വരുംകാലങ്ങളിൽ കോവിഡ് 19 വ്യാപനം കൂടുതൽ രൂക്ഷമാകുമെന്ന് പുതിയ പഠന റിപ്പോർട്ട്. ജൂലൈ 16 ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടുതൽ ആളുകളും അവരവരുടെ വീടുകളിൽനിന്നോ കുടുംബാംഗങ്ങളിൽനിന്നോ രോഗബാധിതരായേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.