advertisement

എവിടെ വിജയ് ദേവരകൊണ്ടയുടെ മുൻ കാമുകി? എട്ടു വർഷം മുമ്പത്തെ ബന്ധം വീണ്ടും ശ്രദ്ധനേടുന്നു

Last Updated:
അവരുടെ ജീവിതത്തെ കുറിച്ചോ, കരിയറിനെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദേവരകൊണ്ടയുടെ കുടുംബവുമായും അവർ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു
1/6
രശ്‌മിക മന്ദാന വിജയ് ദേവരകൊണ്ടയുടെ ഭാര്യയാവാൻ ഇനി കഷ്‌ടിച്ച് ഒരു ദിവസത്തിന്റെ അകലം പോലുമില്ല. ഉദയ്‌പൂരിലെ രാജകീയ വിവാഹച്ചടങ്ങിൽ വളരെ കുറച്ചുപേർക്ക് മാത്രമേ ക്ഷണമുള്ളൂ. ആദ്യ ചിത്രമായ 'ഗീതാ ഗോവിന്ദം' മുതൽ ഇവർ മികച്ച ജോഡികൾ എന്ന പേര് സമ്പാദിച്ചിരുന്നു. എന്നിരുന്നാലും, പ്രണയ വാർത്തകൾക്ക് യാതൊരുവിധ സ്ഥിരീകരണവും നൽകാതെ പോയവർഷം ഒക്ടോബർ മാസത്തിൽ വിവാഹനിശ്ചയം നടത്തുകയും, അതിനു ശേഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവാഹവാർത്തയുടെ കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു ദേവരകൊണ്ടയും രശ്മികയും. ഈ സമയത്ത് ദേവരകൊണ്ടയുടെ മുൻകാമുകിയെ കുറിച്ചുള്ള ചോദ്യങ്ങളും തലപൊക്കുകയാണ്
രശ്‌മിക മന്ദാന (Rashmika Mandanna) വിജയ് ദേവരകൊണ്ടയുടെ (Vijay Deverakonda) ഭാര്യയാവാൻ ഇനി കഷ്‌ടിച്ച് ഒരു ദിവസത്തിന്റെ അകലം പോലുമില്ല. ഉദയ്‌പൂരിലെ രാജകീയ വിവാഹച്ചടങ്ങിൽ വളരെ കുറച്ചുപേർക്ക് മാത്രമേ ക്ഷണമുള്ളൂ. ആദ്യ ചിത്രമായ 'ഗീതാ ഗോവിന്ദം' മുതൽ ഇവർ മികച്ച ജോഡികൾ എന്ന പേര് സമ്പാദിച്ചിരുന്നു. എന്നിരുന്നാലും, പ്രണയ വാർത്തകൾക്ക് യാതൊരുവിധ സ്ഥിരീകരണവും നൽകാതെ പോയവർഷം ഒക്ടോബർ മാസത്തിൽ വിവാഹനിശ്ചയം നടത്തുകയും, അതിനു ശേഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവാഹവാർത്തയുടെ കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു ദേവരകൊണ്ടയും രശ്മികയും. ഈ സമയത്ത് ദേവരകൊണ്ടയുടെ മുൻകാമുകിയെ കുറിച്ചുള്ള ചോദ്യങ്ങളും തലപൊക്കുകയാണ്
advertisement
2/6
വിവാഹത്തിന് മുന്നോടിയായി വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഉദയ്‌പൂരിൽ എത്തിച്ചേർന്നു. വളരെ വേണ്ടപ്പെട്ടവർ മാത്രമേ ഈ വിവാഹത്തിൽ പങ്കെടുക്കൂ. ദേവരകൊണ്ടയുടെ കരിയറിന്റെ ആദ്യ ഭാഗങ്ങളിൽ ഒരിടത്താണ് മുൻ കാമുകിയുമായി ബന്ധമുണ്ടായിരുന്നത്. വിർജീനി എന്നാണ് യുവതിയുടെ പേര്. 2018ൽ വിജയ് ദേവരകൊണ്ടയുടെയും വിർജിനിയുടെയും ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കാനിടയായി. ഇവർ തമ്മിൽ ഒരു മികച്ച ബന്ധം സൂക്ഷിക്കുന്നതായി റിപോർട്ടുകൾ വരാൻ അധികം വൈകിയില്ല (തുടർന്ന് വായിക്കുക)
 വിവാഹത്തിന് മുന്നോടിയായി വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഉദയ്‌പൂരിൽ എത്തിച്ചേർന്നു. വളരെ വേണ്ടപ്പെട്ടവർ മാത്രമേ ഈ വിവാഹത്തിൽ പങ്കെടുക്കൂ. ദേവരകൊണ്ടയുടെ കരിയറിന്റെ ആദ്യ ഭാഗങ്ങളിൽ ഒരിടത്താണ് മുൻ കാമുകിയുമായി ബന്ധമുണ്ടായിരുന്നത്. വിർജീനി എന്നാണ് യുവതിയുടെ പേര്. 2018ൽ വിജയ് ദേവരകൊണ്ടയുടെയും വിർജീനിയുടെയും ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കാനിടയായി. ഇവർ തമ്മിൽ ഒരു മികച്ച ബന്ധം സൂക്ഷിക്കുന്നതായി റിപോർട്ടുകൾ വരാൻ അധികം വൈകിയില്ല (തുടർന്ന് വായിക്കുക)
advertisement
3/6
ഇപ്പോൾ മുൻകാമുകിയെ കുറിച്ചുള്ള ചർച്ചകൾ വളരെ സജീവമായി മാറിക്കഴിഞ്ഞു. ബെൽജിയത്തിൽ നിന്നുമുള്ള ഒരു മോഡലാണ് ദേവരകൊണ്ടയുടെ മുൻകാമുകി വിർജീനി. അവരുടെ ജീവിതത്തെ കുറിച്ചോ, കരിയറിനെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദേവരകൊണ്ടയുടെ കുടുംബവുമായും അവർ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ദേവരകൊണ്ട അഭിനയിച്ച തെലുങ്ക് ചിത്രം 'പെല്ലി ചൂപ്ലൂ'വിൽ വിർജീനി ഒരു അതിഥിവേഷം ചെയ്തിരുന്നു

4/6
 മാധ്യമശ്രദ്ധയിൽ നിന്നും വളരെ അകന്നു കഴിയുന്ന വ്യക്തിയാണ് വിർജീനി. 2016ൽ മേല്പറഞ്ഞ സിനിമയുടെ സെറ്റിൽ വച്ച് പരിചയപ്പെട്ടവരാണ് ദേവരകൊണ്ടയും വിർജീനിയും എന്നാണ് പൊതുവിലെ ധാരണ. ഈ സിനിമയുടെ വി൯ജയത്തോടു കൂടി ദേവരകൊണ്ടയുടെ പ്രശസ്തി വാനോളം ഉയർന്നു. ഇതേസമയം തന്നെ വിർജീനിയോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ നിറഞ്ഞു. ഈ ചിത്രങ്ങൾ ഫെയ്ക്ക് എന്ന് പലരും കരുതിയെങ്കിലും, ഫോട്ടോകളുടെ എണ്ണം കൂടിയതും അതങ്ങനെയല്ല എന്ന ധാരണ പടർന്നു. ഇവർ വളരെ ഗൗരവതരമായ അടുപ്പം സൂക്ഷിച്ചിരുന്നു എന്നാണ് ഈ ചിത്രങ്ങൾ വിലയിരുത്തിയവർ കണ്ടെത്തിയത്

5/6
 വിർജീനി അക്കാലത്തു പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പരിശോധിക്കുകയാണെങ്കിൽ, ദേവരകൊണ്ടയും അവരും നാല് വർഷക്കാലം ഡേറ്റ് ചെയ്‌തു എന്നാണ് സൂചന. അക്കാലമത്രയും അവർ വളരെയേറെ സന്തോഷത്തോടെ ജീവിച്ചു എന്നും പറയുന്നു. പിന്നീട്, ദേവരകൊണ്ടയുടെ ജന്മദിനത്തിൽ വിർജീനി ആശംസ നേർന്നു. വിർജീനിയുടെയും ദേവരകൊണ്ടയുടെയും കൈകൾ ചേർത്തുപിടിച്ച ചിത്രം അപ്‌ലോഡ് ചെയ്തുകൊണ്ട് 'നല്ല പാതി' എന്ന് ക്യാപ്‌ഷനും നൽകി. 2018ൽ ദേവരകൊണ്ടയുടെ അമ്മയുടെ കൂടെ നിൽക്കുന്ന യുവതിയുടെ ഒരു ചിത്രം തലപൊക്കി. നടന്റെ 25-ാം ജന്മദിനത്തിൽ, വിർജീനിയും പങ്കെടുത്തിരുന്നു

6/6
 ജീവിതത്തിലെ ഈ ഒരു കാലഘട്ടത്തെ കുറിച്ച് വിജയ് ദേവരകൊണ്ട എവിടെയും പരാമർശിച്ചിട്ടില്ല. ദേവരകൊണ്ടയും വിർജീനിയും വേർപിരിയാൻ ഉണ്ടായ കാര്യം എന്തെന്ന് എവിടെയും റിപ്പോർട്ട് ഇല്ല. 2017-2018 കാലത്താണ് ഇവർ തമ്മിൽ പിരിഞ്ഞത് എന്നാണ് വിവരം. 2018 മുതലാണ് വിജയ്, രശ്‌മിക മന്ദാന പ്രണയം എന്ന വിഷയവും സോഷ്യൽ മീഡിയയിലൂടെ ചർച്ചകളിൽ നിറഞ്ഞത്. ഒരിക്കൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നതായും, ആ പ്രണയം വേർപിരിഞ്ഞു എന്നും ആരുടേയും പേര് പറയാതെ വിജയ് ദേവരകൊണ്ട പണ്ടൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. രശ്‌മിക മന്ദാനയും മുൻപ് നടൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം കോൺഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം കോൺഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
  • കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചത് കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി

  • പ്രതിഷേധ പ്രകടനം അല്ല, അക്രമികളുടെ വിളയാട്ടമാണ് സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • സംഭവത്തിന് ഉത്തരവാദിത്വം കോൺഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിനാണ്

View All
advertisement