Nayanthara | ശത്രുവിനെതിരെ നയൻതാരയുടെ പ്രാർത്ഥനയോ! കത്തിച്ച നിലവിളക്കും, പൂജാദ്രവ്യങ്ങളും പുഷ്പങ്ങളുമായി അപ്ഡേറ്റ്
- Published by:meera_57
- news18-malayalam
Last Updated:
അടുത്തിടെ നയൻതാരയുടെ ഡോക്യുമെന്ററിക്കെതിരെ നടൻ ധനുഷ് നിയമനടപടി സ്വീകരിച്ചിരുന്നു
നിരവധി കാരണങ്ങളാൽ അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞ താരമാണ് നയൻതാര (Nayanthara). വിവാഹത്തിന്റെ രണ്ടു വർഷങ്ങൾ പിന്നിട്ട ശേഷം മാത്രമാണ്, നയൻതാരയുടെ ജീവിതത്തിലെ സുപ്രധാന ഏടുകളും വിവാഹ ദൃശ്യങ്ങളും ഉൾപ്പെട്ട 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഇതിന്റെ പേരിൽ ഉണ്ടായ നിയമപ്രശ്നങ്ങളും വാർത്തയായി. നയൻതാരയും വിഗ്നേഷ് ശിവനും ജീവിതത്തിൽ ഒന്നിക്കാൻ കാരണമായ ചിത്രം 'നാനും റൗഡി താൻ' നിർമാതാവ് കൂടിയായ നടൻ ധനുഷ് ആണ് താരത്തിനെതിരെ നിയമപരമായി നീക്കം നടത്തിയത്
advertisement
നയൻതാരയ്ക്ക് വേണ്ടി ഭർത്താവ് വിഗ്നേഷ് ശിവൻ എഴുതിയ 'തങ്കമേ...' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഒരു ഭാഗം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ച നയൻതാരയ്ക്ക് മുന്നിൽ ധനുഷ് വാതിൽ കൊട്ടിയടക്കുകയായിരുന്നു. ഒടുവിൽ, ലൊക്കേഷനിൽ നിന്നും പകർത്തിയ, നയൻതാര, വിഗ്നേഷ് സംഭാഷണത്തിന്റെ ഒരു ചെറു വീഡിയോ മാത്രമാണ് അവർക്ക് ഉണ്ടായിരുന്നത്. എന്നാൽ, ധനുഷ് വിട്ടില്ല. അവിടെയും കോടികൾ വിലയിട്ടുകൊണ്ട് ധനുഷ് മറ്റൊരു നിയമതടസം സൃഷ്‌ടിക്കുകയായിരുന്നു. ഇനി ശത്രുവിനെതിരെ നയൻതാര ഭക്തിമാർഗം സ്വീകരിച്ചോ എന്നാണ് ചോദ്യം (തുടർന്ന് വായിക്കുക)
advertisement
നയൻതാര വിഗ്നേഷ് ശിവനുമായി അടുപ്പത്തിലാണ് എന്ന് കണ്ടെത്തിയത് ധനുഷ് ആയിരുന്നു എന്നുകൂടിയുണ്ട്. ഇരുവരുടെയും ഒന്നിച്ചുള്ള യാത്രയും സംസർഗവും ധനുഷ് ആരംഭത്തിലേ റിപ്പോർട്ട് ചെയ്തത് നടി രാധിക ശരത്കുമാറിന്റെ പക്കലും. അക്കാലത്ത്, നയൻതാര - പ്രഭു ദേവ ബന്ധം അവസാനിച്ചതിന്റെ വിവാദങ്ങൾ കെട്ടടങ്ങാതെ നിൽക്കുന്ന സമയം കൂടിയായിരുന്നു. വിഗ്നേഷ് ശിവന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു 'നാനും റൗഡി താൻ'
advertisement
ഇടയ്ക്കിടെ നയൻതാരയുടെ ഇൻസ്റ്റഗ്രാം പേജിൽ രസകരമായ പല അപ്‌ഡേറ്റുകളും വന്നുചേരാറുണ്ട്. അതിൽ നയൻതാരയുടെയും ഭർത്താവിന്റെയും അവരുടെ സുഹൃത്തിന്റെയും പുത്തൻ സംരംഭമായ 'നയൻ സ്കിന്നിന്റെ' ഉല്പന്നങ്ങളാവും. അതുമല്ലെങ്കിൽ, രണ്ടു മക്കളുടെയും കുസൃതിയാകും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വേറെ ചില അപ്‌ഡേറ്റുകളും നയൻതാര പോസ്റ്റ് ചെയ്യുന്നുണ്ട്. ഡോക്യുമെന്ററി റിലീസ് ചെയ്ത ശേഷം നയൻതാരയുടെ അഭിമുഖങ്ങൾ പലയിടങ്ങളിലും വരുന്നുണ്ട്. ഇൻസ്റ്റഗ്രാം തുറക്കും വരെ നയൻതാരയുടെ അപ്‌ഡേറ്റുകൾ ഭർത്താവ് വിഗ്നേഷ് ശിവന്റെ പേജിലായിരുന്നു പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്
advertisement
എന്നാൽ, കാര്യമേതും വ്യക്തമാക്കാതെ, നയൻതാര ഇപ്പോൾ ഒരു അപ്‌ഡേറ്റുമായി വരുന്നു. മൊത്തത്തിൽ പരിശോധിച്ചാൽ, ഒരു പൂജ നടത്തിയതിന്റെ ഫീൽ ഉണ്ട്. കത്തിച്ചുവെച്ച നിലവിളക്കും, പൂജാദ്രവ്യങ്ങളും, പുഷ്പങ്ങളും ഒക്കെയാണ് കാണാൻ സാധിക്കുക. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നയൻതാര ഈ അപ്ഡേറ്റ് പങ്കിട്ടത്. എന്താണ് സംഭവം എന്ന് ഒരു വാക്കുപോലും കുറിച്ചിട്ടുമില്ല. ലൊക്കേഷനിൽ അല്ല, വീട്ടിൽ തന്നെയാണ് ഇത്രയും ഉണ്ടായത് എന്നും വ്യക്തം
advertisement
വലതു വശത്തു കാണുന്ന ചിത്രത്തിന് അകമ്പടിയായി കുടമാളൂർ ജനാർദ്ദനന്റെ ഓടക്കുഴൽ സംഗീതം മാത്രമേ കേൾക്കാനുള്ളൂ. ഭക്തിസാന്ദ്രമായ സംഗീതമാണ് നയൻസ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാലുപാട് നിന്നും ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ, നയൻതാര ഭക്തിമാർഗം സ്വീകരിച്ചതാകാം, അല്ലെങ്കിൽ മറ്റേതെങ്കിലും ചടങ്ങാകാം. നയൻതാര നിർമിക്കുന്ന ഭർത്താവ് വിഗ്നേഷ് ശിവന്റെ 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രം അധികം വൈകാതെ തിയേറ്ററിലെത്തുന്നതിന്റെ കാത്തിരിപ്പിലാണ് നയൻതാരയും വിഗ്നേഷ് ശിവനും