ബംഗാളിൽ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും
ആദ്യ ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29 നും നടക്കും. വോട്ടെണ്ണൽ മെയ് 4
തമിഴ്‌നാട്ടിൽ ഏപ്രിൽ 23 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് 4
പുതുച്ചേരിയിലും ഏപ്രിൽ 9 ന് തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 4
ആസാമിലും 9 ന് തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 4
പോളിങ് തീയതി കേരളത്തിൽ ഒരു ഘട്ടം
ഏപ്രിൽ 9 ന് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് 4
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബൂത്തിനകത്തേക്ക് മൊബൈൽ ഫോൺ കൊണ്ട് പോകാൻ പാടില്ല. മൊബൈൽ സൂക്ഷിക്കാൻ ഇതിന് പോളിങ് സ്റ്റേഷന് പുറത്ത് പ്രത്യേക സംവിധാനം ഉണ്ടായിരിക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ: ഇടുക്കിയിലെ ഇടമലക്കുടിയിൽ 30 കിലോമീറ്റർ ഓഫ് റോഡ് വാഹനങ്ങളിൽ കടന്നാണ് 629 വോട്ടമാരെ തേടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത്.
നിയമസഭകളുടെ കാലാവധി
കേരളം: മെയ് 23-നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. (ആകെ സീറ്റുകൾ: 140)
തമിഴ്‌നാട്: മെയ് 10-ന് സഭയുടെ കാലാവധി അവസാനിക്കും. (ആകെ സീറ്റുകൾ: 234)
പശ്ചിമ ബംഗാൾ: മെയ് 07-ന് കാലാവധി തീരും. (ആകെ സീറ്റുകൾ: 294)
അസം: മെയ് 20-ന് കാലാവധി തീരും. (ആകെ സീറ്റുകൾ: 126)
പുതുച്ചേരി: ആകെ 33 സീറ്റുകൾ.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സുരക്ഷാ സേനയുടെ വിന്യാസത്തിൽ കമ്മീഷൻ സുപ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് ജില്ലാ കളക്ടർമാരും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായിരുന്നു സേനാ വിന്യാസം തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നിയമിക്കുന്ന പോലീസ് ഒബ്‌സർവർമാർക്കായിരിക്കും സുരക്ഷാ സേനയുടെ ചലനങ്ങളും വിന്യാസവും നിശ്ചയിക്കാനുള്ള ചുമതല. വാർത്താസമ്മേളനം ആരംഭിക്കുന്നതോടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ17.4 കോടി വോട്ടർമാർ ബൂത്തിലേക്ക്. ഇത് ഓസ്‌ട്രേലിയ, ഫ്രാൻസ് ജർമ്മനി,ദക്ഷിണാഫ്രിക്ക,കാനഡ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യയോളം വരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.



