പ്രായപൂർത്തിയാകാത്ത പ്രതിയുടെ പക്കൽ നിന്നും സുഹൃത്ത് 2500 രൂപ കടം വാങ്ങിയിരുന്നു. കടം വാങ്ങിയയാളും പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. കടം വാങ്ങിയ തുക തിരിച്ചു കൊടുക്കുന്നതുമായി സംബന്ധിച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. നവംബർ ഒമ്പതിനാണ് സംഭവം നടന്നത്.
നവംബർ ഒമ്പതിന് ആയിരുന്നു പൊലീസിന് ഒരു പി സി ആർ കോൾ ലഭിച്ചത്. മൈതമാൻ ഗാർഹിക്ക് അടുത്ത് ഷംഷാൻ ഘട്ടിന് അടുത്തുള്ള വനമേഖലയിൽ ഒരു മൃതദേഹം കിടപ്പുണ്ടെന്ന് ആയിരുന്നു പൊലീസ് സ്റ്റേഷനിൽ ലഭിച്ച വിവരം. ഫോണിൽ ലഭിച്ച വിവരം അനുസരിച്ച് പൊലീസ് അവിടെ എത്തിയപ്പോൾ മൃതദേഹം ഭാഗികമായി മൃഗങ്ങൾ തിന്ന നിലയിൽ ആയിരുന്നു.