advertisement

ഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതിയ്ക്ക് 18 വർഷം കഠിനതടവ്

Last Updated:

2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

News18
News18
ഭാര്യാമാതാവിനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നീണ്ടൂർ സ്വദേശിയായ പ്രതിയെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസാണ് ശിക്ഷിച്ചത്. പ്രതി പിഴത്തുക അടച്ചാൽ അതിൽ 65,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂർ പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ കോടതിയിൽ ഹാജരായി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതിയ്ക്ക് 18 വർഷം കഠിനതടവ്
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement