റിലീസ് തീയതിയും പുറത്തുവന്നു; നിവിൻ പോളി ചിത്രം 'ബേബി ഗേൾ' വേൾഡ് വൈഡ് റിലീസ് ഈ ദിവസം

Last Updated:

തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ നടത്തിയ ചിത്രമായിരുന്നു 'ബേബി ഗേൾ'

ബേബി ഗേൾ
ബേബി ഗേൾ
സൂപ്പർഹിറ്റിന്റെ നിറവിൽ നിൽക്കുന്ന നിവിൻ പോളിയുടെ (Nivin Pauly) അടുത്ത ചിത്രം 'ബേബി ഗേൾ' (Baby Girl movie) ജനുവരി 23ന് വേൾഡ് വൈഡ് റിലീസായി തിയെറ്ററുകളിൽ എത്തും. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ  വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. 'സർവ്വം മായ' എന്ന സൂപ്പർഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിൻ പോളി ചിത്രം കൂടിയാണ് 'ബേബി ഗേൾ'.
നിവിൻ പോളി ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 'ബേബി ഗേൾ' മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം.
advertisement
മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് പടത്തിൽ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബിഗേളിലൂടെ.
തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകളെല്ലാം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ.
സംഗീത് പ്രതാപും, അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്നു. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ
advertisement
എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, സംഗീതം - സാം സി.എസ്., കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, നവീൻ. പി. തോമസ്, ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യും - മെൽവി ജെ., മേക്കപ്പ് -റഷീദ് അഹമ്മദ്, സ്റ്റണ്ട്- വിക്കി, സൗണ്ട് മിക്സ് - ഫസൽ എ. ബെക്കർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ; അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി, ടൈറ്റിൽ ഡിസൈൻ - ഷുഗർ കാൻഡി, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് - ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്.
advertisement
തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'ബേബി ഗേൾ' ജനുവരി 23ന് വേൾഡ് വൈഡായി റിലീസ് ചെയ്യും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
റിലീസ് തീയതിയും പുറത്തുവന്നു; നിവിൻ പോളി ചിത്രം 'ബേബി ഗേൾ' വേൾഡ് വൈഡ് റിലീസ് ഈ ദിവസം
Next Article
advertisement
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
  • യുഎസ് സെനറ്റിൽ കെമിക്കൽ ഗർഭഛിദ്ര മരുന്നുകളുടെ അപകടങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടായി

  • പുരുഷന്മാർക്ക് ഗർഭംധരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിൽ ഗൈനക്കോളജിസ്റ്റ് നിഷ വർമ്മ മറുപടി മുടങ്ങി

  • ഗർഭചിദ്ര മരുന്നുകൾ സുരക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഡോ. നിഷ വർമ്മ വ്യക്തമാക്കി

View All
advertisement