മറ്റൊരു സമുദായക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന 16കാരൻ കൊല്ലപ്പെട്ട നിലയിൽ; പ്രതിഷേധം ശക്തം

Last Updated:
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാമുകി വിളിച്ചതിനെ തുടർന്നാണ് ഇയാൾ വീട്ടിൽ നിന്ന് പോയതെന്ന് ഇയാളുടെ ബന്ധുക്കൾ പറഞ്ഞു.
1/6
 പാട്ന: മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന 16കാരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പാട്നയിലെ പുതിയ അസീമാബാദ് കോളനിയുടെ സമീപത്തു നിന്നാണ് കഴുത്തറുത്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

advertisement
2/6
 സംഭവത്തിനു പിന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളാണെന്നാരോപിച്ച് 16കാരന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. അൻഷുകുമാര്‍ എന്ന 16കാരനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിനോക്കുകയാണ് ഇയാൾ.

3/6
 സമീപത്തെ സാന്താൽപൂർ സ്വദേശിയായ പെൺകുട്ടിയുമായിട്ടാണ് ഇയാൾ പ്രണയത്തിലായിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാമുകി വിളിച്ചതിനെ തുടർന്നാണ് ഇയാൾ വീട്ടിൽ നിന്ന് പോയതെന്ന് ഇയാളുടെ ബന്ധുക്കൾ പറഞ്ഞു. രാത്രി ഏഴ് മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.

4/6
 ഉടൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം യുവാവിൻറെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പെൺകുട്ടിയുടെ സഹോദരൻ അർമാൻ മാലിക് യുവാവിനെ ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ സഹോദരൻ ആരോപിച്ചു.

5/6
 പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. പെൺകുട്ടിയുടെ വീടിനു നേരെ പ്രതിഷേധക്കാർ കല്ലേറു നടത്തി. പ്രാഥമിക നിഗമനത്തിൽ പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

6/6
 കൊല്ലപ്പെട്ട യുവാവിന്റെ ഫോൺ രേഖകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement