advertisement

Trisha | തൃഷ സിനിമ വിട്ടു, സമ്പന്നന്റെ ഭാര്യയായി, ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ, ഇപ്പോൾ രണ്ടു വയസ്; എപ്പടി?

Last Updated:
നടി തൃഷ കൃഷ്ണൻ ഇപ്പോൾ വാർത്താ താരമാണ്. തൃഷ എന്നൊരു ഹാഷ് ടാഗ് ഇട്ടാൽ അതെവിടെ ചെന്ന് നിൽക്കുമെന്ന കാര്യത്തിൽ ആർക്കും തിട്ടമില്ല
1/6
നടി തൃഷ കൃഷ്ണൻ (Trisha Krishnan) ഇപ്പോൾ വാർത്താ താരമാണ്. തൃഷ എന്നൊരു ഹാഷ് ടാഗ് ഇട്ടാൽ അതെവിടെ ചെന്ന് നിൽക്കുമെന്ന കാര്യത്തിൽ ആർക്കും തിട്ടമില്ല. നടൻ വിജയ്‌യുടെ ഭാര്യ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചത് മുതൽ തൃഷ വിവാദങ്ങളുടെ നടുക്കടലിലാണ്. അതിന്റെ പ്രധാന കാരണം വിജയ് പത്നി തന്റെ ഭർത്താവിന് ഒരു നടിയുമായി വർഷങ്ങളായി അടുപ്പമുണ്ട് എന്നും, നല്ലതുപോലെ ശ്രമിച്ചിട്ടും വിജയ് ആ ബന്ധത്തിൽ നിന്നും പിൻവാങ്ങിയില്ല എന്നും ഹർജിയിൽ പരാമർശിച്ചത് മുതലാണ്. വിജയ് രാഷ്ട്രീയപ്രവേശം ആരംഭിച്ചതിനു പിന്നാലെയാണ് ഇത്ര വലിയ പൊട്ടിത്തെറി ഉണ്ടായത്

2/6
സംഗീത പേര് പറയാതെ പറഞ്ഞ നടി തൃഷ കൃഷ്ണൻ എന്ന് എല്ലാവരും ചേർന്ന് അങ്ങ് ഉറപ്പിച്ച മട്ടാണ്. കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയ് തൃഷയുടെ ഒപ്പം പ്രൈവറ്റ് ജെറ്റിൽ യാത്രപോയതും മറ്റും വലിയ കോളങ്ങളിൽ വാർത്തയായി. അതിനു ശേഷം ഭാര്യയുടെ വിവാഹമോചന പരാതി വന്നതും, സിനിമാ ലോകത്തെ പ്രമുഖ കുടുംബത്തിലെ വിവാഹച്ചടങ്ങിൽ ഒരേ നിറത്തിലെ വസ്ത്രമണിഞ്ഞ് വിജയ്‌യും തൃഷയും ഒരു വൈകുന്നേരം ഒരേ കാറിൽ വന്നിറങ്ങി. പോരേ പൂരം? (തുടർന്ന് വായിക്കുക)

3/6
ഇതിനിടെ തൃഷ സോഷ്യൽ മീഡിയയിൽ ഒരു ചെറുവിരൽ അനക്കിയാൽ, അതെല്ലാം തലക്കെട്ടാകും. കീർത്തിയുടെ വിവാഹത്തിനും മുൻപേ വിജയ്, തൃഷ എന്നിവർ ചേർന്ന് അവധിയാഘോഷം നടത്തിയതും മറ്റും സോഷ്യൽ മീഡിയ ഗോസിപ്പിൽ നിറഞ്ഞു. തൃഷ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ കണ്ട ഷൂവിന്റെ ഭാഗം വിജയ് ധരിച്ചതാണ് എന്ന കണ്ടെത്തലായിരുന്നു അതിൽ പ്രധാനം. തൃഷയുടെ വളർത്തുനായയെ വിജയ് ലാളിക്കുന്നതും മറ്റും അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു

