നിന്ന നിൽപ്പിൽ മൂത്രം പോയ അവസ്ഥ; വിനോദ് കാംബ്ലി തന്റെ മോശം ആരോഗ്യാവസ്ഥയെ കുറിച്ച്

Last Updated:
നിലവിലെ മോശം ആരോഗ്യ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങളുമായി ക്രിക്കറ്റ് താരം വിനോദ് കാംബ്ലി
1/6
മോശം ആരോഗ്യാവസ്ഥയിൽ നിലനിൽക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. സച്ചിൻ ടെണ്ടുൽക്കരുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും, സൗഹൃദവും, ആ സൗഹൃദത്തിലെ പ്രശ്നങ്ങളും എല്ലാം ഗോസിപ് കോളങ്ങൾക്ക് ഇഷ്‌ടവിഷയമായിരുന്നു. അധികം പ്രായമില്ലെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി എന്നതിന് ഏറ്റവും പുതുതായി പ്രചരിച്ച വീഡിയോ മാത്രം മതിയായിരുന്നു. സംഭവത്തിന് ശേഷം ആദ്യമായി ക്യാമറകൾക്ക് മുന്നിൽ സംസാരിച്ച കാംബ്ലിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ
മോശം ആരോഗ്യാവസ്ഥയിൽ നിലനിൽക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ (Vinod Kambli) വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. സച്ചിൻ ടെണ്ടുൽക്കറുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും, സൗഹൃദവും, ആ സൗഹൃദത്തിലെ പ്രശ്നങ്ങളും എല്ലാം ഗോസിപ് കോളങ്ങൾക്ക് ഇഷ്‌ടവിഷയമായിരുന്നു. അധികം പ്രായമില്ലെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി എന്നതിന് ഏറ്റവും പുതുതായി പ്രചരിച്ച വീഡിയോ മാത്രം മതിയായിരുന്നു. സംഭവത്തിന് ശേഷം ആദ്യമായി ക്യാമറകൾക്ക് മുന്നിൽ സംസാരിച്ച കാംബ്ലിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ
advertisement
2/6
1983യിൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ലോകകപ്പ് വിജയിച്ച ടീമിന്റെ നേതൃത്വത്തിൽ, അദ്ദേഹത്തിന് സമ്മതമാണെങ്കിൽ, കാംബ്ലിക്ക് പുനരധിവാസം ചികിത്സ നൽകാം എന്ന് ഉറപ്പു നൽകിക്കഴിഞ്ഞു. മുതിർന്ന എന്റർടൈൻമെന്റ് ജേർണലിസ്റ്റ് വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിൽ കാംബ്ലി മനസുതുറക്കുന്നു. തന്റെ ശാരീരിക, സാമ്പത്തിക നില മെച്ചപ്പെടുത്തുമെങ്കിൽ, പതിനഞ്ചാം വട്ടവും പുനരധിവാസത്തിനു പോകാൻ തയാറാണെന്ന് കാംബ്ലി അറിയിച്ചു. നിന്ന നിൽപ്പിൽ മൂത്രം പോകുന്ന അവസ്ഥയാണെന്നും, ഒരു മാസം മുൻപ് താൻ കുഴഞ്ഞു വീണുവെന്നും കാംബ്ലി പറഞ്ഞു (തുടർന്ന് വായിക്കുക)
1983യിൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ലോകകപ്പ് വിജയിച്ച ടീമിന്റെ നേതൃത്വത്തിൽ, അദ്ദേഹത്തിന് സമ്മതമാണെങ്കിൽ, കാംബ്ലിക്ക് പുനരധിവാസ ചികിത്സ നൽകാം എന്ന് ഉറപ്പു നൽകിക്കഴിഞ്ഞു. മുതിർന്ന എന്റർടൈൻമെന്റ് ജേർണലിസ്റ്റ് വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിൽ കാംബ്ലി മനസുതുറക്കുന്നു. തന്റെ ശാരീരിക, സാമ്പത്തിക നില മെച്ചപ്പെടുത്തുമെങ്കിൽ, പതിനഞ്ചാം വട്ടവും പുനരധിവാസത്തിനു പോകാൻ തയാറാണെന്ന് കാംബ്ലി അറിയിച്ചു. നിന്ന നിൽപ്പിൽ മൂത്രം പോകുന്ന അവസ്ഥയാണെന്നും, ഒരു മാസം മുൻപ് താൻ കുഴഞ്ഞു വീണുവെന്നും കാംബ്ലി പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
കുട്ടിക്കാല സുഹൃത്തായ സച്ചിൻ ടെണ്ടുൽക്കറുമായുള്ള തന്റെ കയ്പ്പും മധുരവും നിറഞ്ഞ സൗഹാർദത്തെ കുറിച്ചും കാംബ്ലി വിശദമാക്കി. സച്ചിനിൽ നിന്നും കാംബ്ലി അകലം പാലിക്കുകയും, തന്നെ പിന്തുണച്ചില്ല എന്നും കാംബ്ലി ആരോപണം ഉന്നയിച്ചു. എന്നിരുന്നാലും, ഇരുവരും 2009ൽ സൗഹാർദത്തിലായി. 2013ൽ കാംബ്ലിക്ക് രണ്ടു തവണ ഹൃദയാഘാതം സംഭവിച്ചു. അന്ന് കാംബ്ലിയുടെ ഹൃദയ ശസ്ത്രക്രിയക്ക് പണം നൽകിയത് സച്ചിൻ ആയിരുന്നു. സച്ചിനുമായുള്ള ബന്ധത്തെക്കുറിച്ചും കാംബ്ലി മനസുതുറന്നു. താൻ മുൻകൈ എടുത്ത് കഴിഞ്ഞതെല്ലാം മറക്കുകയായിരുന്നു എന്ന് കാംബ്ലി

4/6
'ഞാൻ മുറിവേൽക്കപ്പെട്ടു. സച്ചിൻ എന്നെ പിന്തുണച്ചില്ല എന്ന് ഞാൻ പറഞ്ഞത് ദേഷ്യം കൊണ്ട് നിരാശനായിട്ടാണ്. എന്നാൽ, 2009ൽ ഞങ്ങൾ എല്ലാം പറഞ്ഞവസാനിപ്പിച്ചു. ഞാൻ സച്ചിന് മെസ്സേജ് അയക്കുകയും, ഞങ്ങൾ വീണ്ടും പൊരുത്തപ്പെടുകയും ചെയ്തിരുന്നു. ആർക്കാണ് രണ്ടു ഹൃദയാഘാതം സംഭവിക്കുക? എനിക്ക് സംഭവിച്ചു. ഞാൻ ഡ്രൈവ് ചെയ്യുമ്പോഴാണ് അത് സംഭവിച്ചത്. എനിക്ക് സുഖമില്ലാത്തത് പോലെ തോന്നുകയായിരുന്നു. ഞാൻ കുഴഞ്ഞുവീണു...

5/6
എന്റെ ഭാര്യ ആകെ ഭയന്നുപോയ. എന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവൾ കരഞ്ഞ് അവശയായിരുന്നു. പക്ഷേ ആ സന്ദർഭം ഭംഗിയായി കൈകാര്യം ചെയ്തു. സച്ചിൻ ശസ്ത്രക്രിയ വേളയിൽ എന്നെ സാമ്പത്തികമായി സഹായിച്ചു,' കാംബ്ലി പറഞ്ഞു. 'ഇപ്പോൾ എന്റെ അവസ്ഥ മെച്ചമാണ്. എന്റെ ഭാര്യ എന്നെ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടണം എന്നാഗ്രഹിച്ച്‌ ഭാര്യ എന്നെ മൂന്ന് ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തിച്ചു. അജയ് ജഡേജ എന്നെ കാണാൻ വന്നിരുന്നു,' കാംബ്ലി ലാൽവാനിയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു
എന്റെ ഭാര്യ ആകെ ഭയന്നുപോയി. എന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവൾ കരഞ്ഞ് അവശയായിരുന്നു. പക്ഷേ ആ സന്ദർഭം ഭംഗിയായി കൈകാര്യം ചെയ്തു. സച്ചിൻ ശസ്ത്രക്രിയ വേളയിൽ എന്നെ സാമ്പത്തികമായി സഹായിച്ചു,' കാംബ്ലി പറഞ്ഞു. 'ഇപ്പോൾ എന്റെ അവസ്ഥ മെച്ചമാണ്. എന്റെ ഭാര്യ എന്നെ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടണം എന്നാഗ്രഹിച്ച്‌ ഭാര്യ എന്നെ മൂന്ന് ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തിച്ചു. അജയ് ജഡേജ എന്നെ കാണാൻ വന്നിരുന്നു,' കാംബ്ലി ലാൽവാനിയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു
advertisement
6/6
നിലവിലെ മോശം ആരോഗ്യ സാഹചര്യത്തെക്കുറിച്ചും കാംബ്ലി ചില കാര്യങ്ങൾ വെളിപ്പെടുത്തി. 'മൂത്രം പോകുന്നതിൽ എനിക്ക് പ്രശ്നമുണ്ടായിരുന്നു. അത് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലായിരുന്നു. എന്റെ മകൻ ജീസസ് ക്രിസ്റ്റിയാനോ എന്നെ പിന്താങ്ങി, പഴയ നിലയിലെത്തിച്ചു. പത്തു വയസുള്ള മകളും എന്റെ ഭാര്യയും എന്നെ സഹായിക്കാനെത്തി. ഞാൻ തലകറങ്ങി നിലത്തുവീണു. അഡ്മിറ്റ് ചെയ്യണം എന്ന് എന്നോട് ഡോക്ടർ പറഞ്ഞു,' കാംബ്ലി വിശദമാക്കി

Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement