AR Rahman| ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എ.ആർ. റഹ്മാൻ; പ്രതിഫലം അറിയാമോ?
- Published by:Rajesh V
- news18-malayalam
Last Updated:
അധികവും സ്വയം സംഗീതസംവിധാനം ചെയ്യുന്ന സിനിമകളിലാണ് റഹ്മാൻ പാടാറുള്ളത്
മുംബൈ: ഇന്ത്യയിലെ നിലവിലെ ഏറ്റവും ജനപ്രിയരായ ഗായകരുടെ പട്ടികയെടുത്താൽ അരിജിത് സിങ്ങും ശ്രേയാഘോഷലുമൊക്കെ അതിൽ ഉൾപ്പെടും. അരിജിത് സിങ്, പ്രത്യേകിച്ചും നിരവധിസൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനാണ്. മിക്കവാറും എല്ലാ സിനിമകളിലും അരിജിത് സിങ്ങ് പാടുന്നുണ്ട്. കൈനിറയെ പാട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ അദ്ദേഹമല്ലെന്ന് അറിയുന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം.
advertisement
നിലവിലെ ടോപ് ഗായകരെക്കാളൊക്കെ പ്രതിഫലം വാങ്ങുന്ന ഗായകനുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. മറ്റാരുമല്ല, സംഗീത സംവിധായകൻ എ ആർ റഹ്മാനാണ് പാട്ടുപാടുന്നതിന് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങാറുള്ളത്. അധികവും സ്വയം സംഗീതസംവിധാനം ചെയ്യുന്ന സിനിമകളിലാണ് റഹ്മാൻ ഗാനങ്ങൾ ആലപിക്കാറുള്ളത്.
advertisement
1992ൽ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് എ ആർ റഹ്മാൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഇപ്പോഴും മൂളി നടക്കുന്നുണ്ട്. 1992ൽ ആയിരിക്കുമ്പോൾ യോദ്ധ എന്ന മലയാള സിനിമയിലെ ഗാനത്തിനും റഹ്മാൻ (അപ്പോൾ ദിലീപ്) ഈണം നൽകി. അതായത് 30 വർഷമായി റഹ്മാൻ സംഗീത രംഗത്ത് നിറഞ്ഞുനില്‍ക്കുന്നുണ്ട്.
advertisement
advertisement