നൈറ്റ് ക്ലബിൽ പാട്ടുപാടി തുടക്കം; സംഗീതം പഠിക്കാതെ 17 ഇന്ത്യൻ ഭാഷകളിലും 8 വിദേശ ഭാഷകളിലും ശ്രോതാക്കളുടെ മനംകവർന്ന ഗായിക
- Published by:Rajesh V
- news18-malayalam
Last Updated:
ഉഷയുടെ ഹസ്‌കി വോയ്‌സിന് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. എന്നാൽ അതേ ശബ്ദം കാരണം സ്‌കൂളിലെ സംഗീത ക്ലാസുകളിൽ നിന്ന് പുറത്തിരുത്തിയ ഒരു കാലമുണ്ടായിരുന്നു
advertisement
advertisement
advertisement
ഉഷയുടെ ഹസ്‌കി വോയ്‌സിന് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. എന്നാൽ അതേ ശബ്ദം കാരണം സ്‌കൂളിലെ സംഗീത ക്ലാസുകളിൽ നിന്ന് പുറത്തിരുത്തിയ ഒരു കാലമുണ്ടായിരുന്നു. ശബ്ദം ശരിയല്ലെന്ന് പറഞ്ഞാണ് ക്ലാസിൽ നിന്ന് പുറത്താക്കിയത്. ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം ലഭിച്ചിട്ടില്ല. റേഡിയോയിൽ കിഷോരി അമോങ്കറെയും ബഡേ ഗുലാം അലിയെയും കേട്ടാണ് ഗായികയാകണമെന്ന് ആഗ്രഹം ദൃഢമായത്. (Image: Usha Uthup/ instagram)
advertisement
1969ൽ ചെന്നൈയിലെ നൈൻ ജെംസ് എന്ന ചെറിയൊരു നൈറ്റ് ക്ലബിലായിരുന്നു ഉഷയുടെ കരിയർ തുടങ്ങുന്നത്. ഉഷയുടെ പാട്ടുകേൾക്കാണ് ക്ലബിലെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവന്നു. പിന്നീട് കൊൽക്കത്തയിലെ നൈറ്റ് ക്ലബുകളിൽ പാടി. അവിടെ വച്ചാണ് ജീവിത പങ്കാളിയായ ഉതുപ്പിനെ പരിചയപ്പെടുന്നത്. പിന്നീട് ഡൽഹിയിൽ ഒബെറോയ് ഹോട്ടൽസിലും ആ സ്വരം മുഴങ്ങിക്കേട്ടു. (Image: Usha Uthup/ instagram)
advertisement
ഒരിക്കൽ ഒബെറോയ് ഹോട്ടലിൽ പാട്ട് കേൾക്കാൻ വിജയ് ആനന്ദ്, ദേവാനന്ദ്, ആർ ഡി ബർമൻ, സഞ്ജയ് ഖാൻ, ശശി കപൂർ തുടങ്ങിയവരെത്തിയിരുന്നു. ആ ഗായികയെ ഇഷ്ടമായ ശശി കപൂർ തന്റെ അടുത്ത ചിത്രമായ ബോംബോ ടാക്കീയിൽ (1970)ൽ പാടാൻ ഉഷക്ക് അവസരം നൽകി. രണ്ട് ഇംഗ്ലീഷ് പാട്ടുകളും ഹരി ഓം തത് സത് എന്നീ ഗാനവും ഉഷ പാടി. (Image: Usha Uthup/ instagram)
advertisement
advertisement
advertisement
advertisement