4/6
വിജയ് രണ്ടു മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. തൃഷ വിജയ്‌യുടെ രാഷ്ട്രീയ ഭാവി കണ്ടുകൊണ്ടാണ് ഒപ്പം കൂടിയത് എന്നുള്ള പ്രചാരണം പോലും ഒരുവേള ഉണ്ടായിട്ടുണ്ട്. എന്നാൽ, വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എവിടെയും തൃഷ പ്രത്യക്ഷമായി പങ്കെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ദിവസം തൃഷയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായിരുന്നു.
വിജയ് രണ്ടു മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. തൃഷ വിജയ്‌യുടെ രാഷ്ട്രീയ ഭാവി കണ്ടുകൊണ്ടാണ് ഒപ്പം കൂടിയത് എന്നുള്ള പ്രചാരണം പോലും ഒരുവേള ഉണ്ടായിട്ടുണ്ട്. എന്നാൽ, വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എവിടെയും തൃഷ പ്രത്യക്ഷമായി പങ്കെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ദിവസം തൃഷയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായിരുന്നു. "സ്നേഹം എന്നാൽ എല്ലാമല്ല. എന്നാൽ, സ്നേഹമില്ലാതെ സർവവും അർത്ഥശൂന്യമാണ്‌," എന്നായിരുന്നു തൃഷയുടെ വാക്കുകൾ
advertisement
5/6
അതും മേല്പറഞ്ഞതു പോലെ വൈറലാവാൻ അധികസമയം വേണ്ടിവന്നില്ല. ഇതിൽ പറയുന്ന സ്നേഹം പ്രണയമാണോ എന്നും, തൃഷ പ്രണയിക്കുന്ന ആളെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണോ എന്നെല്ലാമാകും അടുത്ത ചർച്ച. അതിനുശേഷം തൃഷ അടുത്ത പോസ്റ്റുമായി എത്തിച്ചേർന്നിരിക്കുന്നു. അതിനു പിന്നാലെ തനിക്ക് പറയാനുള്ളതെല്ലാം തൃഷ മറ്റൊരു സ്റ്റാറ്റസിലാക്കി അവതരിപ്പിച്ചു.
അതും മേല്പറഞ്ഞതു പോലെ വൈറലാവാൻ അധികസമയം വേണ്ടിവന്നില്ല. ഇതിൽ പറയുന്ന സ്നേഹം പ്രണയമാണോ എന്നും, തൃഷ പ്രണയിക്കുന്ന ആളെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണോ എന്നെല്ലാമാകും അടുത്ത ചർച്ച. അതിനുശേഷം തൃഷ അടുത്ത പോസ്റ്റുമായി എത്തിച്ചേർന്നിരിക്കുന്നു. അതിനു പിന്നാലെ തനിക്ക് പറയാനുള്ളതെല്ലാം തൃഷ മറ്റൊരു സ്റ്റാറ്റസിലാക്കി അവതരിപ്പിച്ചു. "ഞാൻ സിനിമ ഉപേക്ഷിച്ചു. സമ്പന്നന്റെ ഭാര്യയായി. ഒറ്റപ്രസവത്തിൽ നാല് കുട്ടികളുടെ അമ്മയായി. അവർക്ക് കഴിഞ്ഞ ദിവസം രണ്ടു വയസ് തികഞ്ഞു. ഞാൻ വേറെന്തെങ്കിലും കൂടുതലായി ചേർക്കണോ? അതോ നമ്മൾ ഇന്നത്തെ ഫിക്ഷൻ കോട്ട തീർത്തോ?' എന്ന് തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്
advertisement
6/6
ഇതാണ് തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയ വരികൾ. താരം, സ്ഥിരമായുള്ള ഗോസിപ്പിന്റെ പേരിൽ മനസ് മടുത്തു എന്നുവേണം ഇതിൽ നിന്നും മനസിലാക്കാൻ. തൃഷ സിനിമ ഉപേക്ഷിക്കുന്നു എന്ന ഗോസിപ്പ് ഏറെക്കാലമായി സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ പ്രചരിച്ചു വരികയാണ്. വർഷങ്ങളുടെ ഇടവേള മതിയാക്കി തൃഷ വിജയ്‌യുടെ നായികയായി 'ലിയോ'യിൽ വേഷമിട്ടിരുന്നു

വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ഫോട്ടോയെടുക്കുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട പീഡനം
  • ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതി ഭർത്താവും കുടുംബവുംക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകി

  • വിവാഹശേഷം വൃക്ക നൽകണമെന്ന് അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവും കുടുംബവും സമ്മർദം

  • ഭർത്തൃമാതാവ് കിടക്കാറുണ്ടെന്നും ഭർത്തൃപിതാവ് അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു

View All
advertisement