Rashmika Mandanna | മരുമകൾ രശ്‌മികയ്ക്ക് ദേവരകൊണ്ടയുടെ അമ്മയുടെ വിലമതിക്കാനാവാത്ത സമ്മാനം; 'വിരോഷ്' വിവാഹത്തിന് മുൻപ്
- Published by:meera_57
- news18-malayalam
Last Updated:
'വിരോഷ്' എന്നാണ് വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന വിവാഹത്തിന് സോഷ്യൽ മീഡിയയിലെ ആരാധകർ നൽകുന്ന പേര്
സിനിമാ, ആരാധകലോകം ഉറ്റുനോക്കുന്ന വിവാഹമാണ് നടൻ വിജയ് ദേവരകൊണ്ടയും (Vijay Deverakonda) നടി രശ്‌മിക മന്ദാനയും (Rashmika Mandanna) തമ്മിലേത്. ഉദയ്‌പൂരിൽ വച്ചാണ് ഇവർ വിവാഹിതരാവുക. വിവാഹത്തിനും മുൻപേ രസമുള്ള പല കാഴ്ചകളും വിശേഷങ്ങളും ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. അതിഥികൾക്ക് ജാപ്പനീസ് വിരുന്നും, ബന്ധുക്കൾക്കായി ക്രിക്കറ്റ്, വോളിബോൾ മാച്ചും മറ്റും ഇതിനോടകം നടന്നുകഴിഞ്ഞു. ചൊവ്വാഴ്ച രാത്രി അതിഗംഭീരമായ ഒരു സംഗീത് രാവും അരങ്ങേറി. ഇതിന്റെയൊന്നും ചിത്രങ്ങൾ പുറത്തുവന്നില്ലെങ്കിലും, പരമരഹസ്യമായി ക്ഷണിതാക്കൾക്ക് മാത്രമായി നടത്തുന്ന പരിപാടികളുടെ വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്
advertisement
ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ നിന്നുള്ള ഗോവർധൻ റാവുവിന്റേയും മാധവിയുടെയും മൂത്ത മകനാണ് ദേവരകൊണ്ട വിജയ് സായ് എന്ന വിജയ് ദേവരകൊണ്ട. ടി.വി. സീരിയൽ സംവിധായകനായിരുന്നു ദേവരകൊണ്ടയുടെ പിതാവ് ഗോവർധൻ. എന്നിരുന്നാലും, ഈ മേഖലയിൽ വിജയം നേടാത്തതിനെ തുടർന്ന് അദ്ദേഹം ആ തൊഴിൽ ഉപേക്ഷിച്ചു. പുട്ടപർത്തിയിൽ സ്കൂൾ വിദ്യാഭ്യാസം നേടിയ ദേവരകൊണ്ട, ഹൈദരാബാദിൽ നിന്നും ബി.കോം ബിരുദം നേടി. വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയും നടനാണ് (തുടർന്ന് വായിക്കുക)
advertisement
വർഷങ്ങൾക്ക് മുൻപ് നടൻ രക്ഷിത്ത് ഷെട്ടിയുമായി രശ്‌മികയുടെ വിവാഹനിശ്ചയം നടന്നിരുന്നു. ഇവർ തമ്മിൽ വളരെ വലിയ പ്രായവ്യത്യാസവുമുണ്ടായിരുന്നു. എന്നിരുന്നാലും അവർ വിവാഹിതരായില്ല. അതിനു ശേഷമാണ് രശ്‌മികയും വിജയ് ദേവരകൊണ്ടയും ഒരു സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നതും, പരിചയത്തിലാവുന്നതും. 2018ൽ 'ഗീതാ ഗോവിന്ദം' സിനിമയുടെ സെറ്റിൽ വച്ചാണ് അവർ പരിചയപ്പെടുന്നത്. റൊമാന്റിക് ഡ്രാമ ചിത്രമായിരുന്ന 'ഗീതാ ഗോവിന്ദം' ബോക്സ് ഓഫീസിൽ വിജയചിത്രമായിരുന്നു. ഇവരുടെ പ്രണയകഥയായിരുന്നു ഹൈലൈറ്റ്
advertisement
തെലുങ്ക് സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളിൽ ഒന്നായി വിജയ് ദേവരകൊണ്ടയെയും രശ്‌മിക മന്ദാനയെയും പ്രേക്ഷകർ വിധിയിരുത്തി. ഈ സിനിമയുടെ വിജയത്തിന് ശേഷം 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിൽ അവർ ഒന്നിച്ചു. വീണ്ടും അവരുടെ കെമിസ്ട്രി ചർച്ചാവിഷയമായി. സ്‌ക്രീനിൽ മാത്രമല്ല, സ്ക്രീനിനു പുറത്തും അവരുടെ സൗഹൃദം വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഡിന്നർ, വെക്കേഷൻ, സിനിമാ ലോകത്തെ ഒത്തുചേരലുകൾ പോലുള്ള അവസരങ്ങളിൽ വിജയ് ദേവരകൊണ്ടയെയും രശ്‌മിക മന്ദാനയെയും പലപ്പോഴായി ഒന്നിച്ചു കണ്ടവരുണ്ട്. അപ്പോഴെല്ലാം, എന്താണ് തങ്ങൾക്കിടയിലെ ബന്ധം എന്ന് തുറന്നു പറയാൻ അവർ വിസമ്മതിച്ചു
advertisement
'വിരോഷ്' എന്നാണ് വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന വിവാഹത്തിന് സോഷ്യൽ മീഡിയയിലെ ആരാധകർ നൽകുന്ന പേര്. ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവാഹം നടക്കുന്നുവെന്ന വിവരം സ്ഥിരീകരിച്ചത്. വിവാഹം തീർത്തും സ്വകാര്യമായി നടത്താനാണ് വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന ജോഡികളുടെ തീരുമാനം. വളരെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാകും ഈ വിവാഹത്തിൽ പങ്കെടുക്കുക. ചലച്ചിത്ര ലോകത്ത് നിന്നുപോലും ആരും ഉദയ്‌പൂരിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്. പകരം ഹൈദരാബാദിൽ മാർച്ച് നാലാം തീയതി താജ് കൃഷ്ണയിൽ വച്ച് ഗംഭീര വിവാഹസത്കാരം ഉണ്ടാവും. അവിടെ കുടുംബം, സുഹൃത്തുക്കൾ, ചലച്ചിത്ര ലോകത്തെ പ്രമുഖർ എന്നിങ്ങനെ നിരവധിപ്പേർ പങ്കെടുക്കുമെന്ന് വിവരമുണ്ട്
advertisement









