ഡെനാലി സുഹൃത്തിനോടൊപ്പം വിനോദയാത്രയ്ക്കായി സിന്തിയയെ ക്ഷണിച്ചു. വെള്ളച്ചാട്ടം കാണാനായിരുന്നു വിനോദയാത്ര. ഇവിടെയെത്തിയപ്പോള്‍ ഡെനാലിയും സുഹൃത്തും ചേര്‍ന്ന് സിന്തിയുടെ കൈകാലുകള്‍ ബന്ധിച്ചശേഷം തലയിലേക്ക് വെടിവെച്ചു. ശേഷം തണ്ടർബേർഡ് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഡെനാലി ഇവ സ്‌നാപ് ചാറ്റിലൂടെ ഡാരിന് അയച്ചുകൊടുത്തു.
ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കോടിപതിയായ 'ടൈലര്‍' എന്ന പേരില്‍ വ്യാജ വിലാസം ഉണ്ടാക്കിയാണ് ഡാരിന്‍ ഡെനാലിയുമായി സംസാരിച്ചിരുന്നത്. ഡെനാലിയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡെനാലി ഡാരിന് കൈമാറിയിരുന്നു.