മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
- Published by:meera_57
- news18-malayalam
Last Updated:
വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലൂടെ 1526 എന്ന സംഖ്യ തികച്ചു
മലയാള ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രക്ഷേപണം ചെയ്ത പരമ്പര എന്ന നേട്ടവുമായി ഏഷ്യാനെറ്റിലെ 'മൗനരാഗം'. വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലൂടെ 1526 എന്ന സംഖ്യ തികച്ചു. മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും ജീവിതപ്രതിസന്ധികളും കുടുംബബന്ധങ്ങളും അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി. ഇനി വരുന്ന ഓരോ എപ്പിസോഡും മൗനരാഗം പുത്തൻ വഴിത്തിരിവുകൾ സമ്മാനിക്കും എന്ന് അണിയറപ്രവർത്തകർ വാഗ്ദാനം ചെയ്യുന്നു. സ്റ്റാർ മായിലെ ഇതേ പേരിലെ തെലുങ്ക് പരമ്പരയുടെ മലയാള രൂപമാണ് ഏഷ്യാനെറ്റിൽ കാണുന്നത്.
ഇത്രയും കാലം ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത് മഴവിൽ മനോരമയുടെ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയാണ്. ആകെ ഒരു എപ്പിസോഡിന്റെ കുറവിലാണ് ഈ പരമ്പരയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് വഴിമാറേണ്ടി വന്നത്. മാളവിക വെയിൽസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന പരമ്പരയായിരുന്നു ഇത്. 2019 മാർച്ച് നാലിനാരംഭിച്ച പരമ്പര, 2024 ജൂലൈ 21 വരെ പ്രക്ഷേപണം തുടർന്നിരുന്നു. മൂന്നാം സ്ഥാനവും ഏഷ്യാനെറ്റിലെ പരമ്പരയ്ക്ക് തന്നെ. പടിപ്പുര വീട്ടിൽ പത്മാവതിയുടെയും ദീപ്തി ഐ.പി.എസിന്റെയും കഥയുമായെത്തിയ കുടുംബ പരമ്പര 1,524 എപ്പിസോഡുകൾ തികച്ചു. 2013 ജൂലൈ 22ന് ആരംഭിച്ച പരമ്പര 2018 ഓഗസ്റ്റ് 31 വരെ നീണ്ടു. രേഖ രതീഷ്, ഗായത്രി അരുൺ, വിവേക് ഗോപൻ എന്നിവരായിരുന്നു തുടക്കം മുതൽ അവസാനം വരെയും ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.
advertisement
ദീർഘകാലം പ്രക്ഷേപണം ചെയ്ത ടെലിവിഷൻ പരമ്പര എന്ന വിശേഷണം ആദ്യമായി ലഭിച്ചതും ഏഷ്യാനെറ്റിനായിരുന്നു. ഫിലോമിന, സിദ്ധിഖ്, വിനയ പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, പ്രഗതി, കൃഷ്ണകുമാർ എന്നിവർ അഭിനയിച്ച 'സ്ത്രീ' സീരീസ് പരമ്പര ഓടിയത് ഒന്നും രണ്ടുമല്ല, നീണ്ട എട്ടു വർഷക്കാലമായിരുന്നു. ഇത്രയും നാളുകളിൽ ഈ പരമ്പര 1,493 എപ്പിസോഡുകൾ തികച്ചു. 1998 ഡിസംബർ 21 മുതൽ 2007 ജനുവരി 12 വരെയായിരുന്നു ഈ പരമ്പരയുടെ കാലം. മൂന്നു സീരീസുകളായി എത്തിയ പരമ്പരയിൽ അഭിനേതാക്കളും മാറിമാറി വന്നിരുന്നു. ഒരു കഥാപാത്രത്തിന് തന്നെ ഒന്നിലേറെ അഭിനേതാക്കൾ കാലക്രമേണ മാറിവരുന്ന ട്രെന്റിന് സാക്ഷ്യം വഹിച്ച പരമ്പര കൂടിയായിരുന്നു ഇത്.
advertisement
'മൗനരാഗം' ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
Summary: Asianet's 'Mounaragam' has become the longest-running series in Malayalam television history. The episode aired at 6 pm from Monday to Saturday has completed the 1526th episode. Mounaragam captured the attention of the audience by depicting the love, life crises and family relationships of the Kiran-Kalyani duo. The makers promise that with each new episode, Mounaragam will present new twists and turns
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 30, 2025 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ


