Covaxin| ഇന്ത്യയുടെ 'കൊവാക്സിൻ' നിർണായക ഘട്ടത്തിലേക്ക്; മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

Last Updated:
നവംബർ ആദ്യവാരത്തിൽ മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കാനാണ് തീരുമാനം
1/6
oxford vaccine, covid vaccine, corona vaccine, Oxford vaccine trial, ഓക്സ്ഫഡ് വാക്സിൻ, കോവിഡ‍് വാക്സിൻ, കൊറോണ വാക്സിൻ
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേയ്ക്ക്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. നവംബർ ആദ്യവാരത്തോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
advertisement
2/6
Coronavirus vaccine, Serum Institute
ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവരുടെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കൊവാക്സിന്‍ പരീക്ഷണം നടത്തുന്നത്. രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്.
advertisement
3/6
COVAXIN, Covid, Human trial, AIIMS, covid 19 vaccine, corona virus vaccine, bharat biotec. കോവിഡ് 19 മരുന്ന്, കൊവാക്സിൻ
ഇതിനായി 22,000ൽ അധികം വോളന്റിയർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഭാരത് ബയോടെക്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‌
advertisement
4/6
covid 19, kozhikode, death, coronavirus, Covid 19 in Kerala, Covid 19 Symptoms
ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡിസിജിഐക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
advertisement
5/6
covid 19, Corona, Corona India, Corona news, covid 19 vaccine, Moderna, മൊഡേണ
ഇന്ത്യയില്‍ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.
advertisement
6/6
WHO, World Health Organisation, coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update, coronavirus symptoms, coronavirus in kerala, corona virus india, corona virus kerala, symptoms of coronavirus, coronavirus italy, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യ ലോകത്തെ തന്നെ പ്രധാനപ്പെട്ട വാക്സിൻ നിർമാണ ഹബ്ബാണ്. ആകെയുള്ള വാക്സിനുകളിൽ 60 ശതമാനവും ഇന്ത്യൻ മരുന്ന് കമ്പനികളാണ് നിർമിക്കുന്നത്.
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement