കോളജ് അധ്യാപികയിൽ നിന്ന് 9 ലക്ഷം തട്ടിയ കേസ്: അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ

Last Updated:
സംഘത്തിലെ മറ്റ് മൂന്നുപേരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. (റിപ്പോർട്ട്- മനു ഭരത്)
1/5
 കണ്ണൂരിൽ അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീണ്‍ കുമാര്‍ (30) ആണ് പിടിയിലായത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂരിലെ കൃഷ്ണമേനോൻ വനിതാ കോളജിലെ അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് രണ്ടു ഘട്ടങ്ങളിലായി 9 ലക്ഷം രൂപയാണ് പ്രവീൺ കുമാറും സംഘവും തട്ടിയെടുത്തത്.

advertisement
2/5
 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ എന്നത് പരിചയപ്പെടുത്തിയാണ് പ്രതി അധ്യാപികയെ വിളിച്ചത്. ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നതിനാൽ അധ്യാപിക വിശ്വസിക്കുകയും ചെയ്തു. തുടർന്ന് പ്രതി തന്ത്രത്തിൽ ബാങ്ക് യൂസർ ഐ ഡിയും പാസ്‌വേർഡും കൈക്കലാക്കുകയായിരുന്നു. കണ്ണൂർ പോലീസ് മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നാലു പേർ ചേർന്നാണ് അധ്യാപികയിൽ നിന്നും പണം തട്ടിയെടുത്തത്.

3/5
 സംഘത്തിലെ മറ്റ് മൂന്നുപേരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. ഈ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതികൾ അധികം വൈകാതെ പിടിയിലാകുന്ന കരുതുന്നതായി കണ്ണൂർ ഡിവൈ എസ് പി പി പി സദാനന്ദൻ പറഞ്ഞു.

4/5
 കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. എസ് ഐ സജീവൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, സജിത്ത് എന്നിവരാണ് ഉത്തര്‍പ്രദേശിലെ അറോറ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. സംഘം കേരളത്തിലെ കൂടുതൽ പേരിൽ നിന്നും പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

5/5
Man Asks Teen To Install App On His Father's Phone, Vanishes With 9 Lakhs, Online fraud
വിവാഹ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത പെൺകുട്ടിയിൽ നിന്നും അറുപതിനായിരം രൂപ തട്ടിയെടുത്ത മറ്റൊരു കേസ് കൂടി കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെ പ്രതികളെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം ബാങ്കിങ് തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത ആകണമെന്നും കണ്ണൂർ പൊലീസ് നിർദ്ദേശിച്ചു.
advertisement
'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കൻ; ഇപ്പോള്‍ പാകിസ്ഥാനും അഫ്ഗാനും യുദ്ധത്തിലാണെന്ന് കേള്‍ക്കുന്നു'; ട്രംപ്

  • താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമാണ്  ഇസ്രായേൽ-ഹമാസ് വെടിനിർത്തലെന്ന് ട്രംപ്

  • പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് നീങ്ങും.

  • പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

View All
advertisement