ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പോലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുപി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് അന്വേഷണത്തിനും ഗുണ്ടാസംഘങ്ങളെ നേരിടുന്നതിനും നേതൃത്വം നൽകുന്നത്. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)