ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിൽ ആവേശമായി ചൂണ്ടയിടൽ മത്സരം; ഷിഹാബ് 'ചൂണ്ടക്കാരൻ' നേടി
Last Updated:
ബേപ്പൂരിൻ്റെ തീരദേശ സംസ്‌കാരവും മത്സ്യബന്ധനത്തിലെ കായികക്ഷമതയും ഒരുപോലെ പ്രകടമാകുന്നതായിരുന്നു ബേപ്പൂര്‍ പുലിമുട്ടില്‍ നടന്ന വാശിയേറിയ ചൂണ്ടയിടല്‍ മത്സരം.
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിൻ്റെ മൂന്നാം ദിനം നടന്ന ചൂണ്ടയിടല്‍ മത്സരത്തില്‍ മീനും സമ്മാനങ്ങളും വാരിക്കൂട്ടി മത്സരാര്‍ഥികള്‍. ബേപ്പൂര്‍ പുലിമുട്ടില്‍ നടന്ന വാശിയേറിയ ചൂണ്ടയിടല്‍ മത്സരത്തില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുമായി 85 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
ബേപ്പൂരിൻ്റെ തീരദേശ സംസ്‌കാരവും മത്സ്യബന്ധനത്തിലെ കായികക്ഷമതയും ഒരുപോലെ പ്രകടമാകുന്നതായിരുന്നു ബേപ്പൂര്‍ പുലിമുട്ടില്‍ നടന്ന വാശിയേറിയ ചൂണ്ടയിടല്‍ മത്സരം. പരമ്പരാഗത മത്സ്യബന്ധന കഴിവുകളും ആധുനിക ആംഗ്ലിംഗ് രീതികളും പ്രയോഗിച്ച് നടന്ന മത്സരം ശ്രദ്ധേയമായി മാറി. മലപ്പുറം കാവന്നൂര്‍ സ്വദേശിയായ കെ സി ഷിഹാബാണ് ചൂണ്ടയിടല്‍ മത്സര വിഭാഗത്തിൽ ജേതാവ്. രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ 1430 ഗ്രാം തൂക്കമുള്ള മത്സ്യം പിടിച്ചാണ് ഷിഹാബ് ഒന്നാം സ്ഥാനവും 10,000 രൂപയും സ്വന്തമാക്കിയത്.
1090 ഗ്രാം മത്സ്യം പിടിച്ച് എം അലിം രണ്ടാം സ്ഥാനവും (5000 രൂപ) 1035 ഗ്രാം മത്സ്യം കിട്ടിയ കെ നൗഫല്‍ മൂന്നാം സ്ഥാനവും (3000 രൂപ) നേടി. വാട്ടർ ഫെസ്റ്റിൻ്റെ സമാപന ദിവസം വിജയികൾക്ക് സമ്മാന തുക നൽകി ആദരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 29, 2025 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിൽ ആവേശമായി ചൂണ്ടയിടൽ മത്സരം; ഷിഹാബ് 'ചൂണ്ടക്കാരൻ' നേടി







