ഏഴ് മാസത്തിനുള്ളിൽ മൂന്ന് തവണ കോവിഡ്; കൂടുതൽ വിദഗ്ധ പഠനം വേണമെന്ന് യുവാവ് 

Last Updated:
വിദേശത്തും നാട്ടിലുമായാണ് ഇദ്ദേഹത്തിന് മൂന്നു തവണ കോവിഡ് ബാധയേറ്റത്‌
1/7
 തൃശ്ശൂർ : കോവിഡ് മഹാമാരി പിടിമുറുക്കുന്നതിനിടയിൽ മൂന്ന് തവണ കോവിഡിനെ തോൽപ്പിച്ച് തിരിച്ച് വന്ന ഒരാളുണ്ട് തൃശ്ശൂർ പൊന്നൂക്കരയിൽ. സാവിയോ ജോസഫ് എന്ന മുപ്പത്തെട്ടുകാരൻ. ഒരു തവണ വിദേശത്ത് വെച്ചും രണ്ട് തവണ നാട്ടിൽ വെച്ചുമാണ് സാവിയോയ്ക്ക് രോഗം പിടിപെട്ടത്

advertisement
2/7
 മസ്ക്കറ്റിൽ ജോലിയിരിക്കുമ്പോൾ ഫെബ്രുവരി മാസത്തിലാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. പനിയും കുത്തിയുള്ള ചുമയും ആദ്യം അനുഭവപ്പെട്ടു. നാളുകൾ കഴിഞ്ഞതോടെ രുചിയും മണവും ഇല്ലാതായി. കഠിനമായ ശ്വാസം മുട്ടൽ കൂടി ആയപ്പോൾ മസ്കറ്റിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സാവിയോ ചികിത്സ തേടി

3/7
 ചികിത്സയ്ക്ക് ശേഷം സാവിയോയ്ക്ക് കോവിഡ് ലക്ഷണങ്ങളോടെയുള്ള വൈറൽ ന്യൂമോണിയ ആണെന്ന് ഡോക്ടർമാർ വിധി എഴുതി. അപ്പോൾ മസ്ക്കറ്റിൽ കോവിഡ് പിടിമുറുക്കിയിട്ടില്ലായിരുന്നു എന്നും അതിനാൽ തന്നെ സുരക്ഷാ മുൻകരുതൽ എടുക്കാതെയായിരുന്നു ഡോക്‌ടർമാർ ചികിത്സിച്ചിരുന്നതെന്നും സാവിയോ വ്യക്തമാക്കി

4/7
 ഡോക്‌ടർമാരോ നഴ്സുമാരോ പി.പി.ഇ. കിറ്റ് ധരിച്ചിരുന്നില്ല. തന്നെ ചികിത്സിച്ച ഡോക്ടർക്ക് തുടർന്ന് കോവിഡ് സ്ഥിരീകരിച്ചെന്നും സാവിയോ പറഞ്ഞു. തനിക്ക് രോഗം പിടിപെടുന്നതിന് മുമ്പ് ചൈനയിൽ നിന്ന് എത്തിയ സഹപ്രവർത്തകനുമായി സമ്പർക്കമുണ്ടായിരുന്നു എന്നും സാവിയോ പ്രതികരിച്ചു

5/7
 രോഗം മാറിയെങ്കിലും അസ്വസ്ഥതകൾ തുടരുന്നതിനാൽ കൂടുതൽ ചികിത്സയ്ക്കായാണ് സാവിയോ നാട്ടിലേക്ക് മടങ്ങിയത്. ജൂൺ ഇരുപതെട്ടിന് കേരളത്തിലെത്തി. നെടുമ്പാശേരിയിൽ ആൻറിജൻ പരിശോധനയിൽ നെഗറ്റീവായെങ്കിലും പത്തൊൻപത് ദിവസത്തിന് ശേഷം ആർ.ടി.പി.സി.ആർ. പരിശോധനയിൽ പൊസിറ്റീവായി

6/7
 രണ്ടാഴ്ചയ്ക്ക് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തനായി പുറത്തിറങ്ങി. നെഞ്ചിലെ അസ്വസ്ഥതകൾ തുടരുന്നതിനാൽ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കൂടുതൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഈ മാസം ഒന്നിനാണ് വീണ്ടും കോവിഡ് പൊസിറ്റീവായത്. രോഗമുക്തി നേടിയ സാവിയോയ്ക്ക് ഇപ്പോഴും അസ്വസ്ഥതകൾ ഉണ്ട്

7/7
COVID 19
കോവിഡിനെ ഭയക്കേണ്ടടതില്ല, എന്നാൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തണമെന്ന് സാവിയോ പറയുന്നു. വീട്ടിൽ അമ്മയോടൊപ്പമാണ് സാവിയോ കഴിയുന്നത്. നാട്ടിലെത്തി രണ്ട് തവണ രോഗം പിടിപെട്ടിട്ടും അമ്മയ്ക്ക് രോഗബാധ ഉണ്ടായിട്ടില്ല. ഏപ്രിലിൽ ജനിച്ച ഇരട്ടക്കുട്ടികളെ കാണാനും കഴിയാത്ത സങ്കടം സാവിയോയ്ക്ക് ഉണ്ട്.  ജോലി ആവശ്യത്തിന് വീണ്ടും ഗൾഫിലേക്ക് പോകാനിരിക്കുകയാണ് സാവിയോ. എന്നാൽ തുടർച്ചയായി കോവഡ് പൊസിറ്റീവ് ആകുന്നതിനാൽ സാവിയോയ്ക്ക് ആശങ്കയുമുണ്ട്
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ

  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement