Covid 19 | ന്യൂസിലാൻഡിൽ കോവിഡ് 19 വ്യാപിക്കുന്നു; അതിർത്തികൾ അടച്ചു; മലയാളികൾ ആശങ്കയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ന്യൂസിലാൻഡ് ഡോളർ ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ നിരക്ക് ഒരു ന്യൂസിലാൻഡ് ഡോളറിനു 41 രൂപയായി കുറഞ്ഞു. ഒരു ദശാബ്ദത്തിനുശേഷമാണ് ന്യൂസിലാൻഡ് ഡോളറിന്‍റെ മൂല്യം ഇത്രയും ഇടിയുന്നത്.
ന്യൂസിലാൻഡിലും കോവിഡ് 19 കേസുകൾ വ്യാപിക്കുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ഇന്ന് രാത്രി 11.59 മുതൽ ന്യൂസിലാൻഡ് പൗരനോ സ്ഥിര താമസക്കാരനോ അല്ലാത്തവർക്കായി അതിർത്തികൾ അടച്ചിടുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് പൗരന്മാർക്കും സ്ഥിര താമസക്കാർക്കും മടങ്ങിവരാനാകും. അതിൽ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും കുട്ടികളും പങ്കാളികളും ഉൾപ്പെടുന്നു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement