'ഇത്രയും മഹാമനസ്കത ആവശ്യമില്ല സർ; സ്ത്രീ ചുമതലയേറ്റെടുത്താൽ ലോകം അവസാനിക്കില്ല'; ഷാജി എൻ. കരുണിനോട് പാർവതി തിരുവോത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
'ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീനാ പോൾ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്സൺ'- പാർവതി നിലപാട് വ്യക്തമാക്കി.
advertisement
advertisement
'ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സർ. ഒരുപക്ഷേ, ഈ സ്ഥാനത്തേക്ക് വരാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീനാ പോൾ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്സൺ'- പാർവതി കുറിച്ചു.
advertisement
advertisement
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ വ്യാപകമായി ലൈംഗിക ആരോപണങ്ങളുയർന്നപ്പോൾ, അക്കാദമിയുടെ അധ്യക്ഷ പദവിയിൽ ഒരു സ്ത്രീയുണ്ടാകുന്നതാണ് ഉചിതമെന്ന് അഭിപ്രായമുയർന്നിരുന്നു. എഡിറ്ററും ഡബ്ല്യുസിസി സ്ഥാപകാംഗങ്ങളിൽ ഒരാളുമായ ബീനാ പോളിന്റെ പേരാണ് ഉയർന്നുവന്നത്. ഐഎഫ്എഫ്കെ ഡയറക്ടറായി നീണ്ടനാൾ പ്രവർത്തിച്ച അനുഭവസമ്പത്താണ് ബീനാ പോളിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്.
advertisement