ഷെ എല്ലാ ബന്ധങ്ങളും ,ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം!! "ജന്മങ്ങൾക്കപ്പുറമെന്നോ, ഒരു ചെമ്പകം പൂക്കും സുഗന്ധം .. (ഇന്നു വിവാഹ വാർഷികം)