എട്ടു മാസം ഗർഭിണിയായിരിക്കെ, നൈറ്റി ധരിച്ച് അഞ്ചു രൂപയുമായി തെരുവിലിറങ്ങി; യൂട്യൂബർ അൽക്കയുടെ വെളിപ്പെടുത്തൽ

Last Updated:
ഒരു രാത്രിയിൽ ധരിച്ചിരുന്ന നൈറ്റിയും, കയ്യിലെ അഞ്ചു രൂപയും, നിറവയറുമായി അൽക്ക തെരുവിലേക്കിറങ്ങി. മുഖത്തും മൂക്കിലും മുറിപ്പാടുകളായിരുന്നു
1/6
വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന നിരവധി യൂട്യൂബർമാർ ഇന്ന് നമ്മുടെ ഇടയിലുണ്ട്. അവർ നൽകുന്ന കണ്ടെന്റ് കാണാൻ ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്ന നിരവധിപ്പേരുണ്ട്. ഈ കണ്ടെന്റ് കണ്ടാൽ, അവർ ജീവിതത്തിൽ വളരെയേറെ കഷ്‌ടപ്പാടുകളിലൂടെ കടന്നുപോകുന്നു എന്ന് പലർക്കും വിശ്വസിക്കാൻ പോലും പ്രയാസമാകും. സ്വന്തം കുടുംബത്തിൽ വഞ്ചിക്കപ്പെട്ട ഒരു യൂട്യൂബർ അവരുടെ ദയനീയാവസ്ഥ വിവരിച്ചു കൊണ്ട് രംഗത്തു വന്നത് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഭർത്താവിന്റെ വീട്ടുകാരും സ്വന്തം മാതാപിതാക്കളും കൈമലർത്തിയ സാഹചര്യത്തിൽ തെരുവിലേക്ക് ഇറങ്ങി ഭിക്ഷയാചിക്കാൻ പോലും തീരുമാനിച്ചിരുന്നതായി യൂട്യൂബർ അൽക്ക

advertisement
2/6
ആറ് മക്കളുള്ള ഇടത്തരം കുടുംബത്തിലെ മകളാണ് അൽക്ക ജയ്‌സ്വാൾ. അച്ഛൻ സർക്കാർ ജീവനക്കാരനായിരുന്നു. ആറാം വയസിൽ ടി.ബി. പിടിപെടുകയും, മോചിതയാവുകയും ചെയ്തു അൽക്ക. വെല്ലുവിളികൾക്കിടെ പഠനം പൂർത്തിയാക്കി. സന്തോഷം നിറഞ്ഞ കുടുംബ ജീവിതം സ്വപ്നം കണ്ട പെൺകുട്ടിയായിരുന്നു അവർ. എന്നാൽ ജാതകദോഷം കാരണം, അതേ ജാതകദോഷമുള്ള യുവാവിനെ വീട്ടുകാർ അൽക്കക്കായി കണ്ടെത്തി. വരൻ സർക്കാർ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് വിവാഹം നടന്നത്. എന്നാൽ, അൽക്കക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്നമായി മാറാൻ തുടങ്ങുകയായിരുന്നു (തുടർന്ന് വായിക്കുക)

3/6
മർച്ചന്റ് നേവിയിൽ ജോലിയുണ്ട് എന്നാണ് അവർ അൽക്കയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. വിവാഹത്തിന്റെ ആദ്യ നാളുകൾ നല്ലതായിരുന്നു. എന്നാൽ, ഭർത്താവിന് മർച്ചന്റ് നേവിയിൽ പറയപ്പെടുന്ന തരം സ്ഥിരം ജോലി ഇല്ലെന്നും, പഠനത്തിന്റെയും പ്രായത്തിന്റെയും രേഖകൾ പോലും വ്യാജമായിരുന്നു എന്നും അൽക്ക കണ്ടത്തി. അൽക്കയെക്കാൾ പ്രായക്കൂടുതൽ ഉണ്ടായിരുന്നു അയാൾക്ക്. സ്വന്തം വീട്ടിൽ അഭയം തേടിയെങ്കിലും, അവർ മകളെ ഭർതൃഗൃഹത്തിലേക്ക് പറഞ്ഞയച്ചു. ഗത്യന്തരമില്ലാതെ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം അൽക്ക ജീവിച്ചു

4/6
ഗർഭിണിയായതും ജീവിതം കൂടുതൽ ദുസ്സഹമായി മാറിയെന്നുവേണം പറയാൻ. മരുന്ന് വാങ്ങാൻ പോലും പണമില്ലാതിരുന്ന അൽക്കയെ ഭർത്താവിന്റെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. യാതൊരു പിന്തുണയുമില്ലാതെ അൽക്ക ഗർഭകാലം പൂർത്തിയാക്കുന്നതിനെക്കുറിച്ച് വ്യാകുലപ്പെട്ടു. ഭർത്താവു ജോലിക്ക് പോയില്ല എന്നുമാത്രമല്ല, മയക്കുമരുന്നുകൾ ഉപയോഗിക്കാനും ആരംഭിച്ചിരുന്നു. അയാൾ ഭാര്യയെ നിരന്തരം മർദിച്ചു. അൽക്കയുടെ വീട്ടുകാർ ഇതിനെതിരെ പരാതി നൽകി. എട്ടാം മാസത്തിൽ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെ അവർ കടന്നു പോയി

5/6
ഭർത്താവും അയാളുടെ വീട്ടുകാരും അൽക്കയെ കൈവെടിഞ്ഞു. ഒരു രാത്രിയിൽ ധരിച്ചിരുന്ന നൈറ്റിയും, കയ്യിലെ അഞ്ചു രൂപയും, നിറവയറുമായി അൽക്ക തെരുവിലേക്കിറങ്ങി. മുഖത്തും മൂക്കിലും മുറിപ്പാടുകളായിരുന്നു. ജീവിക്കാനായി ഭിക്ഷയാചിക്കാൻ പോലും അവർ തയാറായിരുന്നു. വീട്ടുകാർക്ക് ഭാരമാവാതെ ജീവനൊടുക്കാൻ പോലും ചിന്തിച്ചു. ഭർത്താവ് അവരെ ഉപേക്ഷിച്ച് എങ്ങോട്ടോ പോയിരുന്നു. ഒടുവിൽ അൽക്കയുടെ കുഞ്ഞ് മാസം തികയാതെ പിറന്നു. ആശുപത്രി ബിൽ തുകയായ 41,000 രൂപയും മകളെ പരിപാലിക്കാനുള്ള ചുമതലയും അൽക്കയുടെ കുടുംബത്തിലേക്ക് വന്നുചേർന്നു. എന്നാലും അയാൾക്കൊപ്പം മകൾ ജീവിക്കേണ്ട എന്നവർ തീരുമാനിച്ചു

6/6
വിധിയെ പഴിച്ചു ജീവിക്കാൻ അൽക്ക തയാറായിരുന്നില്ല. ജീവിതം തിരിച്ചു പിടിക്കാൻ അവർ തീരുമാനിച്ചു. ഒരു ജോലി സമ്പാദിക്കുകയും, തന്റെ യൂട്യൂബ്, സോഷ്യൽ മീഡിയ ജീവിതം അവർ സജീവമാക്കി മാറ്റുകയും ചെയ്തു. ഇന്ന് അൽക്ക ഒരു ബാങ്കർ ആണ്. 'സൂപ്പർ മോം', 'മിസ് ഗോരഖ്പൂർ' തുടങ്ങിയ പട്ടങ്ങൾ അവർ സ്വന്തമാക്കി. മാത്രവുമല്ല, പീഡനം നിറഞ്ഞ ആദ്യ ഭർത്താവിന്റെ ഓർമകളിൽ ജീവിക്കാതെ അൽക്ക മറ്റൊരു വിവാഹജീവിതം ആരംഭിച്ചു. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അൽക്ക രണ്ടാം ഭർത്താവിന് നൽകുന്നു. ഏതൊരു ദുർഘട ഘട്ടത്തിലും ജീവിതം തിരിച്ചു പിടിക്കാവുന്നതേയുള്ളൂ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അൽക്ക ജയ്‌സ്വാൾ

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement