Vijay Maadhhav | ദേവികയുമായി അടിച്ച് പിരിഞ്ഞ് ഫോണിൽ ബ്ലോക്ക് ചെയ്തിരുന്ന വിജയ് മാധവ്; അനുജത്തി കാരണം തലവര മാറിയ ദമ്പതികൾ

Last Updated:
രണ്ടു മക്കളോടൊപ്പം സോഷ്യൽ മീഡിയയിൽ സജീവമാണ് വിജയ് മാധവും ഭാര്യ ദേവിക നമ്പ്യാരും
1/6
കുഞ്ഞുങ്ങളായ ആത്മജ മഹാദേവിന്റെയും ഓം പരമാത്മയുടെയും അച്ഛനമ്മമാരാണ് വിജയ് മാധവും (Vijay Maadhhav) ദേവിക നമ്പ്യാരും (Devika Nambiar) ഇന്ന്. രണ്ടു ചെറിയ കുഞ്ഞുങ്ങളെ നിലത്തു വെക്കാതെ വളർത്തി വലുതാക്കേണ്ട ചുമതലയുമായി ഇരുവരും തിരക്കിലാണ്. അതിനിടയിൽ പ്രേക്ഷക, ആരാധക ലക്ഷങ്ങൾ അവരെ ഫോളോ ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സജീവമാക്കി നിലനിർത്തുകയും വേണം. പണ്ട് ദേവികയും വിജയ് മാധവും കൂടി പാട്ടുപാടുന്ന ദൃശ്യങ്ങളാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ അടക്കിവാണിരുന്നതെങ്കിൽ, ഇപ്പോൾ മകന്റെയും മകളുടെയും ചിരിയും കരച്ചിലും കൊഞ്ചലുമാണ് ഇവിടെ നിറയുന്നത്

advertisement
2/6
എടോ, താൻ, നായിക പോലുള്ള വിളിയാണ് വിജയ് മാധവ് പലപ്പോഴും ദേവിക നമ്പ്യാരോട് എടുക്കാറ്. വിജയ് പാട്ടുകാരനും, ദേവികയെ സിനിമാ, സീരിയൽ അഭിനേത്രിയുമായാണ് പ്രേക്ഷകർക്ക് പരിചയം. ഒരുവേള ചാനൽ പരിപാടികളുടെ അവതാരകയായും ദേവിക നമ്പ്യാർ തിളങ്ങിയിട്ടുണ്ട്. വിവാഹശേഷം, ദേവിക പൂർണസമയവും വീട്ടമ്മയാണ്. അധികകാലം കഴിയും മുൻപേ അവർക്ക് മൂത്തമകനായ ആത്മജ മഹാദേവ് പിറന്നു. പിന്നീട് മകന് ഒരു വയസ് പിന്നിട്ടതും മകൾ പരമാത്മയും. പലപ്പോഴും സോഷ്യൽ മീഡിയ ലോകത്ത് ട്രോൾ ചെയ്യപ്പെടാറുള്ള ആൾ കൂടിയാണ് വിജയ് മാധവ് (തുടർന്ന് വായിക്കുക)

3/6
വിജയ് മാധവിന്റെ സംസാര രീതിയും മറ്റും സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ദേവികയ്ക്ക് സംസാരിക്കാൻ അവസരം കൊടുക്കാറില്ല എന്നെല്ലാമാണ് പലർക്കും പരാതി. എന്നിട്ടും യാതൊന്നും എതിർത്തു പറയാതെ മൗനം പാലിക്കുന്ന പ്രകൃതക്കാരിയാണ് ദേവിക എന്നും ചിലർക്ക് വിഷമം. വിജയ് മാധവിനെ ഡിവോഴ്സ് ചെയ്തുകൂടേ എന്നുപോലും ചോദിക്കുന്ന ആൾക്കാരുണ്ട്. ഇത് പറയുന്നവർക്ക് എന്തെളുപ്പം എന്നായിരുന്നു ദേവികാ നമ്പ്യാരുടെ പ്രതികരണം. വിവാഹത്തിനും മുൻപേ ദേവികയുമായി അടിച്ചുപിരിഞ്ഞ രസകരമായ ഒരു സന്ദർഭം ഇപ്പോഴിതാ വിജയ് മാധവ് അവതരിപ്പിക്കുന്നു

4/6
അനുജത്തിയുടെ വിവാഹവേളയിലെ ഒരു ചിത്രം പങ്കിട്ടു കൊണ്ടാണ് വിജയ് മാധവ് അതേപ്പറ്റി കുറിക്കുന്നത്. അന്ന് വിജയ് മാധവും ദേവിക നമ്പ്യാരും വിവാഹിതരല്ല. 'May 5 2016 ഉച്ചക്ക് 1.42 ന് എന്റെ അനിയത്തിയുടെ കല്യാണത്തിന് ഈ പടം എടുത്ത ഒറ്റ കാരണം കൊണ്ടാണോ ഞാനും ദേവികയും ഒരുമിച്ചത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്…. കാരണം ഞങ്ങൾ അടിച്ച് പിരിഞ്ഞ് ഇനി ഈ ബന്ധം ശരിയാവില്ല എന്ന് ഉറപ്പിച്ച് ദേവികയെ ഞാൻ ഫോണിൽ ബ്ലോക്ക് ചെയ്തു സമാധാനമായിട്ട് വീട്ടിൽ ടിവി കണ്ടു കിടന്നപ്പോൾ ആണ് എന്റെ അനിയത്തി നന്ദു, ഈ പടം അയച്ച് തന്നിട്ട്...

5/6
വെറുതെ അഹങ്കാരം കാണിക്കാതെ ഈ കൊച്ചിനെ കെട്ടാൻ നോക്ക് …കണ്ടില്ലേ നിങ്ങൾ ബെസ്റ്റ് ജോഡി ആണ്… ഇതിലും നല്ലതൊന്നും ഇനി നിനക്ക് കിട്ടാൻ പോണില്ല… എന്നൊക്കെ അവളുടെ ഭാഷയിൽ പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു… അങ്ങനെയാണ് ഞങ്ങൾ വീണ്ടും ഒരുമിക്കാൻ കാരണമായത്, ഓരോരോ ജീവിതങ്ങൾ … വന്നവഴികൾ ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ആരോ നിശ്ചയിച്ചത് നമ്മൾ വെറുതെ ജീവിക്കുകയല്ലേ എന്ന് തോന്നിപോകും.
വെറുതെ അഹങ്കാരം കാണിക്കാതെ ഈ കൊച്ചിനെ കെട്ടാൻ നോക്ക് … കണ്ടില്ലേ നിങ്ങൾ ബെസ്റ്റ് ജോഡി ആണ്… ഇതിലും നല്ലതൊന്നും ഇനി നിനക്ക് കിട്ടാൻ പോണില്ല… എന്നൊക്കെ അവളുടെ ഭാഷയിൽ പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു… അങ്ങനെയാണ് ഞങ്ങൾ വീണ്ടും ഒരുമിക്കാൻ കാരണമായത്, ഓരോരോ ജീവിതങ്ങൾ … വന്നവഴികൾ ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ആരോ നിശ്ചയിച്ചത് നമ്മൾ വെറുതെ ജീവിക്കുകയല്ലേ എന്ന് തോന്നിപോകും." എന്ന് വിജയ് മാധവ്
advertisement
6/6
'നന്ദി പറയേണ്ടത് അപ്പോ നന്ദുവിനോട് ആണല്ലേ' എന്നാണ് ഈ ഇൻസ്റ്റഗ്രാം പോസ്റ്റിലെ ഒരാളുടെ കമന്റ്. അനുജത്തിയും കുടുംബവും വിദേശത്താണ് താമസം. വിജയ് മാധവിന്റെ മകനെ കാണാനും മറ്റും അവർ നാട്ടിൽവന്ന വിശേഷം അവരുടെ ഹാൻഡിലിൽ എത്തിച്ചേർന്നിരുന്നു

തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു

  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement