ആസ്ട്രാ സെനേക്ക വാക്സിന്‍റെ വിൽപന കുതിച്ചുയർന്നു; ഇപ്പോഴും അംഗീകാരം നൽകാതെ യു.എസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ലോകത്ത് ലഭ്യമായ മറ്റു പല കോവിഡ് വാക്സിനുകളേക്കാൾ വിലകുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ വാക്സിൻ ആണ് ആസ്ട്രസെനേക്കയുടേത്
ലണ്ടൻ: ലോകത്ത് ആസ്ട്രാസെനെക്ക കോവിഡ് -19 വാക്‌സിൻ വിൽപന കുതിച്ചുയർന്നു. ഈ സാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ വിൽപ്പന ആദ്യ പാദത്തിൽ നിന്ന് മൂന്നിരട്ടിയായി കൂടി. 894 മില്യൺ ഡോളറായാണ് ആസ്ട്രാസെനേക്കയുടെ വിൽപന ഉയർന്നു, അതേസമയം ആസ്ട്രാസെനേക്ക വാക്സിന് അംഗീകാരം നൽകുന്നത് അമേരിക്ക വീണ്ടും വൈകിപ്പിക്കുകയാണ്. കൂടുതൽ ഡാറ്റ ആവശ്യമായതിനാലാണ് വാക്സിന് അംഗീകാരം നൽകുന്നത് വൈകിക്കുന്നതെന്നാണ് യു.എസ് അധികൃതർ പറയുന്നത്.
advertisement
ലോകത്ത് ലഭ്യമായ മറ്റു പല കോവിഡ് വാക്സിനുകളേക്കാൾ വിലകുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ വാക്സിൻ ആണ് ആസ്ട്രസെനേക്കയുടേത്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഈ വാക്സിൻ ഏറ്റവും പ്രധാന ആയുധമാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. 170 രാജ്യങ്ങൾക്ക് ഇതുവരെ ഒരു ബില്യൺ ഡോസുകൾ വിതരണം ചെയ്തതായി അസ്ട്രാസെനെക്കയും അതിന്റെ ഇന്ത്യൻ നിർമാണ പങ്കാളിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പറയുന്നു.
advertisement
മുൻകാല വാക്‌സിൻ നിർമ്മാണ പരിചയം ഇല്ലാതിരുന്നിട്ടും ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി ചേർന്ന് കഴിഞ്ഞ വർഷമാണ് ആസ്ട്രേസെനേക്ക കമ്പനി വാക്‌സിനുള്ള പ്രവർത്തനം ആരംഭിച്ചത്. ഡാറ്റയെച്ചൊല്ലിയുള്ള തർക്കങ്ങൾ, ഉൽപാദന പ്രശ്നങ്ങൾ, അപൂർവ പാർശ്വഫലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തിരിച്ചടികളും ആസ്ട്രാസെനേക്ക വാക്സിന് നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ചില രാജ്യങ്ങളിൽ ഉപയോഗം നിർത്താനോ നിയന്ത്രിക്കാനോ ഇടയാക്കി. ആസ്ട്രാസെനേക്ക വാക്സിനിനെ എതിർക്കുന്നതിൽ മുൻപന്തിയിലുള്ളത് അമേരിക്കയാണ്.
advertisement
അതേസമയം ഈ വർഷം രണ്ടാം പകുതിയിൽ വാക്‌സിന് യുഎസിന്റെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്ട്രാസെനെക്ക വ്യാഴാഴ്ച പറഞ്ഞു. ആസ്ട്രാസെനേക്ക വാക്സിന് യുഎസിൽ ഒരു സ്ഥാനം ലഭിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു. മുമ്പ്, ആദ്യ പകുതിയിൽ ഒരു അപേക്ഷ കമ്പനി നൽകിയിരുന്നതാണ്. എന്നാൽ അത് പരിഗണിക്കപ്പെട്ടിലെന്നും ആസ്ട്രാസെനേക്ക വ്യക്തമാക്കുന്നു.
advertisement
ഈ വർഷം അവസാനത്തോടെ പ്രതീക്ഷിക്കുന്ന വിഷയത്തിൽ കൂടുതൽ വ്യക്തതയോടെ കമ്പനി തങ്ങളുടെ കോവിഡ് -19 വാക്സിൻ വ്യാപാരത്തിന്‍റെ ഭാവിയിലേക്കുള്ള സാധ്യതകൾ ആരായുകയാണെന്ന് ഒരു മുതിർന്ന വ്യക്തമാവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ആദ്യകാല വ്യാപാരത്തിൽ ആസ്ട്രാസെനെക ഓഹരികൾ 1.4 ശതമാനം ഇടിഞ്ഞെങ്കിലും നഷ്ടം വീണ്ടെടുക്കുകയും പിന്നീട് ഓഹരികൾ വൻ ഉയരത്തിൽ എത്തുകയും ചെയ്തു.
advertisement
319 ദശലക്ഷം ഡോസുകൾ വിതരണം ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് ആസ്ട്രാസെനേക്ക വാക്സിൻ വിൽപ്പന നടത്തിയത്. ഒരു ഡോസിന് ശരാശരി 3.7 ഡോളർ വിലയുണ്ട്. അതിന്റെ പങ്കാളിയായ ഇന്ത്യ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡെലിവറികൾ ഉൾപ്പെടുത്തിയിട്ടില്ല. ഈ മഹാമാരി സമയത്ത് വാക്സിൻ വിൽപനയിൽ നിന്ന് ലാഭമുണ്ടാക്കില്ലെന്ന് ആസ്ട്രാസെനെക്ക പറഞ്ഞു, എന്നാൽ ബിസിനസ്സ് സുസ്ഥിരമാക്കുന്നതിന് ഒടുവിൽ വരുമാനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്സിനുമായി ബന്ധപ്പെട്ട ചെലവുകൾ നികത്താൻ ഒരു ഓഹരിക്ക് രണ്ടാം പാദ വരുമാനത്തിൽ നിന്ന് ഒരു ശതമാനം കുറച്ചു.
advertisement
വാക്സിനുകളുടെ സംരക്ഷണം എത്രത്തോളം നീണ്ടുനിൽക്കുന്നുവെന്നും പ്രതിരോധശേഷി നിലനിർത്താൻ ഒരു ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോയെന്നും കമ്പനി പരിശോധിച്ചു വരികയാണ്. “ഈ വർഷം മാർച്ച് / ഏപ്രിൽ മാസങ്ങളിൽ, ആളുകൾക്ക് അവരുടെ രണ്ടാമത്തെ ഡോസ് ലഭിച്ചു, അതിനാൽ സംരക്ഷണം നിലനിൽക്കുന്നുണ്ടോ അല്ലെങ്കിൽ വർദ്ധിപ്പിക്കേണ്ടതുണ്ടോ എന്നറിയാൻ ഞങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്,” സിഇഒ പാസ്കൽ സോറിയറ്റ് ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
advertisement
വാക്സിൻ ഡെലിവറി പ്രതിബദ്ധത സംബന്ധിച്ച് യൂറോപ്യൻ കമ്മീഷനുമായുള്ള നിയമനടപടികൾ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ആംഗ്ലോ-സ്വീഡിഷ് മരുന്ന നിർമ്മാതാക്കളായ ആസ്ട്രാസെനേക്ക. തിരിച്ചടികൾക്കിടയിലും, വാക്‌സെവ്രിയ എന്ന കമ്പനി പുറത്തിറക്കിയ വാക്സിൻ വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ 1.17 ബില്യൺ ഡോളർ വിൽപ്പന കൊണ്ടുവന്നു, ഏറ്റവും മികച്ച വിൽപ്പനയുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാമതെത്തി, 2.54 ബില്യൺ ഡോളറിൽ ഒന്നാം സ്ഥാനത്തുള്ള ശ്വാസകോശ അർബുദ മരുന്ന് ടാഗ്രിസോയ്ക്ക് പിന്നിലാണ് വാക്സെവ്രിയ.