പതിമൂന്നുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് ; അമ്മയും കാമുകനും അറസ്റ്റിൽ

Last Updated:
അമ്മ വസന്ത (49), സമീപവാസിയായ സുബണൻ (35) എന്നിവരാണ് അറസ്റ്റിലായത്.
1/5
brother killed, man killed brother, holi celebration, holi celebration with wife, murder, കൊലപാതകം, സഹോദരൻ, ഹോളി ആഘോഷം
നാഗർകോവിൽ: നാല് വർഷം മുമ്പ് പതിമൂന്നുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മയും കാമുകനും അറസ്റ്റിലായി. നാഗർകോവിൽ മലയടി സ്വദേശി ലാൽ കൃഷ്ണയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
advertisement
2/5
 സംഭവത്തിൽ ലാൽ കൃഷ്ണയുടെ അമ്മ വസന്ത (49), സമീപവാസിയായ സുബണൻ (35) എന്നിവരാണ് അറസ്റ്റിലായത്. നാല് വർഷം മുമ്പ് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് കാട്ടി അമ്മ വസന്തയാണ് ലാൽ കൃഷ്ണയെ പാറശാല ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് കുട്ടി മരിച്ചത്.

3/5
 സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന വസന്തയ്ക്കൊപ്പമാണ് മകളും മകനും താമസിച്ചിരുന്നത്. സ്കൂൾവിട്ടുവന്ന ലാൽകൃഷ്ണ വീട്ടിലുണ്ടായിരുന്ന സുബണനെ കണ്ട വിവരം അച്ഛനോട് പറയുമെന്ന ഭയത്തിലാണ് ഇരുവരും ചേര്‍ന്ന് കൊല നടത്തിയത്.

4/5
 ചങ്ങല കൊണ്ട് കഴുത്ത് മുറുക്കി. ബോധരഹിതനായി വീണ കുട്ടിക്ക് അമ്മ ഉറക്ക ഗുളിക നൽകുകയായിരുന്നു. ഇതിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

5/5
 തൊണ്ടയിൽ കുടുങ്ങിയ ഉറക്കഗുളികകളും കഴുത്തിലെ ചങ്ങലയുടെ പാടുമാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തിയത്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് എസ്പിക്ക് നൽകിയ പരാതിയിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. മാസങ്ങൾക്ക് മുമ്പ് പൊലീസ് ഇവരെ ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല. ഇരുവരെയും റിമാൻഡ് ചെയ്തു.

Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്

  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement