സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം ശക്തമായ സമയത്തും കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് തുടരുന്നു.
2/ 8
ഞായറാഴ്ച 2.957 കിലോ സ്വർണം ആണ് നാല് പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഒരാൾ സ്ത്രീ ആണ്.
3/ 8
റാസൽഖൈമയിൽ നിന്നുള്ള എസ് ജി 9026 വിമാനത്തിൽ വന്നവര്‍ ആണ് നാല് പേരും.
4/ 8
കാസർകോട് സ്വദേശികളായ അബ്ദുൾ സത്താർ 388 ഗ്രാമും , മുഹമ്മദ് ഫൈസൽ 390 ഗ്രാമും , മുഹമ്മദ് മിഥിലാജ് 387 ഗ്രാമും സ്വർണം ആണ് കടത്താൻ ശ്രമിച്ചത്.
5/ 8
തിരുവനന്തപുരം സ്വദേശി സീന മോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.8 കിലോഗ്രാം സ്വർണം.
6/ 8
മിശ്രിത രൂപത്തിൽ ആക്കിയ സ്വർണം പാന്റ്സിൽ ഉണ്ടാക്കിയ പ്രത്യേക അറയിൽ ആണ് ഒളിപ്പിച്ചത്. ജീൻസിൻ്റ അര ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇവ കടത്തിയത്.
7/ 8
റാസൽഖൈമയിൽ ഇത്തരം അറകളുള്ള ജീൻസുകൾ വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. സ്വർണം മിശ്രിത രൂപത്തിൽ പാക്ക് ചെയ്ത് പാന്റസിൽ വച്ച് പ്രത്യേക അറ തുന്നിച്ചേർക്കും. പാൻ്റ്സിൻ്റെ കാൽ ഭാഗത്തെ മടക്കിലും പ്രത്യേക അറ ഉണ്ടാക്കി സ്വർണം കടത്തുന്നത് ആണ് മറ്റൊരു രീതി.
8/ 8
ഈ മാസം ഇതുവരെ 14 കിലോയോളം സ്വർണം കസ്റ്റംസ് വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റവും അധികം ആളുകൾ സ്വർണം കടത്താൻ ശ്രമിച്ചത് മിശ്രിത രൂപത്തിൽ ആണ്.