വീട്ടിൽ ഉറുമ്പ് ശല്യമുണ്ടോ? പരിഹാരവുമായി വടക്കേ മലബാറിലെ ഈ അപൂർവ്വ 'ഉറുമ്പച്ചൻ കോട്ടം'!
Last Updated:
വടക്കെ മലബാറില് ഉറുമ്പുകളെ ആരാധിക്കുന്ന ഏക ക്ഷേത്രം. നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രത്തിനെ ഉറുമ്പുകളുടെ ആരാധനാ കേന്ദ്രമായാണ് വിശ്വാസികള് കാണുന്നത്. വീടുകളിലെ ഉറുമ്പ് ശല്യം മാറാൻ ദിനംപ്രതി ഉറുമ്പച്ചൻ കോട്ടത്തിലെത്തുന്നത് നിരവധി ഭക്തരാണ്.
advertisement
advertisement
advertisement
സമീപത്തെ ഉദയമംഗലം ഗണപതി ക്ഷേത്രത്തിൻ്റെ ആരൂഢമായിട്ടാണ് ഇവിടം കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗണപതിക്ഷേത്രം നിര്‍മിക്കുന്നതിന് വേണ്ടി സ്ഥലത്ത് കുറ്റിയടിച്ചപ്പോള്‍ അടുത്ത ദിവസം ഉറുമ്പിന്‍ പുറ്റാണത്രേ കാണാന്‍ കഴിഞ്ഞത്. ക്ഷേത്രത്തിനു വേണ്ടി അടിച്ച കുറ്റി സമീപത്തെ മറ്റൊരു സ്ഥലത്തും കാണപ്പെട്ടു. ഇതില്‍ പിന്നെ ഇവിടം ഉറുമ്പച്ചന്‍ കോട്ടമായി.
advertisement







