ബാലഭാസ്കറിന്‍റെ മരണം: നുണ പരിശോധന തുടങ്ങി; ഇന്ന് ഡ്രൈവർ അർജുന്റെയും മാനേജർ പ്രകാശൻ തമ്പിയുടേയും
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചിയിലെ സിബിഐ ആസ്ഥാനത്തെ പ്രത്യേക കേന്ദ്രത്തിലാണ് പരിശോധന. രാവിലെ എത്തിയ അർജുന്റെ പരിശോധന ആരംഭിച്ചു. (റിപ്പോർട്ട്- ഡാനി പോൾ)
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ആരംഭിച്ചു. ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അർജുൻ, മാനേജരായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിൽ അസ്വാഭാവികത ഉണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബി എന്നിവരെയാണ് സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
advertisement
advertisement
advertisement
മാനേജർമാരായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും കേസിൽ നിർണ്ണായകമാണ്. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ഇരുവരും ബന്ധപ്പെട്ടതോടെയാണ് കേസ് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞത്. രണ്ടുപേരുമായി ബാലഭാസ്കറിന്‍റെ പണമിടപാടുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കണക്കുകൾക്കപ്പുറം ഏതെങ്കിലും രീതിയിൽ ഇവർ ബാലഭാസ്കറിനെ ഉപയോഗിച്ചിരുന്നോയെന്നാകും സിബിഐ പരിശോധിക്കുക.
advertisement
advertisement