കൊല്ലത്ത് പ്ലേ സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു

Last Updated:

ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം

News18
News18
ചവറ: വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്‌ലാൻ അനീഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. അറ്റ്‌ലാന്റെ മാതാപിതാക്കളായ അനീഷും ഫിൻലയും യുകെയിലാണ് ജോലി ചെയ്യുന്നത്. കുട്ടി അമ്മയുടെ കുടുംബവീട്ടിലായിരുന്നു താമസം.
നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ പഠിക്കുന്ന അറ്റ്‌ലാൻ, സ്കൂൾ വാഹനത്തിൽ വന്നിറങ്ങിയ ശേഷം അപ്പൂപ്പൻ ദിലീപിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗേറ്റ് തുറന്ന് അകത്ത് കയറുന്നതിനിടെ കുട്ടി അപ്പൂപ്പന്റെ കൈ തട്ടി പുറത്തേക്ക് ഓടിപ്പോകുകയായിരുന്നു. കുട്ടിയുടെ ബാഗ് വീട്ടിൽ വച്ച ശേഷം ഉടൻ തന്നെ ദിലീപ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കൈത്തോട്ടിൽ വെള്ളക്കെട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് പ്ലേ സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement