Uthara Sharath | ബോംബെ ഫാമിലിക്കൊപ്പം ആദ്യ ഓണം; ഓണക്കോടി സമ്മാനിച്ചത് ആരെന്ന് ഉത്തര ശരത്

Last Updated:
ഭാര്യ ആയതിനു ശേഷം ആശ ശരത്തിന്റെ പുത്രി ഉത്തരയുടെ ആദ്യ ഓണം ഭർത്താവിന്റെ കുടുംബത്തോടൊപ്പം
1/7
 ഈ ഓണത്തിന് ഉത്തര ശരത് (Uthara Sharath) പുതുപ്പെണ്ണാണ്. മാർച്ച് മാസത്തിലായിരുന്നു ഉത്തരയുടെ വിവാഹം. ആശ ശരത്തിന്റെ മൂത്ത മകളാണ് നർത്തകിയും നടിയുമായ ഉത്തര ശരത്. അമ്മയ്‌ക്കൊപ്പം ഒരു സിനിമയിൽ വേഷമിട്ടു. ഏറെ ആർഭാടപൂർവമായാണ് ദുബായിൽ ജനിച്ചു വളർന്ന ഉത്തരയുടെ വിവാഹം കേരളത്തിൽ വച്ച് നടത്തിയത്

advertisement
2/7
 'പങ്കു' എന്ന് വിളിപ്പേരുള്ള ഉത്തരയ്ക്ക് വരനായത് 'ആദി' എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന ആദിത്യ മേനോനാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. തനിക്ക് ഇനി ദുബായ് അമ്മയും ബോംബെ അമ്മയും ഉണ്ടെന്നാണ് വിവാഹം കഴിഞ്ഞ പാടെ ഉത്തര പറഞ്ഞത്. ഈ ഓണവും ബോംബെ ഫാമിലിക്കൊപ്പം തന്നെ (തുടർന്ന് വായിക്കുക)

3/7
 രണ്ട് നിറങ്ങൾ കൊണ്ട് കര തീർത്ത ഭംഗിയുള്ള കസവു സാരി ചുറ്റിയാണ് ഉത്തര തന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ എത്തിയത്. ഭാര്യ ആയതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്. ഓണക്കോടി സമ്മാനിച്ചത് ആരെന്നും ഉത്തര പറഞ്ഞുകഴിഞ്ഞു

4/7
 ഭർത്താവ് ആദിയാണ് ഈ സാരി ഉത്തരയ്ക്ക് സമ്മാനിച്ചത്. പരമ്പരാഗത ലുക്കിനെ വെല്ലാൻ ഒന്നും തന്നെയില്ല എന്നാണ് ഉത്തരയുടെ വാക്കുകൾ

5/7
 ഭർത്താവിന്റെ വീട്ടിൽ അദ്ദേഹത്തിനും അച്ഛനും അമ്മയ്ക്കും ഒപ്പം ഉത്തര ശരത്. ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് ആദിത്യ മേനോൻ. കൊച്ചിയിൽ വച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പലരും പങ്കെടുത്തു

6/7
 പ്രണയമുണ്ടായിരുന്ന നാളുകളിൽ പോലും ഉത്തര തന്റെ സിനിമാ ബന്ധം ആദിത്യ മേനോനെ അറിയിച്ചിട്ടില്ല എന്ന് ഒരിക്കൽ ആദിത്യ പറഞ്ഞിട്ടുണ്ട്. ഒരു കുടുംബ ചിത്രത്തിൽ നിന്നുമാണ് തീർത്തും യാദൃശ്ചികമായി ഉത്തരയുടെ അമ്മ അഭിനേത്രിയായ ആശ ശരത് ആണ് എന്ന് കണ്ടെത്തുന്നത്

7/7
 ആദിത്യയും പിതാവും പൊതുവേ സിനിമാ തല്പരർ അല്ലെങ്കിലും, അക്കാര്യം കണ്ടുപിടിക്കാൻ അമ്മയുടെ കഴിവ് സഹായിച്ചു. എല്ലാം കൊണ്ടും തങ്ങൾക്ക് ചേരുന്ന കുടുംബമാണ് ആദിത്യയുടേത് എന്നായിരുന്നു ആശ ശരത്തിന്റെ പ്രതികരണം

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement