യു.കെ.യിലെ ദർഹാമിലാണ് സംഭവം. സ്റ്റെഫാനി സ്മിത്ത് വൈറ്റ് എന്ന ജയിൽ ഓഫീസറാണ് തടവിൽ കഴിയുന്ന ഗുണ്ട കർട്ടിസ് വാറൻ അഥവാ 'കോക്കി'യുമായി കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സെൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. ഡ്യൂട്ടി സമയത്ത് ബന്ധപ്പെടാനായി ഇവർ വസ്ത്രത്തിൽ ഒരു തുള തീർത്തിരുന്നതായും മിറർ റിപ്പോർട്ട് ചെയ്യുന്നു
13 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുകയായിരുന്നു കോക്കി. ഇവർ തമ്മിലെ ശാരീരിക ബന്ധം ആറ് മാസത്തോളം നീണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റവാളികളെ നിയന്ത്രിക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ചയാളാണ് സ്റ്റെഫാനിയെങ്കിലും കോക്കിയിൽ ആകൃഷ്‌ടയായ ഇവർ അയാളുമായി അടുക്കുകയായിരുന്നു. കേവലം മൂന്നു മാസത്തിനുള്ളിൽ തന്നെ 213 തവണയാണ് ഇവർ പരസ്പരം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി