ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തോടെ സിനിമയിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കുകയിരുന്നു നടി മീന. പ്രിയതമന്റെ വേർപാടിൽ മീനയ്ക്ക് ആശ്വാസമായത് സിനിമാലോകത്തെ സൗഹൃദങ്ങളാണ്. (image: Instagram)
2/ 9
സിനിമാ ലോകത്തെ കൂട്ടുകാർ കുടുംബസമേതം മീനയെ കാണാനെത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മീന തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. (image: Instagram)
3/ 9
നടിമാരായ രംഭ, സംഘവി വെങ്കിടേഷ്, സംഗീത കൃഷ്ണ എന്നിവരാണ് സൗഹൃദ ദിനത്തിൽ മീനയുടെ വീട്ടിൽ ഒത്തുകൂടിയത്. നാളുകൾക്കു ശേഷം മീനയെ ചിരിയോടെ കണ്ടതിന്റെ സന്തോഷം ആരാധകരും കമന്റ് ബോക്സിൽ പങ്കുവെച്ചു. (image: Instagram)
4/ 9
'ഈ ചിരിയാണ് ഞങ്ങൾക്ക് കാണേണ്ടത്' എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ഇനി ബിഗ് സ്ക്രീനിലേക്കുള്ള മീനയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നുവെന്നും ആരാധകർ പറയുന്നു. (image: Instagram)
5/ 9
ജൂൺ 28 നാണ് മീനയുടെ ഭർത്താവും എഞ്ചിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നായിരുന്നു അന്ത്യം. വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വാർത്തകൾ നേരത്തേ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. (image: Instagram)
6/ 9
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തന്റേയും കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു മീന അന്ന് സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചത്. (image: Instagram)
7/ 9
2009 ലായിരുന്നു മീനയും വിദ്യാസാഗറും തമ്മിലുള്ള വിവാഹം. നൈനിക എന്ന ഒരു മകളാണ് ഇവർക്കുള്ളത്. ഇന്ത്യൻ സിനിമാ ലോകത്ത് വിവാഹശേഷം നടിമാർ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന പ്രവണതയുള്ള കാലത്ത് വിവാഹ ശേഷവും അഭിനയവുമായി മുന്നോട്ടുപോകാൻ മീനയ്ക്ക് പിന്തുണ നൽകിയത് വിദ്യാസാഗറായിരുന്നു. (Image: instagram)
8/ 9
തെന്നിന്ത്യയിലെ മുൻനിര നായകന്മാരായ മോഹൻലാൽ, രജനീകാന്ത്, വെങ്കിടേഷ് തുടങ്ങിയവരുടെ നായികയായി ഇപ്പോഴും മീന അഭിനയ ലോകത്ത് സജീവമാണ്. മുപ്പത് വർഷമായി തെന്നിന്ത്യൻ സിനിമയിൽ നായികയായി തുടരുന്ന നടി കൂടിയാണ് മീന. (image: Instagram)
9/ 9
വിജയ് ചിത്രം തെരിയിലൂടെ മീനയുടെ മകൾ നൈനികയും അഭിനയ ലോകത്തേക്ക് കടന്നിരുന്നു. (image: Instagram)